പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന നീട്ടുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പദ്ധതി പ്രകാരം 5 കിലോഗ്രാം ഗോതമ്പ് അല്ലെങ്കിൽ അരി ഗുണഭോക്തൃ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്യും. ഓരോ കുടുംബത്തിനും ഒരു കിലോഗ്രാം കടല 5 മാസം കൂടി സൗജന്യമായി നൽകും. രാജ്യത്തെ 80 കോടിയിലധികം ആളുകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം 30 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പദ്ധതി വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

ദരിദ്രരായ ആളുകൾക്ക് രാജ്യത്ത് പട്ടിണി കിടക്കേണ്ടി വരില്ലെന്നും നിലവിലെ കോവിഡ് -19 മഹാമാരി സമയത്തും വരാനിരിക്കുന്ന മഴക്കാലം ഉത്സവ സീസൺ എന്നിവ വരെ സൌജന്യ റേഷൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പദ്ധതിയുടെ ആദ്യ ഘട്ടം ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ ഈ വർഷം ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്ക് സൌജന്യ ഭക്ഷ്യധാന്യങ്ങൾ നൽകി.
രണ്ടാം ഘട്ടത്തിൽ അഞ്ച് മാസത്തേയ്ക്ക് കൂടിയാണ് നീട്ടി നൽകിയിരിക്കുന്നത്. ജൂലൈ 1 മുതൽ നവംബർ 30 വരെ. രണ്ടാം ഘട്ടത്തിൽ 200 ലക്ഷം മെട്രിക് ടൺ ധാന്യവും 9.78 ലക്ഷം മെട്രിക് ടൺ കടലയും ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യും. പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ രണ്ട് ഘട്ടങ്ങളും ചേർന്ന് ഒരു 1.50 ലക്ഷം കോടി രൂപയാണ് സർക്കാർ ചെലവഴിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications