ആഭ്യന്തര ഓഹരി സൂചികകൾ ചൊവ്വാഴ്ച ഇടിവോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്‌സ് 351.24 പോയിൻ്റ് താഴ്ന്ന് 72,397.18-ലും നിഫ്റ്റി 104 പോയിൻ്റ് താഴ്ന്ന് 21,951.70-ലുമാണ് വ്യാപാരം ആരംഭിച്ചത്. വിപണിയിലെ ചാഞ്ചാട്ടം വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.
സൂചികകളുടെ ചാഞ്ചാട്ടത്തിന് നടുവിലും കഴിഞ്ഞ വാരം 5 ഓഹരികൾ ബ്രേക്കൗട്ടിലേക്കെത്തിയിരുന്നു. സെഡ് എഫ് കൊമേഷ്യൽ വെഹിക്കിൾ കൺട്രോൾ സിസ്റ്റംസ് ഇന്ത്യ, ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സ് & കെമിക്കൽസ്, സഫയർ ഫുഡ്സ് ഇന്ത്യ ടിവി 18 ബ്രോഡ്കാസ്റ്റ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനിഎന്നീ ഓഹരികളിലാണ് പോസിറ്റീവ് ബ്രേക്കൗട്ട് നടന്നത്. കമ്പനികളുടെ മുന്നേറ്റത്തെ വിശദമായി പരിശോധിക്കാം.

1. സെഡ് എഫ് കൊമേഷ്യൽ വെഹിക്കിൾ കൺട്രോൾ സിസ്റ്റംസ് ഇന്ത്യ
ബ്രേക്കുകൾ, ഗിയർബോക്‌സുകൾ, ആക്‌സിലുകൾ, റോഡ് വീലുകൾ, സസ്‌പെൻഷൻ ഷോക്ക് അബ്‌സോർബറുകൾ തുടങ്ങി മോട്ടോർ വാഹനങ്ങൾക്കുള്ള വിവിധ ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്ന കമ്പനിയാണ് സെഡ് എഫ് കൊമേഷ്യൽ വെഹിക്കിൾ കൺട്രോൾ സിസ്റ്റംസ് ഇന്ത്യ.
ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ 5 ദിവസത്തിനിടെ 10.45 ശതമാനത്തിന്‍റെ നേട്ടമാണ് ഓഹരി നേടിയത്. 6 മാസത്തിനിടെ 3.84 ശതമാനത്തിന്‍റെ വളർച്ച നേടാനും കമ്പനിയുടെ ഓഹരിക്ക് സാധിച്ചു. 17,700 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 9,883.30 രൂപയാണ് ഏറ്റവും താഴ്ന്ന വില.
2. ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സ് & കെമിക്കൽസ്
രാസവളങ്ങളും വ്യാവസായിക ഉൽപന്നങ്ങളും നിർമിക്കുന്ന ഗുജറാത്ത് സർക്കാറിന്റെ കീഴിലുള്ള പൊതുമേഖലാ കമ്പനിയാണ് ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ്. രാസവളങ്ങൾ, പെട്രോകെമിക്കലുകൾ, രാസവസ്തുക്കൾ, വ്യാവസായിക വാതകങ്ങൾ, പ്ലാസ്റ്റിക്കുകൾ എന്നിവയുടെ 24-ലധികം ബ്രാൻഡുകൾ കമ്പനിക്ക് കീഴിലുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ 6 മാസത്തിനിടെ 17.29 ശതമാനത്തിന്‍റെ വളർച്ചയാണ് ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സ് & കെമിക്കൽസ് നേടിയത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഓഹരി വിലയിൽ കമ്പനി ഇടിവ് നേരിടുന്നുണ്ട്. 322.25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 116 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.

3. സഫയർ ഫുഡ്സ് ഇന്ത്യ
ക്വിക്ക് സർവീസ് റെസ്റ്റോറന്റ് മേഖലയിൽ വിവിധ ബ്രാൻഡുകളുടെ ഫ്രാഞ്ചൈസി ബിസിനസ് നടത്തുന്ന കമ്പനിയാണ് സഫയർ ഫുഡ്സ് ഇന്ത്യ ലിമിറ്റഡ്. 2015 മുതൽ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ 700 ലധികം കെഎഫ്സി, പിസ്സ ഹട്ട്, ടാക്കോ ബെൽ റെസ്റ്റോറന്റുകൾ കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്നു.
ഓഹരി വിപണിയിലെ പ്രകടം
കഴിഞ്ഞ 5 ദിവസത്തിനിടെ 2.93 ശതമാനത്തിന്‍റെ നേട്ടമാണ് കമ്പനിയുടെ ഓഹരി നേടിയത്. 1 മാസത്തിനിടയിലെ നേട്ടം 9.87 ശതമാനമാണ്. 1,567.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 1,137.60 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
4. ടിവി 18 ബ്രോഡ്കാസ്റ്റ്
ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ് ബിസിനസ് ചെയ്യുന്ന സ്മാൾക്യാപ് കമ്പനിയാണ് ടിവി 18 ബ്രോഡ്കാസ്റ്റ്.
ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ കുറച്ച് നാളുകളായി ഓഹരി വിപണിയിൽ ഇടിന് നേരിടുകയാണ് ടിവി 18 ബ്രോഡ്കാസ്റ്റ്. അതേ സമയം കഴിഞ്ഞ 1 വർഷത്തിനിടെ 60.55 ശതമാനത്തിന്‍റെ നേട്ടം നിക്ഷേപകർക്ക് നൽകാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 68.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 27.35 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
5. എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്
ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസില്‍ഏര്‍പ്പെട്ടിരിക്കുന്ന പ്രമുഖര്‍. ഇക്വിറ്റി മൂലധനം 2,149.40 കോടി. മഹാരാഷ്ട്രയാണ് ആസ്ഥാനം.
ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ 5 ദിവസത്തിനിടെ 9.75 രൂപയുടെ നേട്ടമാണ് എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് ഓഹരി വിപണിയിൽ നിന്നും നേടിയത്. കഴിഞ്ഞ 1 വർഷത്തിനിടെ 35.82 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു. 710.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 458.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications