ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വിട. ഇന്നലെ ഈസ്റ്റർ ആഘോഷങ്ങൾക്കു ശേഷം ഇന്ന് തിങ്കളാഴ്ച രാവിലെയാണ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ച വാർത്ത എത്തിയത്. 88 കാരനായ അദ്ദേഹം ഏതാനും മാസങ്ങളായി ന്യുമോണിയ ബാധിച്ച് കിടക്കുകയായിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തെ തുടർന്ന് പതിനാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആരംഭിക്കും. ആരാകും അടുത്ത കത്തോലിക്കാ സഭയുടെ തലവൻ?
കഴിഞ്ഞ കുറച്ചുനാളായി അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അഞ്ച് ആഴ്ചയോളം ആശുപത്രിയിൽ ന്യുമോണിയ ബാധിച്ച് കഴിഞ്ഞിട്ടും അദ്ദേഹം സുഖം പ്രാപിച്ചിരുന്നില്ല. ഇന്നലെ ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ജനക്കൂട്ടത്തിന് കൈവീശി "ഹാപ്പി ഈസ്റ്റർ" ആശംസിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പ തന്റെ അവസാന ഈസ്റ്റർ പ്രസംഗത്തിൽ, പ്രത്യാശയുടെയും കാരുണ്യത്തിന്റെയും സന്ദേശം അറിയിച്ചിരുന്നു.
ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ പോപ്പായി ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ എന്ന ഫ്രാൻസിസ് മാർപാപ്പ 2013ലാണ് അധികാരത്തിലെത്തിയത്. അന്ന് 78 വയസായിരുന്നു അദ്ദേഹം 2001-ലാണ് ബെര്‍ഗോളിയോ കര്‍ദ്ദിനാള്‍ പദവിയിലേക്ക് എത്തിയത്. 2013ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ രാജിവച്ചതിനുശേഷം, മാർച്ച് 13-നാണ് പുതിയ മാർപ്പാപ്പയായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനോടുള്ള ആദരസൂചകമായി അദ്ദേഹം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
ആരാണ് ഫ്രാൻസിസ് മാർപ്പാപ്പ?
1936 ഡിസംബര്‍ 17-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ റെയില്‍വേ തൊഴിലാളിയായ മരിയോ ജോസ് ബെര്‍ഗോളിയോയുടെയും മരിയ സിവോറിയയുടെയും പുത്രനായിട്ടാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ ജനനം. സാധാരണ കുടുംബത്തിൽ ജനിച്ചതിനാൽ സാധാരണക്കാരൻ്റെ പ്രശ്നങ്ങളും പ്രതിസന്ധികളും തിരിച്ചറിയാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ശാന്ത സ്വഭാവക്കാരനായിരുന്ന അദ്ദേഹം 32ാം വയസ്സിലാണ് വൈദികനായി ജീവിതം ആരംഭിച്ചത്.

ആരായിരിക്കും അടുത്ത പോപ്പ്?
ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണം സംഭവിച്ചെങ്കിലും ഇനിയും അടുത്ത കത്തോലിക്കാ തലവനെ തിരഞ്ഞെടുത്തിട്ടില്ല. ഫ്രാൻസിസ് തന്നെ നിയമിച്ച മുതിർന്ന കത്തോലിക്കാ പുരോഹിതന്മാർ ഉൾപ്പെടുന്ന കർദ്ദിനാൾമാരുടെ കോളേജിലായിരിക്കും. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്ന പോപ്പിന് ചില പ്രത്യേകതകൾ ഉണ്ടായിരിക്കണം. അതായത് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്ന വ്യക്തി മാമ്മോദീസ സ്വീകരിച്ച പുരുഷ റോമൻ കത്തോലിക്കനായിരിക്കണം. എന്നാൽ കർദ്ദിനാൾമാർ അവരുടെ റാങ്കുകളിൽ നിന്ന് ഒരാളെ മാത്രമേ സാധാരണയായി തിരഞ്ഞെടുക്കാറുള്ളൂ. ലോകമെമ്പാടുമായി നിലവിൽ 240-ലധികം കർദ്ദിനാൾമാരുണ്ട്. ആ പ്രഖ്യാപനത്തിനായി ലോകം കാത്തിരിക്കുകയാണ്.
പുതിയ പോപ്പിനെ എങ്ങനെ തിരഞ്ഞെടുക്കും?
നിലവിലെ പോപ്പ് മരിക്കുമ്പോഴോ അല്ലെങ്കിൽ ആ സ്ഥാനത്തിൽ നിന്നും രാജി വെക്കുമ്പോഴോ ആയിരിക്കും പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ 80 വയസ്സിന് താഴെയുള്ള കർദ്ദിനാൾമാർ പാപ്പൽ കോൺക്ലേവ് എന്നറിയപ്പെടുന്ന തിരഞ്ഞെടുപ്പിലൂടെ വോട്ട് ചെയ്യുന്നു.
സാധാരണയായി പാപ്പൽ വോട്ടർമാരുടെ എണ്ണം 120 ആയിരിക്കും. എന്നാൽ നിലവിൽ അത് 138 എന്ന നിരക്കിലേക്ക് ഉയർത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഒമ്പത് കർദ്ദിനാൾമാരുടെ മേൽനോട്ടത്തിലുള്ള ഒരു പ്രക്രിയയാണ് ഈ വോട്ടെടുപ്പ്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഈ കണക്ക് എത്തുന്നതു വരെ വോട്ടെടുപ്പ് തുടരും.
ഓരോ റൗണ്ടിനു ശേഷവും, ബാലറ്റുകൾ രാസവസ്തുക്കൾ ഉപയോഗിച്ച് കത്തിക്കുന്നു. ഇതുപോലെ കത്തിച്ചാൽ കറുത്ത പുക പുറത്തേക്ക് വരികയാണെങ്കിൽ അതിനർത്ഥം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ്. അതേസമയം വെളുത്ത പുക വന്നാൽ ഒരു പുതിയ പോപ്പിനെ തിരഞ്ഞെടുത്തു എന്നാണ് അർത്ഥം. അതായത് ഫലത്തെക്കുറിച്ച് ലോകത്തിന് സൂചന നൽകുന്നതിനാണ് ഇത്തരത്തിൽ ബാലറ്റുകൾ കത്തിക്കുന്നത്. അവസാനം പേര് തിരഞ്ഞെടുത്താൽ ഒരു ഉന്നത കർദ്ദിനാൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നിന്ന് പുതിയ പോപ്പിനെ പ്രഖ്യാപിക്കുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications