2013 മാർച്ചിലാണ് പോപ്പ് ഫ്രാൻസിസ് കത്തോലിക്ക സഭയുടെ നേതൃത്വത്തിലേയ്ക്ക് എത്തുന്നത്. ഇദ്ദേഹം ജെസ്യുട്ട് സമൂഹത്തിൽ നിന്നുള്ള ആദ്യ പോപ്പാണ്. കൂടാതെ അമേരിക്കയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പോപ്പ് എന്ന നിലയിലും, യൂറോപ്പിന് പുറത്തുനിന്ന് ആയിരം വർഷത്തിന് ശേഷം പോപ്പായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തി എന്ന നിലയിലും ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു.
പോപ്പ് ഫ്രാൻസിസിന്റെ ആസ്തി എത്ര?
പോപ്പ് എന്ന നിലയിൽ ഫ്രാൻസിസിന് വ്യക്തിപരമായ സമ്പത്തോ ശമ്പളമോ ഒന്നും ഇല്ല. £78 ($100) മാത്രമാണ് അദ്ദേഹത്തിന്റെ വ്യക്തിപരമായ ആസ്തിയെന്ന് സെലിബ്രിറ്റി നെറ്റ് വർത്ത് റിപ്പോർട്ട് ചെയ്യുന്നു. അതായത് 8668.16 രൂപ. പോപ്പ് പദവി വഹിക്കുന്നതിനാൽ അദ്ദേഹത്തിന് ശമ്പളം ലഭിക്കുന്നില്ല. എന്നാൽ വത്തിക്കാൻ കാർഡിനാൾമാർക്ക് പ്രതിമാസം £3,700 മുതൽ £4,650 ($4,700-$5,900) വരെയുള്ള അലവൻസ് ലഭിക്കാറുണ്ട്. അതായത് 406180.45 രൂപ മുതൽ ഇവർക്ക് ലഭിക്കാറുണ്ട്.
വിദ്യഭ്യാസവും പുരോഹിത പദവിയിലേയ്ക്കുള്ള യാത്രയും
1936 ഡിസംബർ 17-നാണ് പോപ്പ് ഫ്രാൻസിസ് (ജനനനാമം: ജോർജ് മാരിയോ ബെർഗോഗ്ലിയോ) അർജൻറീനയിലെ ബ്യൂനസ് ഐറീസിൽ ജനിച്ചത്. അഞ്ചുമക്കളുള്ള ഒരു ഇറ്റാലിയൻ-അർജൻറീന കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ അച്ഛൻ മാരിയോ ഒരു അക്കൗണ്ടന്റായിരുന്നു.
വിദ്യാർത്ഥിയായിരിക്കുമ്പോൾ കെമിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ നേടിയ ഫ്രാൻസിസ്, ഭക്ഷ്യ വ്യവസായത്തിൽ കുറച്ച് കാലം ജോലി ചെയ്തു. അതിനിടയിൽ ബാറിലെ സുരക്ഷാ ഉദ്യോഗസ്ഥനായും, ക്ലീനറായും ജോലി ചെയ്ത ചരിത്രം അദ്ദേഹത്തിനുണ്ട്. 21-ആം വയസ്സിൽ ഗുരുതരമായ ശ്വാസകോശ രോഗം മൂലം അദ്ദേഹത്തിന്റെ ലെൻസിന്റെ ഒരു ഭാഗം ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്യേണ്ടി വന്നിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ച സംഭവം.
1958-ൽ അദ്ദേഹം സൊസൈറ്റി ഓഫ് ജീസസ് എന്ന സംഘടനയിൽ ചേർന്നു. 1969-ൽ പുരോഹിതനായ ശേഷം, അർജൻറീനയിലെ വിവിധ കോളേജുകളിൽ സാഹിത്യം, മനശാസ്ത്രം എന്നിവ പഠിപ്പിച്ചു.
ചർച്ച് റാങ്കുകളിലേക്കുള്ള ഉയർച്ച
1973-ൽ അദ്ദേഹം അർജൻറീനയിലെ ജെസ്യുട്ട് പ്രൊവിൻഷ്യൽ സൂപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ടു. 1992-ൽ ബ്യൂനസ് ഐറീസിന്റെ സഹായ മെത്രാനായും, 1998-ൽ ആർച്ച്ബിഷപ്പായും നിയമിതനായി. 2001-ലെ അർജൻറീനയുടെ സാമ്പത്തിക പ്രതിസന്ധിക്കിടെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ അദ്ദേഹം വലിയ പങ്ക് വഹിച്ചു.
2001-ൽ പോപ്പ് ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ കാർഡിനാളായി പ്രഖ്യാപിച്ചു. 2013-ൽ പോപ്പ് ബെനഡിക്ട് XVI രാജിവെച്ചതിനെ തുടർന്ന് മാർച്ച് 13-നു ഫ്രാൻസിസ് പോപ്പായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സെന്റ് ഫ്രാൻസിസ് ഓഫ് അസീസിയോട് ഉള്ള ആദരവിന്റെ ഭാഗമായി "ഫ്രാൻസിസ്" എന്ന പേരു സ്വീകരിച്ചു.
നിലപാടുകളും നയപരമായ മാറ്റങ്ങളും
പോപ്പ് ഫ്രാൻസിസ് വത്തിക്കാനിലെ ആഡംബരവാസം ഒഴിവാക്കി, സാധാരണ വിശ്വാസികൾ താമസിക്കുന്ന കാസ സാന്റ മാർട്ട എന്ന ഗസ്റ്റ് ഹൗസിലാണ് ഇപ്പോഴും താമസം. അദ്ദേഹത്തിന്റെ ഭരണകാലം സാമൂഹ്യനീതി, സാമ്പത്തിക പരിഷ്കാരം, പരിസ്ഥിതി സംരക്ഷണം, മതസൗഹാർദം എന്നിവയ്ക്കുള്ള ശക്തമായ നയങ്ങൾ കൊണ്ടാണ് അറിയപ്പെടുന്നത്.

പ്രധാന നയപരമായ മാറ്റങ്ങൾ
*എൽ ജി ബി ടി ക്യു + സമൂഹത്തോടുള്ള സഹാനുഭൂതി:
അദ്ദേഹം കത്തോലിക്ക സഭയെ കൂടുതൽ ആളുകൾ ഉൾകൊള്ളുന്ന ഒരു സമൂഹമാക്കാൻ ശ്രമിച്ചു.
സ്ത്രീകളുടെ പങ്ക്:
സ്ത്രീകളുടെ സഭയിലുള്ള പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള അടിയന്തര ആവശ്യം അദ്ദേഹം ഉന്നയിച്ചു.
സാമ്പത്തിക അവിശ്വാസം:
നിയന്ത്രണമില്ലാത്ത വിപണിസ്വാതന്ത്ര്യത്തെ അദ്ദേഹം ശക്തമായി വിമർശിച്ചു.
ആഗോള നയതന്ത്രം:
2014-ൽ അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
പരിസ്ഥിതി സംരക്ഷണം:
"ലൗട്ടാഡോ എസ് ഐ'" എന്ന എൻസൈക്ലിക്കലിലൂടെ ആഗോള താപനത്തിൽ നടപടി ആവശ്യപ്പെട്ടു.
വ്യക്തിപരമായ താൽപര്യങ്ങൾ:
വൈൻ, ഫുട്ബോൾ, എന്നാൽ ടെലിവിഷൻ ഇല്ലേ ഇല്ല
വൈൻ:
പോപ്പ് ഫ്രാൻസിസിന് തന്റെ ഇറ്റാലിയൻ പിതാമഹനിൽ നിന്നാണ് വൈനോടുള്ള പ്രണയം ലഭിച്ചത്.
ഫുട്ബോൾ:
അർജൻറീനയിലെ പ്രശസ്തമായ സാൻ ലൊർണ്സോ ക്ലബ്ബിന്റെ വലിയ ആരാധകനാണ് ഇദ്ദേഹം.
ടെലിവിഷൻ:
1990 മുതൽ ടെലിവിഷൻ കാണുന്നത് അവസാനിപ്പിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം, വിശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇതിന്റെ കാരണമായി അദ്ദേഹം പറഞ്ഞത്.
ആരോഗ്യസ്ഥിതി: അവസാന വിവരങ്ങൾ
വത്തിക്കാന്റെ ഔദ്യോഗിക പ്രസ്താവനകൾ പ്രകാരം, പോപ്പ് ഫ്രാൻസിസ് ഇപ്പോൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്.
ശ്വാസകോശ വ്യാധി:
ആസ്ത്മ-പോലെയുള്ള ശ്വാസകോശ അസുഖം മൂലം അദ്ദേഹം ചികിത്സയിലാണ്.
ആശുപത്രിയിൽ പ്രവേശനം:
2025 ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാവി ആശങ്കകളും സഭയുടെ തുടർച്ചയും
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയെ തുടർന്ന് അടുത്ത പോപ്പായി ആരായിരിക്കും എന്ന ചർച്ചകളാണ് ഇപ്പോൾ വത്തിക്കാനിൽ ആരംഭിച്ചിരിക്കുന്നത്. ഫ്രാൻസിസിന്റെ സജീവ സംഭാവനകൾ സഭയെ നവീകരിക്കുകയും പുതിയ തലമുറയിലേക്കുള്ള പാലം തീർത്തുകൊടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
More From GoodReturns

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഇന്ത്യയിൽ വില കൂട്ടാനാകാതെ കമ്പനികൾ, കാരണമിതാണ്

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ

Eid-ul-Fitr 2026: കേരളത്തിലും ഗൾഫിലും പെരുന്നാൾ എന്ന്..? ചന്ദ്രൻ എപ്പോൾ ദൃശ്യമാകും, അറിയേണ്ടതെല്ലാം

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

ബുക്ക് ചെയ്തിട്ടും എൽപിജി സിലിണ്ടർ കിട്ടിയില്ലേ..? പേടിക്കേണ്ട ആവശ്യമില്ല, ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

പുറത്തിറങ്ങുമ്പോൾ കുട എടുക്കാൻ മറക്കരുത്, വരുന്നത് ഇടിമിന്നലോട് കൂടിയ മഴ, അറിയാം കാലാവസ്ഥാ റിപ്പോർട്ട്



Click it and Unblock the Notifications