ദില്ലി: കോവിഡ് 19 പടരുന്നത് തടയാനായി 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിസ്ഥാന തപാല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് പോസ്റ്റ് ഓഫീസുകള്‍. പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്, ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് എന്നിവയ്ക്ക് കീഴില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കുമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം ഏത് ബാങ്കില്‍ നിന്നുമുള്ള അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനുള്ള എടിഎം സൗകര്യവും എഇപിഎസ് സൗകര്യവും പോസ്റ്റ് ഓഫീസുകളില്‍ ലഭ്യമാണ്. ജീവനക്കാര്‍ ജോലി ചെയ്യുന്നതും ആളുകള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നതും സുരക്ഷിതമായാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്. അതേസമയം, കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സേവനങ്ങളുടെ വിതരണത്തില്‍ കാലതാമസം നേരിടേണ്ടി വരുമെന്ന് ഇന്ത്യാ പോസ്റ്റ് ആളുകളെ അറിയിച്ചു.
ലോക്ക് ഡൗണ്‍ കാലയളവിലും പോസ്റ്റ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. 21 ദിവസ കാലയളവില്‍ രാജ്യത്തുടനീളമുള്ള എല്ലാ പോസ്റ്റോഫീസുകളും തുറക്കണമെന്നും എല്ലാ തപാല്‍ സേവന ജീവനക്കാരോടും വീഴ്ച വരുത്താതെ ഡ്യൂട്ടിക്ക് എത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടിട്ടുമുണ്ട്. ലോക്ക് ഡൗണ്‍ കാലയളവില്‍ തപാല്‍ സേവനങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ ആളുകള്‍ക്ക് ലഭ്യമാകുന്നത് ഉറപ്പ് വരുത്താന്‍ തപാല്‍ വകുപ്പ് എല്ലാ സര്‍ക്കിള്‍ ഓഫീസുകള്‍ക്കും കത്തെഴുതിയിരുന്നു. തപാല്‍ സേവനം അവശ്യ സേവനമായതിനാല്‍ പ്രവര്‍ത്തനക്ഷമമായി തുടരുന്നതിന് പോസ്റ്റോഫീസ് ജീവനക്കാര്‍ അവരവരുടെ ഓഫീസുകളില്‍ ഹാജരാകേണ്ടതുണ്ടെന്ന് തപാല്‍ വകുപ്പ് സെക്രട്ടറി പ്രദീപ കുമാര്‍ ബിസോയി ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഓഫീസുകളില്‍ സാമൂഹിക അകലം പാലിക്കണമെന്നും ബിസോയി നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം തപാല്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ സുഗമമായ പ്രവര്‍ത്തനത്തിനായി എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിനും അദ്ദേഹം കത്തയക്കുകയും ചെയ്തു. അടിസ്ഥാന തപാല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ഇന്ത്യ പോസ്റ്റ് അടുത്തിടെ കേരള സര്‍ക്കിളിലെ തിരുവനന്തപുരത്ത് ''പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍'' സേവനം ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. എസ്ബി സ്കീമുകള്‍, പിഎല്‍ഐ / ആര്‍പിഎല്‍ഐ പ്രീമിയം പേയ്മെന്റുകള്‍, മെയില്‍ ബുക്കിംഗ്, ഇ-എംഒകള് മുതലായ സേവനങ്ങള്‍ നല്‍കുന്നതിന് ഈ വാഹനം ഡിവിഷന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍, 2020 മാര്‍ച്ച് മാസത്തെ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് (പിഎല്‍ഐ), റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ) പ്രീമിയം എന്നിവ ഏപ്രില്‍ 30 വരെ സര്‍ചാര്‍ജ് ഇല്ലാതെ അടക്കാമെന്ന് പോസ്റ്റല്‍ വകുപ്പ് അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
