ദില്ലി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന രാജ്യം ലോക്ക് ഡൗണിലായ പശ്ചാത്തലത്തില്‍ ദരിദ്ര കുടുംബങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കുമായി 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്. പണ കൈമാറ്റം, ഭക്ഷ്യ സുരക്ഷ എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതുപ്രകാരം 50 ലക്ഷം രൂപയുടെ വ്യക്തിഗത ഇന്‍ഷുറന്‍സ് എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലഭ്യമാകും. ശുചിത്വ, ആശ വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരുള്‍പ്പെടെ. 20 ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും ധനകാര്യമന്ത്രി അറിയിച്ചു.
പദ്ധതിയുടെ കീഴിലുള്ള 10 പ്രഖ്യാപനങ്ങള്‍ ഇവയാണ്:
1. അന്ന യോജന: 80 കോടി ദരിദ്രരെ ഉള്‍പ്പെടുത്തിയുള്ള പദ്ധതി പ്രകാരം ഒരാള്‍ക്ക് നിലവില്‍ ലഭിക്കുന്ന 5 കിലോ അരിക്ക് പുറമേ 5 കിലോ അരി കൂടി സൗജന്യമായി ലഭ്യമാകും. ഇതോടൊപ്പം ഒരു കിലോ പയറും സൗജന്യമായി ലഭിക്കും.
2. കര്‍ഷകര്‍ക്ക്: പിഎം കിസാന്‍ പദ്ധതിയുടെ ആദ്യ ഗഡുവായ 2000 രൂപ ഏപ്രില്‍ ആദ്യ വാരം തന്നെ വിതരണം ചെയ്യും. 8.69 കോടി കര്‍ഷകര്‍ക്ക് ഇത് പ്രയോജനപ്പെടും.
3. ദേശീയ തൊഴിലുറപ്പ് പദ്ധതി: പ്രതിദിന വേതനം 182 രൂപയില്‍ 202 രൂപയായി ഉയര്‍ത്തി. 5 കോടി കുടുംബങ്ങള്‍ക്ക് വേതന വര്‍ദ്ധനവ് ഗുണം ചെയ്യും. മാസ വരുമാനത്തില്‍ രണ്ടായിരത്തോളം രൂപയുടെ വര്‍ദ്ധനവുണ്ടാകും.
4. ദരിദ്രര്‍ക്കും വികലാംഗര്‍ക്കും: ദരിദ്രരായ വിധവകള്‍, പ്രായമുള്ളവര്‍, അംഗവൈകല്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് 1000 രൂപ അടുത്ത മൂന്ന് മാസം ലഭിക്കും. 3 കോടി ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി.
5. ജന്‍ധന്‍ യോജന: 20 കോടി ജന്‍ധന്‍ യോജന അക്കൗണ്ടുകളിലേക്ക് അടുത്ത മൂന്ന് മാസത്തേക്ക് പ്രതിമാസം 500 രൂപ വിതരണം ചെയ്യും.
6. ഉജ്ജ്വല പദ്ധതി: ഏകദേശം 8 കോടി കുടുംബങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം ഗ്യാസ് സിലിണ്ടറുകള്‍ ലഭിച്ചിട്ടുണ്ട്. നിലവിലെ ലോക്ക് ഡൗണ്‍ കണക്കിലെടുത്ത് മൂന്ന് മാസത്തേക്ക് മൂന്ന് സിലിണ്ടറുകള്‍ സൗജന്യമായി ലഭിക്കും.
7. സ്വാശ്രയ പദ്ധതികള്‍: ദീന് ദയാല്‍ ഉപാധ്യായ ദേശീയ ഗ്രാമീണ മിഷന് പദ്ധതി പ്രകാരം സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപ വരെ കൊളാറ്ററല്‍ ഫ്രീ വായ്പകള്‍ ലഭിക്കും. 63 ലക്ഷം സ്വാശ്രയ സംഘങ്ങള്‍ക്ക് ഇതുവഴി പ്രയോജനം ലഭിക്കും.
8. സംഘടിത മേഖലയിലെ തൊഴിലാളികള്‍: അടുത്ത മൂന്ന് മാസത്തേക്ക് ജീവനക്കാരുടെയും തൊഴിലുടമയുടെയും ഇപിഎഫ് സര്‍ക്കാര്‍ നല്‍കും. 100 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കും പ്രതിമാസം 15,000 രൂപയില്‍ താഴെ ശമ്പളമുള്ള തൊഴിലാളികള്‍ക്കും ഗുണം ചെയ്യും.
9. നിര്‍മാണ തൊഴിലാളികള്‍: നിര്‍മാണ തൊഴിലാളികളുടെ ക്ഷേമനിധിയില്‍ നിന്ന് 31,00 കോടി രൂപ രജിസ്റ്റര്‍ ചെയ്ത 3.5 കോടി തൊഴിലാളികള്‍ക്കായി ചെലവഴിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം.
10. ആരോഗ്യ പരിപാലന തൊഴിലാളികള്‍: ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തേക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ. ശുചിത്വ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
