സുരക്ഷിതമായി വലിയ സാമ്പത്തിക ലാഭം ഉറപ്പാക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. എന്നാൽ എവിടെ നിക്ഷേപിക്കുമെന്ന കൺഫ്യൂഷൻ പലർക്കും ഉണ്ടായിരിക്കും. പബ്ലിക്ക് പ്രൊവിഡൻ്റ്, സുകന്യ സമൃദ്ധി യോജന എന്നീ രണ്ട് സ്കീമുകളും ദീർഘകാലത്തേക്ക് നിക്ഷേപിക്കാവുന്ന സർക്കാർ പിന്തുണയുള്ള പദ്ധതികളാണ്. അതിനാൽ തന്നെ സുരക്ഷിതമായി ഇവിടെ നിക്ഷേപിക്കാം.
ഈ സ്കീമുകളിൽ നിക്ഷേപിക്കുമ്പോൾ നിക്ഷേപകർക്ക് നികുതി ഇളവുകളും സാമ്പത്തിക സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. പി.പി.എഫ് നിക്ഷേപവും സുകന്യ സമൃദ്ധി യോജനയും ഒരുപോലെ ലാഭം നൽകുന്നു. പക്ഷേ ഇവ രണ്ടിനും വ്യത്യസ്ത നേട്ടങ്ങൾ ഉറപ്പാക്കാം. എന്നാൽ ഇതിൽ ഏതാണ് ഏതാണ് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതെന്ന് അറിയാം. ഇവ രണ്ടിൻ്റെയും പലിശ നിരക്കും, വരുമാനവുമെല്ലാം വ്യത്യസ്തമാണ്. അതിനെ കുറിച്ച് വിശദമായി അറിയാം;
എന്താണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)?
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്) ആകർഷകമായ നികുതി ആനുകൂല്യങ്ങളോടെ സുരക്ഷിതമായി നിക്ഷേപിക്കാവുന്ന മാർഗമാണ്. 1968-ലെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ആക്ട് അനുസരിച്ചാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. ഈ സ്കീമിൽ നിങ്ങൾക്ക് 15 വർഷത്തേക്ക് നിക്ഷേപിക്കാം. ഈ കാലയളവ് ഒരു ലോക്ക്-ഇൻ പിരിയഡ് ആയിരിക്കും. എന്നിരുന്നാലും ആവശ്യമെങ്കിൽ നിബന്ധനകളോടെ പണം പിൻവലിക്കാനും സാധിക്കും. പി.പി.എഫ് നിക്ഷേപങ്ങളുടെ വരുമാനത്തിൽ നിന്നും നികുതി ഇളവുകളും ലഭിക്കും.
പി.പി.എഫിൻ്റെ പ്രധാന സവിശേഷതകൾ:
പലിശ നിരക്ക്: നിലവിലെ കണക്ക് പ്രാകാരം 7.10% വാർഷികാടിസ്ഥാനത്തിൽ ലഭിക്കും
നിക്ഷേപ പരിധി: കുറഞ്ഞത് 500 രൂപ നിക്ഷേപിക്കാം. ഇവിടെ എല്ലാ വർഷവും നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്.
നിക്ഷേപിക്കാനുള്ള യോഗ്യത: പി.പി.എഫിൽ ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപിക്കാം.
ആർക്കെല്ലാം ഈ സ്കീം അനുയോജ്യമാണ്: മിഡ്-ടേം പിൻവലിക്കലുകളോടെ സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്.
നികുതി ആനുകൂല്യങ്ങൾ: സെക്ഷൻ 80C പ്രകാരമുള്ള നികുതി ഇളവ് ഉറപ്പാക്കാം. പലിശയും മെച്യൂരിറ്റി തുകയും പൂർണ്ണമായും നികുതി രഹിതമാണ്.
പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങൾ: നിക്ഷേപം ആരംഭിച്ച് 5 വർഷത്തിനുശേഷം തുകയുടെ 50% പിൻവലിക്കാം. 15 വർഷത്തിനുശേഷം മുഴുവൻ തുകയും ലഭിക്കും. അടിയന്തര സാഹചര്യങ്ങളിൽ, 5 വർഷത്തിനുശേഷം അക്കൗണ്ട് അവസാനിപ്പിക്കാം (1% പിഴയോടെ).
പ്രതിവർഷം 1.5 ലക്ഷം നിക്ഷേപിച്ചാൽ 15 വർഷത്തിനുശേഷം ലഭ്യമാകുന്ന തുക:
ആകെ നിക്ഷേപം: 22.5 ലക്ഷം രൂപ
പലിശ വരുമാനം: 18,18,209 രൂപ
ആകെ കാലാവധി പൂർത്തിയാകുന്ന തുക: 40,68,209 രൂപ
ഇവിടെ വെറും 15 വർഷം കൊണ്ട് നിക്ഷേപകൻ്റെ കൈയിൽ എത്തുന്നത് 40 ലക്ഷമാണ്. പി.പി.എഫ് നിക്ഷേപത്തിന്റെ കാലാവധി 15 വർഷമാണ്. പക്ഷേ ആവശ്യമെങ്കിൽ നിങ്ങൾ 5 വർഷത്തെ ബ്ലോക്കുകളാണ് നിക്ഷേപം നീട്ടാൻ സാധിക്കും.

എന്താണ് സുകന്യ സമൃദ്ധി യോജന (SSY)?
പെൺകുട്ടികൾക്ക് വേണ്ടി മാത്രമായി രൂപകൽപ്പന ചെയ്ത സർക്കാർ നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഈ ദീർഘകാല നിക്ഷേപത്തിലൂടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി മികച്ച സമ്പാദ്യമുണ്ടാക്കാൻ സാധിക്കും. 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ അവരുടെ രക്ഷിതാക്കളാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കുന്നത്. കാരണം പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് ഒറ്റക്ക് ബാങ്ക് അക്കൗണ്ട് തുറക്കാൻ സാധിക്കില്ല.
പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ കുട്ടിക്ക് അക്കൗണ്ട് ഉടമയാവാൻ സാധിക്കും. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ ഈ അക്കൗണ്ട് തുറക്കാന്‍ സാധിക്കൂ. ഈ ചെറുകിട സമ്പാദ്യ പദ്ധതിയുടെ കാലാവധിയും 15 വർഷമാണ്.
സുകന്യ സമൃദ്ധി യോജനയുടെ പ്രധാന സവിശേഷതകൾ:
പലിശ നിരക്ക്: നിലവിലെ കണക്ക് പ്രകാരം 8.2% പലിശ നൽകുന്നുണ്ട്.
നിക്ഷേപ പരിധി : ഈ സ്കീമിൽ ഏറ്റവും കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. എന്നാൽ പ്രതിവർഷം നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്.
ആർക്കാണ് നിക്ഷേപിക്കാൻ കഴിയുക : പെൺകുട്ടിക്ക് 10 വയസ്സ് തികയുന്നതിന് മുമ്പ് അക്കൗണ്ട് ആരംഭിക്കുമ്പോൾ അവളുടെ മാതാപിതാക്കൾക്ക് മാത്രമേ നിക്ഷേപിക്കാൻ സാധിക്കൂ.
ആർക്കെല്ലാം ഈ സ്കീം അനുയോജ്യമാണ്: പെൺകുഞ്ഞിന്റെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ നിക്ഷേപിക്കാം.
നികുതി ആനുകൂല്യങ്ങൾ: സെക്ഷൻ 80C പ്രകാരമുള്ള നികുതി ഇളവ് നൽകുന്നു. പലിശയും മെച്യൂരിറ്റി തുകയും പൂർണ്ണമായും നികുതി രഹിതമാണ്.
പിൻവലിക്കൽ നിയമങ്ങൾ: പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതിനുശേഷം ഉന്നത വിദ്യാഭ്യാസത്തിനായി തുകയുടെ 50% പിൻവലിക്കാം. 21 വയസ്സിനു ശേഷം മുഴുവൻ തുകയും ലഭ്യമാകും. അടിയന്തര സാഹചര്യങ്ങളിൽ അക്കൗണ്ട് അവസാനിപ്പിക്കാനും സാധിക്കും.
പ്രതിവർഷം 1.5 ലക്ഷം നിക്ഷേപിച്ചാൽ 15 വർഷത്തിനുശേഷം ലഭ്യമാകുന്ന തുക:
ആകെ നിക്ഷേപം: 22.5 ലക്ഷം രൂപ
പലിശ വരുമാനം: 46,77,578 രൂപ
ആകെ കാലാവധി പൂർത്തിയാകുന്ന തുക: 69,27,578 രൂപ
ഇവിടെ കൃത്യമായി നിക്ഷേപിച്ചാൽ 69 ലക്ഷം രൂപയാണ് 15 വർഷം കൊണ്ട് ലഭിക്കുന്നത്. ഈ തുക പെൺകുട്ടിയുടെ ഭാവി ആവശ്യങ്ങൾക്ക് ഉപകാരപ്രദമാവും. നികുതി ഇളവുകളും ഉറപ്പാക്കാം.
പിപിഎഫ് vs സുകന്യ സമൃദ്ധി യോജന
- പിപിഎഫ് vs സുകന്യ സമൃദ്ധി യോജനയും ദീർഘകാല സുരക്ഷിത നിക്ഷേപ ഓപ്ഷനുകളാണ്. എന്നാൽ അവയുടെ പ്രധാന വ്യത്യാസങ്ങളും മനസിലാക്കാം.
- പി.പി.എഫ് അക്കൗണ്ട് എല്ലാവർക്കും ആരംഭിക്കാനും നിക്ഷേപിക്കാനും സാധിക്കും. എന്നാൽ സുകന്യ സമൃദ്ധി യോജന പ്രധാനമായും പെൺകുട്ടികൾക്ക് വേണ്ടി മാത്രമാണ്. മാത്രമല്ല 10 വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമാണ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുള്ളൂ...
- സുകന്യ സമൃദ്ധി യോജന ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു, പക്ഷേ കർശനമായ പിൻവലിക്കൽ നിയമങ്ങളുണ്ട്. എന്നാൽ പി.പി.എഫിൽ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കിൽ പിൻവലിക്കലുകൾ അനുവദിക്കുന്നു.
- പി.പി.എഫ് നിക്ഷേപം ആരംഭിച്ച് 15 വർഷത്തിനുശേഷം കാലാവധി നീട്ടാൻ കഴിയും. അതേസമയം സുകന്യ സമൃദ്ധി യോജന 21 വർഷത്തിനുശേഷം കാലാവധി പൂർത്തിയാകും.
- സുകന്യ സമൃദ്ധി യോജന ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു, ഇത് പെൺകുട്ടികളുടെ ഭാവിക്ക് കൂടുതൽ ഗുണകരമാക്കുന്നു.
- പണലഭ്യതയും സുരക്ഷയും ആഗ്രഹിക്കുന്നവർക്ക് പി.പി.എഫ് ഒരു മികച്ച ഓപ്ഷനാണ്. അതേസമയം ദീർഘകാല, ഉയർന്ന വരുമാനമുള്ള സമ്പാദ്യത്തിന് സുകന്യ സമൃദ്ധി യോജന അനുയോജ്യമാണ്.
ഒരു പെൺകുട്ടിക്ക് വേണ്ടി ഉയർന്ന വരുമാനവും ദീർഘകാല സമ്പാദ്യവും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സുകന്യ സമൃദ്ധി യോജനയിൽ ധൈര്യമായി നിക്ഷേപിക്കാം. എന്നിരുന്നാലും കാലാവധിയിലെ മാറ്റങ്ങൾ വരുത്തുന്നതിലും കാലാവധിക്കു മുന്നേ പണം പിൻവലിക്കാനും ആഗ്രഹിക്കുന്നവർക്ക് പി.പി.എഫിൽ നിക്ഷേപിക്കുന്നതാണ് കൂടുതൽ നല്ലത്.
ബാങ്കിലൂടെ മാത്രമല്ല പോസ്റ്റ് ഓഫീസിലൂടെയും നിങ്ങൾക്ക് ഈ രണ്ട് സ്കീമുകളിലും നിക്ഷേപം ആരംഭിക്കാം. നിക്ഷേപം ആരംഭിച്ചാൽ അത് സ്ഥിരമായി തുടരുക. ദീർഘകാലം കൊണ്ട് നിങ്ങളുടെ ലാഭം കുതിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക: ഇന്ന് അവസാനിക്കുന്ന പ്രധാന എൻഎഫ്ഒകൾ ഇവയാണ്!

കനത്ത മഴയിൽ വാഹനത്തിനും വീടിനും നാശനഷ്ടം? ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications