Pooja Bumper BR 106: ഓണം ബമ്പറിൽ കോടികൾ നഷ്ടപ്പെട്ട ഭാഗ്യാന്വേഷികൾ ഇനി കാത്തിരിക്കുന്നത് പൂജ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിനാണ്. പൂജ ബമ്പറിന്‍റെ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. നവംബർ 22ന് ഉച്ചയോടെ പൂജാ ബമ്പർ BR 106 ലോട്ടറിയുടെ റിസൾട്ട് പ്രഖ്യാപിക്കും. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് പൂജാ ബമ്പർ ലോട്ടറി ടിക്കറ്റ് വില.
രണ്ടാം സമ്മാനം അഞ്ച് പരമ്പരകൾക്ക് ഒരു കോടി വീതം. മൂന്നാം സമ്മാനം ഓരോ പരമ്പരകൾക്കും രണ്ടു വീതം പത്ത് പേർക്ക് 5 ലക്ഷം രൂപ. അഞ്ച് പരമ്പരകൾക്ക് 3 ലക്ഷം വീതം നാലാം സമ്മാനവും കിട്ടും. മറ്റ് നിരവധി സമ്മാനങ്ങൾ വേറെയും ഉണ്ട്. കഴിഞ്ഞ വർഷം കായംകുളത്ത് നിന്നും വിൽപ്പന നടന്ന JC 325526 എന്ന നമ്പറിനാണ് ബമ്പറടിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ദിനേശ് കുമാറിനായിരുന്നു 12 കോടിയുടെ ഭാഗ്യം.
നിങ്ങൾ നക്ഷത്ര ഫലങ്ങളിൽ വിശ്വാസമുള്ള ആളാണെങ്കിൽ ഇത്തവണ 12 കോടിയുടെ ഭാഗ്യം ലഭിക്കാൻ സാധ്യതയുള്ള നക്ഷത്രക്കാർ ആരൊക്കെയാണെന്ന് നോക്കാം. അല്ലെങ്കിൽ ഈ നക്ഷത്രക്കാർക്ക് സാമ്പത്തിക അഭിവൃദ്ധി വന്ന് ചേരാനുള്ള ഭാഗ്യമുണ്ടാകും. അതുകൊണ്ടുതന്നെ നിങ്ങൾ താഴെ പറയുന്ന നക്ഷത്രങ്ങളിൽ ഏതെങ്കിലുമാണ് നിങ്ങളുടേതെങ്കിൽ ഒരു ലോട്ടറി എടുത്ത് കയ്യിൽ വച്ചോളു.
തിരുവാതിര : ഈ നക്ഷത്രക്കാര്‍ക്ക് ലോണ്‍, ചിട്ടി, നറുക്കെടുപ്പ് എന്നിവയില്‍ നിന്ന് ആദായം ലഭിക്കും.
പുണര്‍തം: കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കും.
മകം: സാമ്പത്തിക രംഗത്തുള്ള തടസങ്ങള്‍ അകലും. പുതിയ വാഹനം വാങ്ങാന്‍ സാധിക്കും.

അത്തം: ഏറെ നാളായി നിങ്ങളെ അലട്ടിയിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാധിക്കും.
തൃക്കേട്ട: വ്യാഴം ഭാഗ്യഭാവത്തില്‍ തുടരുന്നതിനാല്‍ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. ഇടപാടുകളെല്ലാം ഗുണം മാത്രം നല്‍കും.
അവിട്ടം: ചിട്ടി, നറുക്കെടുപ്പ് എന്നിവയിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക ഗുണം ലഭിക്കും.
വിൽപ്പന കുറഞ്ഞു
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പൂർ ബമ്പർ ലോട്ടറി വിൽപ്പനയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. രണ്ടാഴ്ച മുൻപ് വരെ ഏകദേശം 26 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ഇത് 32 ലക്ഷമായിരുന്നു. ജിഎസ്ടി വർധനവ്, ഏജന്റ് കമ്മീഷനിലെ കുറവ്, വിപണിയിൽ എത്താൻ വൈകിയത് എന്നിവയാണ് വിൽപ്പന കുറയാൻ കാരണമായി വിലയിരുത്തുന്നത്. എന്നാൽ നറുക്കെടുപ്പ് ദിവസം അടുത്തതോടെ വിൽപ്പനയിൽ കാര്യമായ കുതിച്ച് ചാട്ടം ഉണ്ടാകുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്.
നവംബർ 22ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പൂജാ ബമ്പർ BR- 106 ലോട്ടറിയുടെ നറുക്കെടുപ്പ്. അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിച്ചില്ലെങ്കിൽ ഈ ദിവസം തന്നെ റിസൾട്ട് പ്രഖ്യാപിക്കും. ബമ്പറടിച്ചാലും അത് വിവേകത്തോടെ ഉപയോഗിക്കാൻ ശ്രമിക്കുക. സാമ്പത്തിക പ്ലാനിംഗ് നടത്തി അതിന് അനുസരിച്ച് പണം ചിലവഴിച്ചാൽ നേട്ടം ഉറപ്പാക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
