2024-25 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലേക്ക് കടക്കുമ്പോൾ, സർക്കാർ അധീനതയിലുള്ള ചെറു നിക്ഷേപ പദ്ധതികളിലെ പലിശനിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്ന് റിപ്പോർട്ട്. മാർച്ച് വരെയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം (SCSS), സുകന്യ സമൃദ്ധി യോജന (SSY) മറ്റ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ എന്നിവയുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുക.
സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിനും ചെറു നിക്ഷേപകർക്ക് സുസ്ഥിരവും വിശ്വാസ്യതയുള്ള വരുമാനം ഉറപ്പാക്കുന്നതിനുമാണ് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന അതേ പലിശ തന്നെ തുടരാൻ സർക്കാർ തീരുമാനിച്ചത്.
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ നിലവിലെ പലിശനിരക്കുകൾ അറിയാം
1. പബ്ലിക് പ്രാവിഡന്റ് ഫണ്ട് (PPF): 7.1%
2. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം (SCSS): 8.2%
3. സുകന്യ സമൃദ്ധി യോജന (SSY): 8.0%
4. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (NSC): 7.7%
5. കിസാൻ വികാസ് പത്ര (KVP): 7.5% (പരിപക്വത കാലയളവ് അനുസരിച്ച്)
6. പോസ്റ്റ് ഓഫീസ് റിക്കറിങ് ഡിപ്പോസിറ്റ് (RD): 6.5%

ഈ നിരക്കുകൾ 2025 മാർച്ച് വരെ നിലവിലുണ്ടാകുമെന്നാണ് നിലവിലെ അറിയിപ്പ്. ചെറു നിക്ഷേപ പദ്ധതികളിലെ ഈ പലിശ നിരക്ക് നിക്ഷേപകർക്ക് ഭദ്രതയും സുസ്ഥിര വരുമാനത്തിന്റെയും ഉറപ്പും നൽകുന്നുവെന്ന കണ്ടെത്തലാണ് ഈ തീരുമാനത്തിന് പിറകിൽ.
ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് എങ്ങനെ നിശ്ചയിക്കുന്നു?
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകൾ ശ്യാമള ഗോപിനാഥ് കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നിശ്ചയിക്കുന്നത്.
1. സർക്കാർ ബോണ്ടുകളിലെ ലാഭനിരക്കുകൾ (Bond Yields) അനുസരിച്ചാണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകൾ നിശ്ചയിക്കുന്നത്.
2. ഓരോ നിക്ഷേപ പദ്ധതിയുടെയും കാലാവധി, നിക്ഷേപ തുക, റിസ്ക് ലെവൽ എന്നിവയെ ആശ്രയിച്ച് പലിശനിരക്കുകൾ വ്യത്യാസപ്പെടുന്നു.
3. പലിശനിരക്കുകൾ പ്രതി പാദവും (Quarterly) അവലോകനം ചെയ്യപ്പെടുന്നു.
4. ചെറു നിക്ഷേപ പദ്ധതികൾ പ്രാദേശിക, ബാങ്കിംഗ് നിക്ഷേപ ഓപ്ഷനുകളുമായി മത്സരക്ഷമത നിലനിർത്താൻ വേണ്ടിയും പലിശനിരക്ക് ക്രമീകരിക്കപ്പെടുന്നു.
ശ്യാമള ഗോപിനാഥ് കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച്, ചെറു നിക്ഷേപ പദ്ധതികൾ സുരക്ഷിതവും ആകർഷകവുമായ മികവുള്ള വരുമാന സ്രോതസ്സുകൾ പ്രദാനം ചെയ്യുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ്. ഇതുവഴി ഇന്ത്യയിലെ ജനങ്ങൾ അവരുടെ വിനിമയങ്ങൾ എളുപ്പത്തിലാകുകയും കൂടുതൽ പണം ചിലവാക്കാൻ മാത്രം ബി ഭദ്രതയുള്ള ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ജനങ്ങളിൽ സമ്പാദ്യം ശീലം വളർത്തുന്ന ഇത്തരം സ്കീമുകൾ ഇന്ത്യൻ സമൂഹത്തിന്റെ തന്നെ മെച്ചപ്പെട്ട ജീവിതവും ലക്ഷ്യമിട്ടിട്ടുള്ളവയാണ്.
പോസ്റ്റ് ഓഫീസ് സ്കീമുകളിലെ ഏറ്റവും മികച്ച പദ്ധതി
രാജ്യത്തെ ഏറ്റവും സുരക്ഷിതമായി നിക്ഷേപ ഓപ്ഷനുകളില്‍ ഒന്നാണ് പോസ്റ്റോഫീസ് സ്കീമുകൾ. സർക്കാർ തന്നെയാണ് നമ്മുടെ ഗ്യാരന്റി. ഇതിൽത്തന്നെ ഇന്ത്യ പോസ്റ്റിന്റെ റിക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം വളരെ മികച്ച ഒന്നാണ്. എല്ലാത്തരം നിക്ഷേപകര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് ആര്‍ഡി. ചെറിയ നിക്ഷേപങ്ങളിലൂടെ മികച്ച വരുമാനം നേടാന്‍ ഈ പദ്ധതി ഉപയോക്താക്കളെ സഹായിക്കുന്നു.
ഏതൊരാൾക്കും എത്തിപ്പിടിക്കാവുന്ന ചെറിയ തുകയിൽ വരെ ആർ ഡി തുടങ്ങാവുന്നതാണ്. 100 രൂപയ്ക്ക് പോലും ആര്‍ഡി ആരംഭിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എല്ലാ മാസവും ചെറിയ തുകകള്‍ നിക്ഷേപിച്ച് സമ്പാദ്യം വളര്‍ത്താം. നിലവില്‍ പോസ്റ്റ് ഓഫീസ് ആര്‍ഡി നിക്ഷേപം 6.7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ബാങ്കുകളുടെ ചെറു- ഇടത്തരം നിക്ഷേപങ്ങളുടെ പലിശയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു മികച്ചതായാണ് കണക്കാക്കപ്പെടുന്നത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications