മലയാള സിനിമാ ലോകത്ത് ജനകീയത നേടിയ മറ്റൊരു താരപുത്രൻ ആണ് പ്രണവ് മോഹൻലാൽ. മലയാളത്തിന്റെ അഭിമാനമായ മോഹൻലാലിന്റെ മകൻ എന്ന നിലയിൽ മാത്രം അറിയപ്പെടാതെ, തന്റെ കഴിവുകൊണ്ടും ലളിതമായ ജീവിതശൈലിയാലും പ്രണവ് ഇന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ കലാകാരനാണ്.
ആദി എന്ന സിനിമയിലൂടെയാണ് പ്രണവ് മലയാള സിനിമ ലോകത്തേക്ക് കടന്നുവന്നത് എങ്കിലും, ഒന്നാമൻ എന്ന മോഹൻലാൽ ചിത്രത്തിൽ ബാല താരമായി അഭിനയിച്ചു അവാർഡ് വരെ നേടിയിട്ടുണ്ട് ഇദ്ദേഹം. ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രം നൽകിയ മികച്ച വിജയവും പ്രേക്ഷക സ്വീകാര്യതയും പ്രണവിനെ കുറേക്കൂടി ആസ്വാധകരിലേക്ക് അടുപ്പിച്ചു എന്നതാണ് സത്യം. തുടർന്ന് വന്ന വർഷങ്ങൾക്ക് ശേഷവും വിമർശനങ്ങൾ നേരിട്ടെങ്കിലും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ സിനിമയാണ്.
പ്രണവ് മോഹൻലാലിന്റെ സാമ്പത്തിക ആസ്തി സംബന്ധിച്ച് വ്യക്തമായ കണക്ക് ലഭ്യമല്ലെങ്കിലും, ഫിലിമി ബീറ്റ്, ജി ക്യു ഇന്ത്യ, ലൈഫ് സ്റ്റൈൽ ഏഷ്യ പോലുള്ള മാധ്യമങ്ങൾ നൽകുന്ന കണക്കുകൾ പ്രകാരം 6-10 മില്യൺ ഡോളർ (ഏകദേശം 50-83 കോടി രൂപ) വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, ഈ കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചവ അല്ല.
എവിടെ നിന്നാണ് ഈ ആസ്തി?
1. സിനിമയിൽ നിന്നുള്ള വരുമാനം
പ്രണവ് മോഹൻലാൽ 2018-ൽ "ആദി" എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച വിജയം കൈവരിച്ചില്ലെങ്കിലും നഷ്ടത്തിലേക്ക് നീങ്ങിയില്ല.
"ഇരുപത്തിയൊന്നാം നൂറ്റാണ്ട്", "മരക്കാർ: അറബിക്കടലിന്റെ സിംഹം", "ഹൃദയം" എന്നീ സിനിമകൾ പ്രണവിന്റെ കരിയറിലെ പ്രധാനപ്പെട്ട പാഠങ്ങൾ തന്നെയാണ്. താരമായി മുൻനിരയിൽ ഇടം പിടിക്കാനുള്ള പാതയിൽ കഴിയുന്ന പ്രണവിന് ഓരോ സിനിമയ്ക്കും 3-5 കോടി രൂപ വരെ പ്രതിഫലം ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ.
2. അച്ഛൻ മോഹൻലാലിന്റെ സ്വത്ത് പങ്ക്
മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമാതാരങ്ങളിൽ ഒരാളാണ്. 410 കോടിക്ക് മുകളിൽ വിലമതിക്കപ്പെടുന്ന ആസ്തികൾ മോഹൻലാലിനുണ്ട്. ഇത് പ്രണവിനെയും സമ്പന്നനാക്കുന്നതിൽ ഒരു പ്രധാന ഘടകമാണെന്ന് കരുതപ്പെടുന്നു.
3. അന്വേഷണ മനസ്സും സാഹസിക യാത്രകളും
പ്രണവിന്റെ പ്രധാന താല്പര്യങ്ങളിലൊന്നാണ് സാഹസിക യാത്രകൾ. സിനിമയ്ക്കു പുറമെ, അദ്ദേഹം ലളിതമായ ജീവിതശൈലി പിന്തുടരുന്നു.
ബിസിനസ് മേഖലകളിൽ സജീവമല്ലെങ്കിലും, ബ്രാൻഡ് എന്ഡോഴ്സ്മെൻറുകൾ തുടങ്ങിയവ വഴി ഒരു സ്ഥിര വരുമാന മാർഗം അദ്ദേഹത്തിന് ഉണ്ടാകാൻ സാധ്യതയുണ്ട്.

പ്രണവിന്റെ ജീവിതശൈലി
സാധാരണ സിനിമാതാരങ്ങൾ ആഡംബര ജീവിതം നയിക്കുമ്പോൾ, പ്രണവ് മോഹൻലാൽ അതിൽ നിന്ന് വ്യത്യസ്തനാണ്. സാധാരണ ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യുന്നതും, ഒറ്റയ്ക്ക് സാഹസിക യാത്രകൾ നടത്തുന്നതും,
പൊതുജനങ്ങളിൽ ലയിച്ചുനില്ക്കുന്നതും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.
പ്രണവിന്റെ ഭാവി: എന്ത് പ്രതീക്ഷിക്കാം?
സിനിമ മേഖലയിൽ കൂടുതൽ കാര്യക്ഷമത തെളിയിക്കാനുള്ള സാധ്യതകൾ പ്രണവിന് ഉണ്ട്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള പുതിയ മേഖലകളിലേക്ക് അദ്ദേഹം കടക്കാൻ സാധ്യതയുണ്ട്. പ്രൊഡക്ഷൻ ഹൗസ് തുടങ്ങലോ, ബിസിനസ് വൻകിട സംരംഭങ്ങൾ ആരംഭിക്കലോ ചെയ്യുമോയെന്നത് കാലം തന്നെ തെളിയിക്കേണ്ട ഒന്നാണ്.
അച്ഛന്റെ സ്വത്ത് കൈമാറ്റം?
മോഹൻലാലിന്റെ വൻകിട സ്വത്തുക്കളിൽ പ്രണവ്, വിസ്മയ (സഹോദരി) എന്നിവർക്ക് അവകാശമുണ്ടാകുമെന്നാണ് പൊതുവായ വിലയിരുത്തൽ. മോഹൻലാൽ ഉടമസ്ഥതയിലുള്ള കുടുംബ കമ്പനികൾ, സ്വകാര്യ വസ്തുക്കൾ, സിനിമ ഹോൾഡിങ്ങുകൾ തുടങ്ങിയവയിലൂടെ പ്രണവിന്റെ സാമ്പത്തിക ഭദ്രത ഉറപ്പിക്കപ്പെടുന്നുണ്ട്.
പ്രണവ് മോഹൻലാലിന്റെ ആസ്തി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, 50-83 കോടി രൂപ എന്നതിന്റെ ഏറെക്കുറെ അടുത്താകാം ഇതിന്റെ യഥാർത്ഥ കണക്ക്. അച്ഛൻ മോഹൻലാലിന്റെ സ്വത്ത്, സിനിമകളിൽ നിന്നുള്ള വരുമാനം, ഭാവിയിലേക്കുള്ള സാധ്യതകൾ - ഇവയൊക്കെ ചേർത്ത് വരും വർഷങ്ങളിൽ പ്രണവ് മലയാള സിനിമയിലെ ഒരു വലിയ താരമായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പക്ഷേ, ഏത് സമ്പത്തുണ്ടായാലും, ലളിതത്വവും പ്രാധാന്യമുള്ള കുടുംബബന്ധങ്ങളും ആണ് അദ്ദേഹത്തിന്റെ പ്രധാന അടയാളം എന്നത് മനുഷ്യരിലുള്ള പ്രതീക്ഷ വർധിപ്പിക്കുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications