ഉപയോക്താക്കള്‍ക്ക് ഒരു മാസത്തില്‍ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്താവുന്ന സാമ്പത്തിക ഇടപാടുകള്‍ക്കും അതുപോലെ തന്നെ സാമ്പത്തികേതര ഇടപാടുകള്‍ക്കും പോസ്റ്റ് ഓഫീസും പരിധി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഉപയോക്താവിന്റെ ഫോണിലേക്ക
ഉപയോക്താക്കള്‍ക്ക് ഒരു മാസത്തില്‍ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്താവുന്ന സാമ്പത്തിക ഇടപാടുകള്‍ക്കും അതുപോലെ തന്നെ സാമ്പത്തികേതര ഇടപാടുകള്‍ക്കും പോസ്റ്റ് ഓഫീസും പരിധി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഉപയോക്താവിന്റെ ഫോണിലേക്ക് നല്കുന്ന എസ്എംഎസ് അലേര്‍ട്ട് സേവനത്തിനും തപാല്‍ വകുപ്പ് ചാര്‍ജുകള്‍ ഈടാക്കും. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളുടെ എടിഎം സേവന ചാര്‍ജ് നിരക്കുകളില്‍ പോസ്റ്റ് ഓഫീസ് മാറ്റം വരുത്തിയിരിക്കുകയാണ്.
ഇടപാടുകള്‍ക്കായി അധിക ചാര്‍ജുകള്‍
എടിഎമ്മുകളില്‍ നിന്നും ഒരു മാസത്തില്‍ നടത്താവുന്ന സാമ്പത്തിക ഇടപാടുകള്‍ക്കും, സാമ്പത്തികേതര ഇടപാടുകള്‍ക്കും തപാല്‍ വകുപ്പ് പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന പോസ്റ്റ് ഓഫീസ് ഉപയോക്താക്കള്‍ക്ക് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇടപാടുകള്‍ക്കായി അധിക ചാര്‍ജുകള്‍ ഇടാക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. പുതിയ എടിഎം കാര്‍ഡിനും പിന് നമ്പര്‍ പുതുക്കുന്നതിനും അധിക ചാര്‍ജുകള്‍ ഈടാക്കുന്നതാണ്.
എടിഎമ്മുകളിലൂടെ മാസത്തില്‍ നടത്താവുന്ന സൗജന്യ ഇടപാടുകള്‍
തപാല്‍ വകുപ്പിന്റെ പുതുക്കിയ നിയമങ്ങള്‍ പ്രകാരം എടിഎമ്മുകളിലൂടെ മാസത്തില്‍ നടത്താവുന്ന സൗജന്യ സാമ്പത്തികേതര ഇടപാടുകള്‍ അഞ്ചാണ്. അഞ്ച് തവണയില്‍ അധികം നടത്തുന്ന പിന്നീടുള്ള ഓരോ ഇടപാടുകള്‍ക്കും ഉപയോക്താക്കള്‍ക്ക് അഞ്ച് രൂപയും ജിഎസ്ടിയും ചേര്‍ന്ന തുക ചാര്‍ജായി നല്‍കേണ്ടതായി വരും. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളാണെങ്കില് മെട്രോ നഗരങ്ങളില്‍ മൂന്നിം, നോണ്‍ മെട്രോ നഗരങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകളാണ് ലഭിക്കുക. അതിന് ശേഷമുള്ള ഓരോ ഇടപാടുകള്‍ക്കും എട്ട് രൂപയും ജിഎസ്ടിയും ചേര്‍ന്ന തുക ഈടാക്കും. എടിഎം അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ആന്വുല്‍ മെയിന്റനന്‍സ് ചാര്‍ജായി 125 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് ഈടാക്കുന്നത്. 2022 സെപ്തംബര്‍ 30 വരെ ഈ ചാര്‍ജ് ആണ് നിലവിലുണ്ടാവുക.
എസ്എംഎസ് അലര്‍ട്ടുകള്‍ക്കും ചാര്‍ജുകള്‍ ഈടാക്കും
ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ മൊബൈലിലേക്ക് നല്ക്കുന്ന എസ്എംഎസ് അലര്‍ട്ടുകള്‍ക്കും ചാര്‍ജുകള്‍ ഈടാക്കും. ഇതുപ്രകാരം ഉപയോക്താക്കളില്‍ നിന്നും 12 രൂപയാണ് പോസ്റ്റ് ഓഫീസ് ഈടാക്കുക. അതിലും ജിഎസ്ടി ബാധകമാണ്. എസ്എംസ് സേവനത്തിനായി ഒരു വര്‍ഷത്തേക്ക് നിശ്ചയിച്ചിരിക്കുന്ന ചാര്‍ജാണിത്. ഇനി ഉപയോക്താവിന്റെ കൈയ്യില്‍ നിന്നും ഇന്ത്യ പോസ്റ്റ് എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകരം പുതിയ എടിഎം കാര്‍ഡ് ലഭിക്കുന്നതിനായി 300 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുക നല്കേണം. എടിഎം പിന് നഷ്ടപ്പെട്ടാല്‍ വീണ്ടും പിന് ലഭിക്കുന്നതിനായും ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതുണ്ട്. 50 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് ഡ്യൂപ്ലിക്കേറ്റ് പിന് ലഭിക്കുന്നതിനായി ഉപയോക്താവ് നല്‍കേണ്ടത്.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകള്‍
ഒരു ശതമാനം പോലും റിസ്ക് ഇല്ലാതെ മികച്ച ആദായം നേടുവാനോ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നത്. എങ്കില്‍ നിങ്ങള്‍ക്ക് പരിപൂര്‍ണ വിശ്വസ്തതയോടെ ആശ്രയിക്കുവാന്‍ സാധിക്കുന്നതാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകള്‍. മികച്ച പലിശാദായം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം നികുതി ഇളവും പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളിലൂടെ നേടാന്‍ സാധിക്കും.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകള്‍, പ്രത്യേകതകള്‍?
ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ ചെന്നും സേവിങ്സ് അക്കൗണ്ട് തുറക്കാം. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തപാല്‍ വകുപ്പിനാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളുടെ ചുമതല. പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത് റിസര്‍വ് ബാങ്കാണ്.
പലിശ നിരക്ക്
അടുത്തകാലത്തായി ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകള്‍ തുടര്‍ച്ചയായി കുറച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിലവില്‍ സേവിംഗ്സ് അക്കൗണ്ടില്‍ നല്കുന്ന പലിശ നിരക്ക് 2.7 ശതമാനമാണ്. മറ്റ് പ്രധാന ബാങ്കുകളും ഏകദേശം ഇതിന് സമാനമായ നിരക്കുകളാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ നല്കി വരുന്നത്. അതേ സമയം പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളില്‍ 4 ശതമാനം പലിശ നിരക്കാണ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications