സുരക്ഷിതവും മികച്ച ആദായം ലഭിക്കുന്നതുമായ ഒരു പദ്ധതിയില്‍ നിക്ഷേപം നടത്തുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഇവിടെ നിക്ഷേപം നടത്തുമ്പോള്‍ യാതൊരു തരത്തിലുമുള്ള
സുരക്ഷിതവും മികച്ച ആദായം ലഭിക്കുന്നതുമായ ഒരു പദ്ധതിയില്‍ നിക്ഷേപം നടത്തുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഇവിടെ നിക്ഷേപം നടത്തുമ്പോള്‍ യാതൊരു തരത്തിലുമുള്ള റിസ്ക് സാധ്യതകളെ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഇപ്പോള്‍ നമ്മളിവിടെ പരിചയപ്പെടാന്‍ പോകുന്നത് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം അഥവാ എംഐഎസ് പദ്ധതിയെയായണ്. ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കും. ഈ ചെറുകിട നിക്ഷേപ പദ്ധതിയിലൂടെ പ്രതിമാസം 4,950 രൂപ വരെയുള്ള ഉറപ്പുള്ള ആദായം നേടുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും.
പോസ്റ്റ് ഓഫീസ് മന്ത്ലി സേവിംഗ്സ് സ്കീമില്‍
പോസ്റ്റ് ഓഫീസ് മന്ത്ലി സേവിംഗ്സ് സ്കീമില്‍ സിംഗിള്‍ അക്കൗണ്ട് മുഖേനയും ജോയിന്റ് അക്കൗണ്ട് രീതിയിലും നിക്ഷേപം ആരംഭിക്കാം. എങ്ങനെയാണ് പോസ്റ്റ് ഓഫീസ് എംഐഎസില്‍ നിക്ഷേപം നടത്തുന്നതെന്നും, മറ്റ് നേട്ടങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് വിശദമായി പരിശോധിക്കാം. പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം പ്രകാരം സിംഗിള്‍ അക്കൗണ്ട് രീതിയിലോ, ജോയിന്റ് അക്കൗണ്ട് രീതിയിലോ ഒറ്റത്തവണ നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്.
എത്ര തുകയാണോ നിക്ഷേപിക്കുന്നത്, അതിന് അനുസരിച്ച് ഓരോ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുമാനം ലഭിക്കുകയാണ് ചെയ്യുക. 5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി സേവിംഗ്സ് സ്കീം നിക്ഷേപ കാലാവധി. നിക്ഷേപകന് താത്പര്യമുണ്ട് എങ്കില്‍ വീണ്ടും 5 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലയളവ് ദീര്‍ഘിപ്പിക്കാവുന്നതാണ്.
പലിശ നിരക്ക്
നിലവിലെ പാദത്തില്‍ പോസ്റ്റ് ഓഫീസ് മന്ത്ലി സേവിംഗ്സ് സ്കീം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 6.6 ശതമാനമാണ്. പദ്ധതിയിലെ ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 1,000 രൂപയാണ്. സിംഗിള്‍ അക്കൗണ്ട് ആണെങ്കില്‍ പരമാവധി നിക്ഷേപിക്കുവാന്‍ സാധിക്കുന്ന തുക 4.5 ലക്ഷം രൂപ വരെയാണ്. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ ഇനി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കുവാന്‍ സാധിക്കും. പരമാവധി 3 പേര്‍ക്ക് ചേര്‍ന്നാണ് ജോയിന്റ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. 3 പേര്‍ക്കും ചേര്‍ന്ന് പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
ഒറ്റത്തവണ നിക്ഷേപം
10 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം ആരംഭിക്കാവുന്നതാണ്. നേരത്തെ പറഞ്ഞത് പോലെ 5 വര്‍ഷക്കാലത്തേക്കുള്ള ഈ നിക്ഷേപം വീണ്ടും 5 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുവാനും സാധിക്കും. ഒറ്റത്തവണയാണ് പദ്ധതിയില്‍ നിക്ഷേപം നടത്തേണ്ടത്. നിക്ഷേപ തുകയ്ക്ക് ലഭിക്കുന്ന പലിശയെ പന്ത്രണ്ടായി വിഭജിച്ച് ഓരോ മാസത്തിലും നിക്ഷേപകന് ആദായം ലഭിക്കും.
മാസം 4950 രൂപ പലിശ
5,000 രൂപ ഓരോ മാസവും ആദായമായി ലഭിക്കണമെങ്കില്‍ നിങ്ങള്‍ പോസ്റ്റ് ഓഫീസ് മന്ത്ലി സ്കീമില്‍ ഒരു ജോയിന്റ് അക്കൗണ്ട് ആണ് ആരംഭിക്കേണ്ടത്. ജീവിത പങ്കാളികളായ ഭാര്യാ ഭര്ത്താക്കന്മാര്ക്കും ഇത്തരം ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാംജോയിന് അക്കൗണ്ടില്‍ നടത്തേണ്ട ഒറ്റത്തവണ നിക്ഷേപം 9 ലക്ഷം രൂപയാണ്. വാര്‍ഷിക പലിശ നിരക്ക് 6.6 ശതമാനവും. 1 വര്‍ഷത്തെ പലിശത്തുക 59400 രൂപയായിരിക്കും. അത്തരത്തില്‍ ഒരു മാസം 4950 രൂപ പലിശ ഇനത്തില്‍ ലഭിക്കും.
1 മാസത്തെ പലിശ നിരക്ക് 2475 രൂപ
ഇനി സിംഗിള്‍ അക്കൗണ്ട് ആണെങ്കില്‍ ആകെ നടത്തുന്ന നിക്ഷേപം 4.5 ലക്ഷം രൂപയായിരിക്കും. പ്രതിവര്‍ഷ പലിശ നിരക്ക് 6.6 ശതമാനം തന്നെ. 1 വര്‍ഷത്തെ പലിശ നിരക്ക് 29,700 രൂപയായിരിക്കും. അത്തരത്തില്‍ 1 മാസത്തെ പലിശ നിരക്ക് 2475 രൂപയാണ്. പോസ്റ്റ് ഓഫീസ് എംഐഎസ് അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ സേവിംഗ്സ് അക്കൗണ്ട് ആവശ്യമാണ്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡോ, വോട്ടര്‍ ഐഡിയോ, ഡ്രൈവിംഗ് ലൈസന്‍സോ ആവശ്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
