ബുധനാഴ്ച വലിയ തകർച്ചയാണ് ഇന്ത്യൻ ഓഹരി വിപണി നേരിട്ടത്. നിക്ഷേപകർക്ക് ഏകദേശം 13 ലക്ഷം കോടി രൂപയോളം നഷ്ടമായി. എന്നാൽ വ്യാഴാഴ്ച വിപണി പതിയെ കരകയറുന്ന കാഴ്ചയാണ് കണ്ടത്. സെൻസെക്സ് 335.39 പോയിൻ്റ് ഉയർന്ന് 73,097.28ലും നിഫ്റ്റി 149.00 പോയിൻ്റ് ഉയർന്ന് 22,146.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 2612 ഓഹരികൾ നേട്ടത്തിലെത്തി. 1090 ഓഹരികൾ ഇടിഞ്ഞു, 100 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
വരും ദിവസങ്ങളിൽ ഓഹരി മുന്നേറ്റം കാഴ്ച വയ്ക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. അതുകൊണ്ടു തന്നെ മാർച്ച് മാസത്തിൽ 3 ലോഹ, ഖനന മേഖലകളിലെ ഓഹരികൾ വാങ്ങാൻ നിക്ഷേപകരോട് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ ശുപാർശ ചെയ്തിട്ടുണ്ട്. ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എൻഎംഡിസി, ജെ.എസ്.ഡബ്ല്യു സ്റ്റീൽ എന്നിവയാണ് ഈ ഓഹരികൾ.

1. നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍ (എന്‍എംഡിസി)
കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ചെമ്പ്, റോക്ക് ഫോസ്‌ഫേറ്റ്, ചുണ്ണാമ്പുകല്ല്, മാഗ്‌നസൈറ്റ്, ഡയമണ്ട്, ടങ്സ്റ്റണ്‍, കടല്‍ത്തീര മണല്‍ തുടങ്ങിയ ധാതുക്കളുടെ പര്യവേക്ഷണം നടത്തിവരുന്ന പൊതുമേഖലാ സ്ഥാപനമാണ് നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍ അഥവാ എന്‍എംഡിസി. രാജ്യത്തെ ഏറ്റവും വലിയ ഇരമ്പയിര് ഉല്‍പ്പാദകരായ എന്‍എംഡിസി ചെമ്പ് മുതല്‍ വജ്രം വരെ ഖനനം ചെയ്യുന്നു.
ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിലെ പൊതുമേഖലാ സ്ഥാപനമായ മൈനിംഗ് സ്റ്റോക്കിൻ്റെ നിലവിലെ വിപണി വില 201.85 രൂപയാണ്. ഓഹരിയിൽ 1.56 ശതമാനത്തിന്‍റെ ഇടിവ് വ്യാഴാഴ്ച കമ്പനി നേരിട്ടിരുന്നു. എൻഎംഡിസി ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 252.65 രൂപയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 103.75 രൂപയുമാണ്.
59,154.28 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15 ശതമാത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിരുന്നു. അതേ സമയം 6 മാസത്തിൽ 34 ശതമാനം നേട്ടവും 1 വർഷത്തിനിടെ 73 ശതമാനം നേട്ടവും എൻഎംഡിസി ഓഹരി നേടിയിട്ടുണ്ട്.
ലാഭം 29 ശതമാനം
261 രൂപ ലക്ഷ്യ വില നിശ്ചയിച്ച് എന്‍എംഡിസി ഓഹരികൾ വാങ്ങാമെന്നാണ് പ്രഭുദാസ് ലില്ലാധർ ശുപാർശ ചെയ്യുന്നത്. നിലവിലെ വിപണി വിലയായ 201.85 രൂപയിൽ നിങ്ങൾ കമ്പനിയുടെ ഓഹരികൾ വാങ്ങുകയാണെങ്കിൽ 29.3% ലാഭം നേടാനാകും.
2. ജെ.എസ്.ഡബ്ല്യു സ്റ്റീൽ
മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ബഹുരാഷ്ട്ര സ്റ്റീൽ നിർമ്മാണ കമ്പനിയാണ് ജെ.എസ്.ഡബ്ല്യു സ്റ്റീൽ. ഭൂഷൺ പവർ & സ്റ്റീൽ, ഇസ്പത് സ്റ്റീൽ, ജിൻഡാൽ വിജയനഗർ സ്റ്റീൽ ലിമിറ്റഡ് എന്നിവയുടെ ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ കമ്പനിയാണിത്.

ഓഹരി വിപണിയിലെ പ്രകടനം
ജെ.എസ്.ഡബ്ല്യു സ്റ്റീൽ ഓഹരികളുടെ നിലവിലെ ഓഹരി വില 785.55 രൂപയാണ്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 895.60 രൂപയും 52 ആഴ്ചയിലെ താഴ്ന്ന വില 649.75 രൂപയുമാണ്. കഴിഞ്ഞ 1 വർഷത്തിനിടെ 17 ശതമാനം നേട്ടം ജെ.എസ്.ഡബ്ല്യു സ്റ്റീൽ ഓഹരി നേടിയിട്ടുണ്ട്.
ഇപ്പോൾ വാങ്ങിയാൽ നേട്ടം 21 ശതമാനം
ജെ.എസ്.ഡബ്ല്യു സ്റ്റീൽ ഓഹരികൾ 958 രൂപ എന്ന ലക്ഷ്യത്തോടെ വാങ്ങാനാണ് പ്രഭുദാസ് ലില്ലാധർ ശുപാർശ ചെയ്യുന്നത്. അതായത് ഓഹരികൾ നിലവിലെ വിപണി വിലയായ 785.55 രൂപയ്ക്ക് വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് 21.95% നേട്ടമുണ്ടാക്കാൻ സാധിക്കും.
3. ഹിൻഡാൽകോ ഇൻഡസ്ട്രീസ്
അലൂമിനിയം, ചെമ്പ് ഉൽപാദിപ്പിക്കുന്ന ലോകത്തെ പ്രമുഖ കമ്പനിയാണ് ആദിത്യ ബിർള ഗ്രൂപ്പിന് കീഴിൽ വരുന്ന ഹിൻഡാൽകോ ഇൻഡസ്ട്രീസ്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് കമ്പനിയുടെ ആസ്ഥാനം.
ഓഹരി വിപണിയിലെ പ്രകടനം
ഹിൻഡാൽകോ ഇൻഡസ്ട്രീസ് ഓഹരികളുടെ നിലവിലെ വിപണി വില 525.60 രൂപയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 31% റിട്ടേൺ കമ്പനി നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. ഹിൻഡാൽകോ ഇൻഡസ്ട്രീസ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 620.60 രൂപയും 52 ആഴ്ചയിലെ താഴ്ന്ന വില 381.00 രൂപയുമാണ്. കമ്പനിയുടെ വിപണി മൂലധനം 1,18,113.70 കോടി രൂപയാണ്.
13 ശതമാനം നേട്ടം
597 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഹിൻഡാൽകോ ഇൻഡസ്ട്രീസ് ഓഹരികൾ വാങ്ങാമെന്നാണ് പ്രഭുദാസ് ലില്ലാധർ ശുപാർശ ചെയ്യുന്നത്. അതായത് ഓഹരികൾ നിലവിലെ വിപണി വിലയായ 525.60 രൂപയ്ക്ക് വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് 13.58% നേട്ടമുണ്ടാക്കാൻ സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications