പൊറിഞ്ചു വെളിയത്ത് - ഓഹരി നിക്ഷേപകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത പേര്. സ്മാൾക്യാപ് ഓഹരികളിൽ നിന്ന് കോടികൾ ലാഭമുണ്ടാക്കുന്ന പൊറിഞ്ചു വെളിയത്തിന്‍റെ പോർട്ഫോളിയോ അറിയാൻ എല്ലാ നിക്ഷേപകർക്കും താൽപര്യമുണ്ട്. ദ്ദേഹത്തിന്‍റെ പോർട്ട്ഫോളിയോയിലുള്ള പല ഓഹരികളും മൾട്ടിബാഗർ റിട്ടേൺ നൽകിയവയാണ്. ചെറുകിട, ഇടത്തരം ക്യാപ് മേഖലയിൽ മൂല്യം കുറഞ്ഞ കമ്പനികളെ തിരിച്ചറിഞ്ഞ് അതിൽ കൂടുതലായി നിക്ഷേപം നടത്തി ലാഭമുണ്ടാക്കുക എന്നതാണ് വെളിയത്തിന്‍റെ രീതി.
പ്രധാനമായും മൂന്ന് മാറ്റങ്ങൾ
നിലവിൽ, ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 12 ഓഹരികളിലാണ് വെളിയത്തിന് നിക്ഷേപമുള്ളത്. ആകെ നിക്ഷേപ മൂല്യം 212 കോടിയാണ്. അടുത്തിടെ തന്‍റെ പോർട്പോളിയോയിൽ പ്രധാനമായും മൂന്ന് മാറ്റങ്ങൾ പൊറിഞ്ചു വെളിയത്ത് നടത്തിയിരുന്നു. പുതുതായി ഒരു കമ്പനിയിൽ നിക്ഷേപം നടത്തുകയും, കഴിഞ്ഞ ജൂൺ പാദത്തിൽ വില്പന നടത്തിയ ഒരു കമ്പനിയിൽ വീണ്ടും നിക്ഷേപിക്കുകയും, മറ്റൊരു കമ്പനിയിൽ ഓഹരി പങ്കാളിത്തം വർധിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്തത്.
പുതിയ നിക്ഷേപം
ഫ്രാറ്റെലി വൈൻ യാർഡ്സ് ഓഹരിയിലാണ് പൊറിഞ്ചു വെളിയത്ത് പുതിയതായി നിക്ഷേപം നടത്തിയിരിക്കുന്നത്. 7 കോടി രൂപ മൂല്യമുള്ള ഹോൾഡിങ്ങാണുള്ളത്. 1.2 ശതമാനം എന്ന തോതിലാണ് ഓഹരി പങ്കാളിത്തം. എൻഎസ്ഇയിൽ 131.50 രൂപ എന്നതാണ് നിലവിൽ ഫ്രാറ്റെലി വൈൻ യാർഡ്സ് ഓഹരിയുടെ വില. കഴിഞ്ഞ ഒരുമാസത്തിനിടെ 4.32 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. അതേസമയം ആറ് മാസത്തിനിടെ 6 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. 387.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
ഇന്ത്യയിലെ മുൻ നിര പ്രീമിയം വൈൻ നിർമാതാക്കളാണ് ഫ്രാറ്റെലി വൈൻ യാർഡ്സ്. നേരത്തെ ടിന്ന ട്രേഡ് എന്ന ലിസ്റ്റഡ് കമ്പനി ഫ്രാറ്റെലി വൈൻ യാർഡ്സിനെ ഏറ്റെടുക്കുകയും തുടർന്ന് ഇപ്പോഴത്തെ ഫ്രാറ്റെലി വൈൻ യാർഡ്സ് റീ ബ്രാൻഡ് ചെയ്യുകയുമായിരുന്നു.

നിക്ഷേപം വർദ്ധിപ്പിച്ച ഓഹരി
അപ്പോളോ സിന്ദൂരി ഹോട്ടൽസ് ഓഹരിയിലാണ് പൊറിഞ്ചു നിക്ഷേപം വർദ്ധിപ്പിച്ചിരിക്കുന്നത്. ആശുപത്രികളിലെയും വിവിധ സ്ഥാപനങ്ങളിലെയും ഭക്ഷണശാലകൾ കൈകാര്യം ചെയ്യുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് അപ്പോളോ സിന്ദൂരി ഹോട്ടൽസ്. 1998-ലാണ് സ്ഥാപനം ആരംഭിക്കുന്നത്. 2025 സെപ്റ്റംബർ പാദത്തിൽ പൊറിഞ്ചു വെളിയത്ത് ഈ കമ്പനിയിൽ നിക്ഷേപം വർധിപ്പിച്ചു. തൊട്ടു മുമ്പത്തെ പാദത്തെ അപേക്ഷിച്ച് 2.1% എന്ന തോതിൽ നിന്ന് 2.3% എന്ന നിലയിലേക്കാണ് ഹോൾഡിങ് ഉയർത്തിയത്. നിലവിൽ 7.7 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അദ്ദേഹം ഹോൾഡ് ചെയ്യുന്നത്. എൻഎസ്ഇിൽ 1,338 രൂപ എന്നതാണ് ഓഹരിയുടെ വില.
വീണ്ടും നിക്ഷേപം
അൻസാൽ ബിൽഡ് വെൽ ഓഹരിയാണ് പൊറിഞ്ചു വെളിയത്തിന്‍റെ പോർട്ഫോളിയോയിൽ വീണ്ടും ഇടം പിടിച്ചത്. 2016 മാർച്ച് മുതൽ ഇക്വിറ്റി ഇന്റലിജൻസ് ഇന്ത്യ വഴി പൊറിഞ്ചു വെളിയത്ത് ഈ കമ്പനിയിൽ നിക്ഷേപം നടത്തിയിരുന്നു. 2025 ജൂൺ പൈദത്തിൽ ഹോൾഡിങ് 1 ശതമാനത്തിന് താഴേക്ക് കുറഞ്ഞു. ഇത് പൂർണമായതോ, ഭാഗികമായതോ ആയ എക്സിറ്റിനെ സൂചിപ്പിക്കുന്നു. എന്നാൽ 2025 സെപ്റ്റംബറിലെ എക്സ്ചേഞ്ച് ഫയലിങ് വിവരങ്ങൾ പ്രകാരം പൊറിഞ്ചു വെളിയത്ത് വീണ്ടും ഈ കമ്പനിയിൽ 2.7% ഓഹരി പങ്കാളിത്തം നേടി. ഇത് ഏകദേശം 2.1 കോടി രൂപയുടേതാണ്. 152.70 രൂപ എന്നതാണ് നിലവിലെ ഓഹരി വില.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications