പ്രമുഖ മലയാളി നിക്ഷേപകനാണ് പൊറിഞ്ചു വെളിയത്ത്. ഓഹരി വിപണിയിൽ നിന്നും കോടികൾ ലാഭമുണ്ടാക്കുന്ന മലയാളി. അദ്ദേഹത്തിന്‍റെ പോർട്ട്ഫോളിയോയിൽ ഉള്ള ഓഹരികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുള്ള ഓഹരികൾ ഏതൊക്കെ എന്ന് അറിയാം എല്ലാവർക്കും താൽപര്യമുണ്ട്. 2025 ഡിസംബർ പാദത്തിൽ ഹോൾഡിങ് വർധിപ്പിച്ച ഒരു ഓഹരിയാണ് എം.എം റബ്ബർ കമ്പനി (MM Rubber Company). ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
എം.എം റബ്ബർ കമ്പനി
റബ്ബർ പ്രൊഡക്ടുകൾ നിർമിക്കുന്ന കമ്പനിയാണിത്. ഹൈ ക്വാളിറ്റി ലാറ്റക്സ് റബ്ബർ ഫോം പ്രൊഡക്ടുകൾ നിർമിക്കുന്നു. 'MM Foam' എന്ന ബ്രാൻഡ് നാമത്തിലാണ് പ്രൊഡക്ടുകൾ പുറത്തിറക്കുന്നത്. മെത്തകൾ, തലയിണകൾ, അപ്ഹോൾസ്റ്ററി തുടങ്ങിയവ നിർമിക്കുന്ന കമ്പനിക്ക് 47 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്.
ഓഹരി വില
എൻഎസ്ഇയിൽ 75 രൂപയാണ് നിലവിൽ എം.എം റബ്ബർ കമ്പനി ഓഹരിയുടെ വില. കഴിഞ്ഞ ഒരുമാസത്തിനിടെ 2.5 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 10.3 ശതമാനമാണ് ആറ് മാസത്തെ ഇടിവ്. എന്നാൽ 5 വർഷത്തിനിടെ 135 ശതമാനത്തിലധികം നേട്ടമുണ്ടാക്കാൻ റബ്ബർ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 105 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 65.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

അടിസ്ഥാന കാര്യങ്ങൾ
മാർക്കറ്റ് ക്യാപ്: 46.8 കോടി രൂപ | ബുക്ക് വാല്യു: 22.8 രൂപ |
ഡെറ്റ് റ്റു ഇക്വിറ്റി അനുപാതം: 0.75 | ഫേസ് വാല്യു: 2 രൂപ |
ROE: -22.7% | ROCE: -10.6%
പൊറിഞ്ചു വെളിയത്ത് ഹോൾഡിങ്
2025 സെപ്റ്റംബർ പാദത്തിൽ ഈ കമ്പനിയിൽ പൊറിഞ്ചു വെളിയത്തിന് 1.3% ഓഹരി പങ്കാളിത്തമാണുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ ഇത് 1.5% എന്ന തോതിലേക്ക് വർധന നേടി.നിലവിൽ ഈ കമ്പനിയുടെ 91,000 ഓഹരികളാണ് അദ്ദേഹം ഹോൾഡ് ചെയ്യുന്നത്. ഇവയുടെ പോർട്ഫോളിയോ മൂല്യം 68.3 ലക്ഷം രൂപയാണ്. ഈ കമ്പനിയിൽ പ്രമോട്ടർക്ക് 3.30% ഓഹരി പങ്കാളിത്തവും, റീടെയിൽ നിക്ഷേപകർക്ക് 99.69% ഷെയർ ഹോൾഡിങ്ങുമാണുള്ളത്. പ്രമോട്ടർ കൈവശമുള്ള ഓഹരികളൊന്നും പ്ലെഡ്ജ് ചെയ്തിട്ടില്ല
സാമ്പത്തിക കാര്യങ്ങൾ
എംഎം റബ്ബറിന്റെ സാമ്പത്തിക പ്രവണത ഇപ്പോഴും അത്ര മികച്ചതല്ല, 2025 സെപ്റ്റംബറിൽ അവസാനിച്ച ഏറ്റവും പുതിയ പാദത്തിൽ കമ്പനി ഫ്ലാറ്റ് ഫലങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രവർത്തന നഷ്ടം തുടരുന്നു, ലാഭക്ഷമതയിലെ തുടർച്ചയായ വെല്ലുവിളികളെ ഇത് പ്രതിഫലിപ്പിക്കുന്നു. അഞ്ച് വർഷത്തിനിടെ അറ്റ വിൽപ്പന പ്രതിവർഷം 9.82% എന്ന മിതമായ വളർച്ച കൈവരിച്ചിട്ടുണ്ടെങ്കിലും, 7.23% എന്ന പ്രവർത്തന ലാഭ വളർച്ച നഷ്ടം നികത്താനും അടിത്തറ ഗണ്യമായി മെച്ചപ്പെടുത്താനും പര്യാപ്തമല്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!



Click it and Unblock the Notifications