കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍, 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി ലാഭിക്കുന്നതിനുള്ള അവസാന തീയതി സര്‍ക്കാര്‍ ജൂണ്‍ 30 വരെ നീട്ടി. നിലവിലെ സ്ഥിതി വിലയിരുത്തുമ്പോള്‍ മെയ് മൂന്നിനപ്പുറത്തേക്ക് ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് ആര്‍ക്കും കൃത്യതയോടെ പറയാനാവില്ല. അതിനാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ ഇതുവരെ നികുതി ലാഭിക്കല്‍ നിക്ഷേപം നടത്തിയിട്ടില്ലെങ്കില്‍, അടുത്ത രണ്ട് മാസങ്ങളില്‍ (മെയ്, ജൂണ്‍) നിങ്ങള്‍ക്കിത് ഓണ്‍ലൈനായി ചെയ്യാവുന്നതാണ്. നികുതി ലാഭിക്കല്‍ ഓപ്ഷനുകള്‍ കുറവാണ്, ഇവയില്‍ ഒരാള്‍ക്ക് പുറത്തിറങ്ങാതെ തന്നെ ഓണ്‍ലൈന്‍ വഴി നിക്ഷേപം നടത്താന്‍ സാധിക്കും. ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരമുള്ള അഞ്ച് പ്രധാന ഓണ്‍ലൈന്‍ നികുതി ലാഭിക്കല്‍ ഓപ്ഷനുകള്‍ ഇതാ;
1. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ പോലുള്ള ഇന്ത്യയിലെ പ്രമുഖ ബാങ്കുകള്‍ പിപിഎഫ് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യമുണ്ടെങ്കില്‍, പിപിഎഫ് അക്കൗണ്ട് ഓണ്‍ലൈനായി ആരംഭിക്കാനും ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തുക പിപിഎഫ് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യാനും സാധിക്കും.പിപിഎഫ് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ ഓണ്‍ലൈനായി ജനറേറ്റ് ചെയ്യാനും നികുതി ലാഭിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള ഒരു തെളിവായി സമര്‍പ്പിക്കാനും കഴിയും. പ്രതിവര്‍ഷം 500 മുതല്‍ 1.5 ലക്ഷം രൂപവരെ പിപിഎഫില്‍ നിക്ഷേപിക്കാമെന്നതാണ് ഇവിടെ എടുത്തുപറയേണ്ട കാര്യം. ഒരാള്‍ക്ക് തന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേരില്‍ ഒരു പ്രത്യേക പിപിഎഫ് അക്കൗണ്ട് ആരംഭിക്കാനും കഴിയും, എന്നാല്‍, രണ്ട് പിപിഎഫ് അക്കൗണ്ടുകളിലെയും സംയോജിത നിക്ഷേപം 1.5 ലക്ഷം രൂപയെന്ന വാര്‍ഷിക പരിധിയില്‍ കവിയാന്‍ പാടില്ല.
2. ദേശീയ പെന്ഷന് പദ്ധതി (എന്‍പിഎസ്) ഓണ്‍ലൈന്‍
വകുപ്പ് 80 സി പ്രകാരം നികുതി ലാഭിക്കുന്നതിന് ഒരു എന്‍പിഎസ് ടയര്‍ 1 അക്കൗണ്ട് ഓണ്‍ലൈനായി ആരംഭിക്കാന്‍ കഴിയും. നിങ്ങളുടെ ബാങ്കിന്റെ ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യത്തിലൂടെ ഏതെങ്കിലും ബാങ്ക് ഇതര POP വഴി നിങ്ങള്‍ക്കിത് ചെയ്യാന്‍ സാധിക്കും. രജിസ്ട്രേഷന് പ്രക്രിയയില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ബാങ്ക്/ നോണ്‍ ബാങ്ക് പിഒപി നിങ്ങളുടെ കെവൈസി പരിശോധന നടത്തും. പാന്‍ കാര്‍ഡിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ്, സ്കാന്‍ ചെയ്ത ഫോട്ടോ, ഒപ്പ്, റദ്ദാക്കിയ ചെക്ക് എന്നിവ നിങ്ങള്‍ അപ്ലോഡ് ചെയ്യണം. പ്രക്രിയ വിജയകരമായി പൂര്ത്തികുമ്പോള്, നിങ്ങളുടെ പെര്മനെന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) സൃഷ്ടിക്കപ്പെടും. അക്കൗണ്ട് ആരംഭിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് എന്നിവയില്‍ നിന്ന് പണം നിക്ഷേപിക്കാം.
3. ഇഎല്‍എസ്എസ് ഫണ്ടുകള്‍
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമില്‍ (ഇഎല്‍എല്‍എസ്) ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപം, വകുപ്പ് 80 സി പ്രകാരം നികുതി ആനുകൂല്യത്തിന് അര്‍ഹമാണ്. ഇന്ത്യയിലെ മിക്ക മ്യൂച്വല്‍ ഫണ്ട് ഹൗസുകളും ഇഎല്‍എസ്എസ് സ്കീമുകള്‍ വാഗ്ദാനം ചെയ്യുന്നു. ഫണ്ട് ഹൗസിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് കെവൈസി പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒരാള്‍ക്ക് ഈ സ്കീമുകളില്‍ നിക്ഷേപം നടത്താവുന്നതാണ്. ഇഎല്‍എസ്എസ് ഫണ്ടുകള്‍ ഇക്വിറ്റികളില്‍ നിക്ഷേപിക്കുന്നു, അവര്‍ക്ക് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവുണ്ട്. ബാങ്ക് സ്ഥിര നിക്ഷേപം, പിപിഎഫ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഈ ഫണ്ടുകള്‍ ഒരു ഉറപ്പുള്ള വരുമാനവും നല്‍കുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍, മറ്റേതൊരു നിക്ഷേപത്തെക്കാളും ഉയര്‍ന്ന വരുമാനം നേടാന്‍ ഇഎല്‍എസ്എസ് ഫണ്ടുകള്‍ക്ക് കഴിവുണ്ട്.
4. നികുതി ലാഭിക്കല്‍ ബാങ്ക് എഫ്ഡി
ഇന്ത്യയിലെ മിക്ക ബാങ്കുകളും നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അവയ്ക്ക് അഞ്ച് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവുമുണ്ട്. ഈ സ്ഥിര നിക്ഷേപങ്ങള്‍ നിലവില്‍ ആറു ശതമാനം വരുമാനം വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും പല ബാങ്കുകള്ക്കുമിടയിലുള്ള പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ക്ക് വിവിധ ബാങ്കുകളുമായി ഈ നിക്ഷേപങ്ങളുടെ പലിശ നിരക്കിനെക്കുറിച്ച് പരിശോധിച്ച് മികച്ച നിരക്ക് വാഗ്ദാനം ചെയ്യുന്നത് തിരഞ്ഞെടുക്കാം. ഈ നിക്ഷേപങ്ങളില്‍ നിന്ന് നേടുന്ന പലിശയ്ക്ക് നികുതി നല്കാമെന്നത് ഇവിടെ പരാമര്‍ശിക്കേണ്ടതാണ്.
5. ഓണ്‍ലൈന്‍ യൂലിപ്പ്
ദീര്‍ഘകാല നിക്ഷേപങ്ങളാണ് യൂലിപ്പുകള്‍. കൂടാതെ, പദ്ധതിയുടെ മുഴുവന്‍ കാലയളവിനുമായി നിങ്ങള്‍ ഓരോ വര്‍ഷവും നിശ്ചിത തുക ഇതില്‍ നിക്ഷേപിക്കേണ്ടതുണ്ട്. ഒരു പ്രത്യേക ലക്ഷ്യത്തിനായി നിങ്ങള്‍ യൂലിപ്പില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ലക്ഷ്യം കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും അകലെയുള്ളതാവണം. യൂലിപ് സാധാരണയായി അഞ്ച് വര്‍ഷത്തെ ലോക്ക്-ഇന്‍ ഉപയോഗിച്ചാണ് വരുന്നത്. മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും ഇപ്പോള്‍ ഓണ്‍ലൈന്‍ യൂലിപ് നല്കുന്നു. ഇവയില്‍ ചാര്‍ജുകള്‍ കുറവായതിനാല്‍ത്തന്നെ ഇത് ദീര്‍ഘകാല നിക്ഷേപത്തിനുള്ള നല്ലൊരു മാര്‍ഗമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications