സാധനങ്ങൾക്ക് വില കൂടിവരുന്ന സാഹചര്യത്തിൽ പ്രതിമാസ ചെലവുകൾ നിറവേറ്റാൻ പലരും ബുദ്ധിമുട്ടുന്നുണ്ട്. മാസശമ്പളത്തിനു പുറമേ സ്ഥിരമായൊരു പ്രതിമാസ വരുമാനം ലഭിക്കുന്നത് ഇത്തരം സഹാചര്യങ്ങൾ തരണം ചെയ്യാൻ സഹായിക്കും. ഒരു ഉറപ്പുള്ള റിട്ടേൺ സ്കീമിൽ ഒറ്റത്തവണ നിക്ഷേപത്തിൽ ലഭിക്കുന്ന പലിശ പ്രതിമാസ വരുമാനം നേടാൻ നിങ്ങളെ സഹായിക്കും. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്) അത്തരത്തിലുള്ള ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ്.
ഒരു ജനപ്രിയ പദ്ധതിയായി എംഐഎസ് മാറിയിട്ടുണ്ട്. വാർഷിക, മാസ കാലയളവിൽ മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ജോലിക്കാരായ വ്യക്തികൾക്ക് റിട്ടയർമെന്റ് സമയത്ത് ലഭിക്കുന്ന പിഎഫ് തുക നിക്ഷേപിക്കാൻ സുരക്ഷിതവും മികച്ചതുമായ ഒരു മാർഗമാണ് പോസ്‌റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി.

ഈ സ്കീമിൽ ഒരു വ്യക്തിഗത അക്കൗണ്ടിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ 5,550 രൂപ വരെയും ജോയിന്റ് അക്കൗണ്ടിലൂടെ 9,250 രൂപ വരെയും പ്രതിമാസ വരുമാനം നേടാൻ സാധിക്കും. ഈ സ്കീം പ്രതിമാസം 7.4 ശതമാനം പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു. 1000 രൂപ നിക്ഷേപിച്ച് ഒരാൾക്ക് എംഐഎസ് അക്കൗണ്ട് തുറക്കാനാകും. ഒരാൾക്ക് ഒറ്റ അക്കൗണ്ടോ മൂന്നു മുതിർന്ന വ്യക്തികൾ ചേർന്ന് ജോയിന്റ് അക്കൗണ്ടോ തുറക്കാം.
ഒരു എംഐഎസ് അക്കൗണ്ടിലെ പരമാവധി നിക്ഷേപ പരിധി 9 ലക്ഷം രൂപയും ഒറ്റ അക്കൗണ്ടിൽ 15 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയുമാണ്. ഈ നിക്ഷേപം അഞ്ച് വർഷത്തേക്ക് പ്രതിമാസ വരുമാനം ഉറപ്പ് നൽകുന്നു. അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ ഒരു മാസം പൂർത്തിയാകുന്നതു മുതൽ കാലാവധി പൂർത്തിയാകുന്നതുവരെ പലിശ ലഭിക്കും.
കാലാവധി പൂർത്തിയാകുന്നതിനു മുൻപ് അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇതിനായി നിശ്ചിത അപേക്ഷാ ഫോം പാസ് ബുക്കിനൊപ്പം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിൽ സമർപ്പിക്കണം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള നിക്ഷേപങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങളും പദ്ധതി നൽകുന്നുണ്ട്. ഈ ആനുകൂല്യം നേടുന്നതിന് ഒരാൾ അഞ്ച് വർഷത്തേക്ക് നിക്ഷേപം സൂക്ഷിക്കേണ്ടതുണ്ട്.
പ്രതിമാസം 5,550 രൂപ എങ്ങനെ നേടാം?
നിങ്ങൾ 9 ലക്ഷം രൂപ എംഐഎസിൽ നിക്ഷേപിച്ചാൽ, തുടർച്ചയായി അഞ്ച് വർഷത്തേക്ക് 5,550 രൂപ പ്രതിമാസ വരുമാനം ലഭിക്കും. ഒരാൾ ഒറ്റത്തവണ 15 ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ അഞ്ച് വർഷത്തേക്ക് പ്രതിമാസ വരുമാനം 9,250 രൂപ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications