ബാങ്കിലോ എടിഎമ്മിലോ പോകേണ്ട, ക്ഷേമ പെൻഷനും സ്കോളർഷിപ്പും ഇനി പോസ്റ്റ്മാൻ വീട്ടിലെത്തിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമൂഹിക ക്ഷേമ പെൻഷനുകൾ പോസ്റ്റ് ഓഫീസ് വഴി വീടുകളിലെത്തിക്കാനുള്ള പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ തപാൽ വകുപ്പുമായി സഹകരിക്കുന്നു. ബാങ്ക് അക്കൗണ്ടിലെ പണം തപാല്‍ വകുപ്പ് വഴി വീടുകളിലെത്തിയ്ക്കുന്ന പദ്ധതിയ്ക്കാണ് ധനമന്ത്രി തോമസ് ഐസക് തുടക്കമിട്ടിരിക്കുന്നത്. മന്ത്രി തോമസ് ഐസക് പദ്ധതി ഉദ്ഘാടനം ചെയ്തു. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശാരദ സമ്പത്ത്, പോസ്റ്റർ സർവീസ് ഡയറക്ടർ സയീദ് റാഷിദ് തുടങ്ങിയവർ പങ്കെടുത്തു.

ആധാറും മൊബൈല്‍ നമ്പറും

ആധാറും മൊബൈല്‍ നമ്പറും

ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം ഇത്തരത്തില്‍ പോസ്റ്റ് ഓഫീസില്‍ വിളിച്ചാല്‍ പോസ്റ്റ്മാന്‍ വീട്ടിലെത്തിയ്ക്കും. ക്ഷേമപെന്‍ഷനുകളുടേയും സ്‌കോളര്‍ഷിപ്പുകളുടേയും അടുത്ത ഗഢു എട്ടാം തിയതി മുതല്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഉപഭോക്താവിന് വേണ്ടത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണും ആധാര്‍ നമ്പറും മാത്രമാണ്.

സൗജന്യ ഡിജിറ്റല്‍ ലോക്കര്‍ സേവനം ആരംഭിക്കാനൊരുങ്ങി ഇന്ത്യ പോസ്റ്റ്‌സൗജന്യ ഡിജിറ്റല്‍ ലോക്കര്‍ സേവനം ആരംഭിക്കാനൊരുങ്ങി ഇന്ത്യ പോസ്റ്റ്‌

ലോക്ക് ഡൌൺ കാരണം

ലോക്ക് ഡൌൺ കാരണം

8000 രൂപ വീതമാണ് പോസ്റ്റ് ഓഫീസ് വഴി വീടുകളിൽ എത്തിക്കുക. സഹകരണ ബാങ്കുകൾ വഴി ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർക്ക് ഈ രീതി തന്നെ തുടരാമെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ജനങ്ങൾക്ക് പെൻഷനും മറ്റും എത്തിക്കാൻ സഹായിക്കുന്നതിനാണ് പോസ്റ്റ് ഓഫീസ് സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇതോടെ ക്ഷേമപെന്‍ഷനും സ്‌കോളര്‍ഷിപ്പും ഉള്‍പ്പെടെയുള്ളവ ബാങ്കുകളിലെത്താതെ കൈപ്പറ്റാം. 55 ലക്ഷം പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ ഓൺലൈനായി നിക്ഷേപം നടത്തുന്നത് എങ്ങനെ?പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ ഓൺലൈനായി നിക്ഷേപം നടത്തുന്നത് എങ്ങനെ?

ബാങ്കിലോ എടിഎമ്മിലോ പോകേണ്ട

ബാങ്കിലോ എടിഎമ്മിലോ പോകേണ്ട

ബാങ്കിലോ എടിഎമ്മിലോ പോകാതെ തന്നെ ക്ഷേമ പെൻഷനുകളും മറ്റും പിൻവലിക്കാൻ ജനങ്ങളെ സഹായിക്കുന്നതിന് തയ്യാറാണെന്ന് കാണിച്ചുള്ള പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെയാകും പണം വീടുകളിലെത്തിക്കുക. ക്ഷേമ പെൻഷനുകൾ പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ ഇപ്പോൾ അറിയിച്ചിട്ടുണ്ട്.

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ്: 2020ലെ പലിശ നിരക്ക് ഇതാ..പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ്: 2020ലെ പലിശ നിരക്ക് ഇതാ..

ലോക്ക് ഡൌണിനിടയിലും സേവനം

ലോക്ക് ഡൌണിനിടയിലും സേവനം

ലോക്ക് ഡൗണിനിടയിലും പോസ്റ്റ് ഓഫീസുകള്‍ അടിസ്ഥാന തപാല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക്, ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക് എന്നിവയ്ക്ക് കീഴില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കുമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം ഏത് ബാങ്കില്‍ നിന്നുമുള്ള അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനുള്ള എടിഎം സൗകര്യവും എഇപിഎസ് സൗകര്യവും പോസ്റ്റ് ഓഫീസുകളില്‍ ലഭ്യമാണ്. ജീവനക്കാര്‍ ജോലി ചെയ്യുന്നതും ആളുകള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നതും സുരക്ഷിതമായാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്. അതേസമയം, കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സേവനങ്ങളുടെ വിതരണത്തില്‍ കാലതാമസം നേരിടേണ്ടി വരുമെന്ന് ഇന്ത്യാ പോസ്റ്റ് അറിയിച്ചിരുന്നു.

English summary

Postman deliver pension in home | ബാങ്കിലോ എടിഎമ്മിലോ പോകേണ്ട, ക്ഷേമ പെൻഷനും സ്കോളർഷിപ്പും ഇനി പോസ്റ്റ്മാൻ വീട്ടിലെത്തിക്കും

The state government is partnering with the Postal Department to provide social welfare pensions to the home through the Post Office. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X