ഇന്ത്യയിലെ ഏറ്റവും വലിയ വാഹന വില്പന ശൃഘലകളിൽ ഒന്നാണ് പോപ്പുലർ വെഹിക്കിൾസ് & സർവീസസ് ലിമിറ്റഡ്. ഒരു പക്ഷെ നിങ്ങൾ പലരും ഇഷ്ടപ്പെട്ട വാഹനം വാങ്ങിയതും പോപ്പുലറിൽ നിന്നായിരിക്കും. എന്തായാലും കേരളം ആസ്ഥാനമായുള്ള കമ്പനി എന്നത് കൊണ്ടു തന്നെ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് പോപ്പുലർ വെഹിക്കിൾസ് & സർവീസസ് ലിമിറ്റഡ്.
കമ്പനിയുടെ ഓഹരി വാങ്ങണമെന്നാഗ്രഹമുള്ളവർക്ക് സുവർണ്ണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. കാരണം കമ്പനിയുടെ ഐപിഒ ആരംഭിച്ചു കഴിഞ്ഞു. ഐപിഒയുടെ അലോട്മെന്‍റ്, പ്രൈസ് ബാൻഡ് അടക്കമുള്ള വിശദവിവരങ്ങൾ നമുക്ക് പരിശോധിക്കാം.

ഐപിഒ തിയ്യതിയും ഓഹരി വിലയും
മാർച്ച് 12 ചൊവ്വാഴ്ച്ച മുതൽ മാർച്ച് 14 വ്യാഴാഴ്ച്ച വരെ സബ്സ്ക്രിപ്ഷന് അപേക്ഷിക്കാം. 280 രൂപ മുതൽ 295 രൂപ വരെയാണ് ഓഹരിയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒ വഴി വിൽപനയ്ക്കു ലഭ്യമാക്കുന്നതിൽ 84 ലക്ഷം പുതിയ ഓഹരികളാണ്.
സ്വകാര്യ ഇക്വിറ്റി ഫണ്ടായ ബന്യൻ ട്രീ ഗ്രോത്ത് ക്യാപ്പിറ്റലിന്‍റെ കൈവശമുള്ള 1.19 കോടി ഓഹരികളുടെ 'ഓഫർ ഫോർ സെയിൽ കൂടി ഉൾപ്പെടുന്ന ഇഷ്യു 'ബുക് ബിൽഡിങ്' പ്രക്രിയയിലൂടെയാണ്. 35% ഓഹരികളാണു ചില്ലറ നിക്ഷേപകർക്കായി നീക്കിവയ്ക്കുന്നത്.
ഐപിഒയിലൂടെ 601.5 കോടി രൂപ സമാഹരിക്കുക എന്നതാണ് പോപ്പുലർ വെഹിക്കിൾസ് & സർവീസസ് ലിമിറ്റഡിന്‍റെ ലക്ഷ്യം. 2024 മാർച്ച് 14-ന് ഇഷ്യു അവസാവിക്കും.
മികച്ച പ്രതികരണം
ഐപിഒയുടെ ആദ്യ ദിവസം രാവിലെ 10:42 ആയപ്പോഴേക്കും പബ്ലിക് ഇഷ്യൂ 0.09 തവണ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു, റീട്ടെയിൽ ഭാഗം 0.16 തവണയും എൻഐഐ സെഗ്‌മെന്‍റ് 0.02 തവണയും ബുക്ക് ചെയ്‌തു. അതേ സമയം ജീവനക്കാരുടെ ഭാഗം പൂർണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്.
ഓഹരി അലോക്കേഷന്‍റെ അന്തിമരൂപം 2024 മാർച്ച് 15-ന്, അതായത് ഈ ആഴ്ച വെള്ളിയാഴ്ച ആയിരിക്കും. ഓഹരികൾ മാർച്ച് 19 ചൊവ്വാഴ്ച്ച എൻ.എസ്.ഇയിലും, ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലിങ്ക് ഇൻടൈം പ്രൈവറ്റ് ലിമിറ്റഡാണ് പോപ്പുലർ വെഹിക്കിൾസ് ഐപിഒയുടെ ഔദ്യോഗിക രജിസ്ട്രാർ.
ഐപിഒ നിക്ഷേപകർക്ക് നേട്ടമെന്ന് ബ്രോക്കറേജുകൾ
കമ്പനിയുടെ സാമ്പത്തിക പ്രകടനം മികച്ചതാണെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ബിപി ഇക്വിറ്റീസ് വിലയിരുത്തുന്നത്. കമ്പനിയുടെ വരുമാനം/ഇബിഐടിഡിഎ/പാറ്റ് 29.8%/20.7%/40.6% എന്ന സിഎജിആറിൽ വളർന്നു. അതുകൊണ്ടു തന്നെ ബിപി ഇക്വിറ്റീസ് ഇഷ്യൂവിന് "സബ്‌സ്‌ക്രൈബ്" റേറ്റിംഗും നൽകിയിട്ടുണ്ട്.

സബ്‌സ്‌ക്രൈബ് റേറ്റിംഗ് നൽകി വെഞ്ചുറ സെക്യൂരിറ്റീസും
59 ഷോറൂമുകൾ, 126 സെയിൽസ് ഔട്ട്‌ലെറ്റുകൾ, ബുക്കിംഗ് ഓഫീസുകൾ, 31 മുൻകൂർ വാഹന ഷോറൂമുകൾ, 134 അംഗീകൃത സർവീസ് സെന്‍ററുൾ, 40 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, 24 വെയർഹൗസുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ശൃംഖലയാണ് പോപ്പുലറിനുള്ളത്.
അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് വിപുലമായ കവറേജും പ്രവേശനക്ഷമതയും ഉറപ്പാക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ട് എന്നാണ് ബ്രോക്കേറജ് സ്ഥാപനമായ വെഞ്ചുറ സെക്യൂരിറ്റീസിന്‍റെ വിലയിരുത്തൽ. അതുകൊണ്ടു തന്ന വെഞ്ചുറ സെക്യൂരിറ്റീസും പോപ്പുലർ ഐപിഒ-യ്ക്ക് "സബ്‌സ്‌ക്രൈബ്" റേറ്റിംഗ് നൽകിയിട്ടുണ്ട്.
ലാഭം 40.04 കോടി രൂപ
2023-24 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ പോപ്പുലർ വെഹിക്കിൾസിന്‍റെ വരുമാനം 2835 കോടിയും ലാഭം 40.04 കോടി രൂപയുമാണ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും കമ്പനിയുടെ പ്രൊഫിറ്റ് ആഫ്റ്റർ ടാക്സ് , ആസ്തിമൂല്യം എന്നിവ വർധിച്ചിട്ടുണ്ട്. എന്നാൽ കടബാധ്യതയും കൂടിയിട്ടുണ്ട്. ഐപിഒ വഴി പുതിയതായി ലഭിക്കുന്ന 250 കോടി രൂപയിൽ 192 കോടി രൂപ ഉപയോഗിച്ച് കടം കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications