2025-26 കേന്ദ്ര ബജറ്റിന് ഇനി 4 ദിവസങ്ങൾ മാത്രമാണ് ബാക്കി. ഫെബ്രുവരി 1 ശനിയാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. നിരവധി മേഖലകളാണ് ശുഭ പ്രതീക്ഷകളുമായി കാത്തിരിക്കുന്നത്. ഇതിനോടകം ഒട്ടനവധി ആവശ്യങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്ന് ഉയർന്നു വന്നത്. വാർഷിക രേഖയിലെ എണ്ണമറ്റ പ്രഖ്യാപനങ്ങൾ ഓഹരികളെയും അതുവഴി ഓഹരി വിപണിയെയും നേരിട്ട് ബാധിക്കും. ഇത്തവണ ബജറ്റ് അവതരണ ദിവസം ഓഹരി വിപണി സജീവമായിരിക്കും. അതിനാൽ അന്ന് ഓഹരികൾക്ക് എന്തു സംഭവിക്കുമെന്നും തത്സമയം അറിയാം.
പ്രതിരോധം, കൃഷി, കൺസ്യൂമർ ഗുഡ്‌സ്, ഹോസ്പിറ്റാലിറ്റി സ്‌പേസ്, ഓട്ടോ സെക്‌ടർ തുടങ്ങി ലിസ്റ്റ് ചെയ്ത വിവിധ കമ്പനികളുടെ ഓഹരികൾക്ക് 2025-26 ബജറ്റ് അവതരിപ്പിക്കുമ്പോൾ പല തരത്തിലുള്ള ചലനങ്ങൾ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. വരും മാസങ്ങളിൽ വലിയ നേട്ടങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ബജറ്റ് മികച്ച ഓഹരികൾ വാങ്ങാനുള്ള അവസരമൊരുക്കും.
ബജറ്റിനു മുന്നേ വാങ്ങാവുള്ള ഓഹരികൾ
പ്രമുഖ ബ്രോക്കറേജായ ബജാജ് ബ്രോക്കിംഗ്സ് റിസർച്ച് ടീം കണ്ടെത്തിയതു പ്രകാരം ബജറ്റിന് ശേഷം മികച്ച രീതിയിൽ വളരാൻ സാധ്യതയുള്ള ചില ഓഹരികൾ ഉണ്ട്. അതിനാൽ നിങ്ങൾക്ക് ബജറ്റിനു ശേഷം ഉയർന്ന നേട്ടം ഉറപ്പാക്കുവാൻ നിലവിൽ വിലക്കുറവുള്ള ഈ 3 സ്റ്റോക്കുകൾ വാങ്ങുന്നത് നല്ലതാണ്. ഇവയുടെ ഷെയർ വില ബജറ്റിനു ശേഷം കുത്തനെ ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ ലാഭം വർദ്ധിക്കാൻ ഇടയാക്കും. ഈ 3 മികച്ച ഓഹരികളെ കുറിച്ച് അറിയാം.

1. DCX സിസ്റ്റംസ് ഓഹരി
എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് കമ്പനിയായ DCX സിസ്റ്റംസിന്റെ ഓഹരികൾ വെള്ളിയാഴ്ച ബി.എസ്.ഇ സ്മോൾക്യാപ് സൂചികയിൽ 4 ശതമാനം ഇടിഞ്ഞ് 329.25 രൂപയിൽ ക്ലോസ് ചെയ്തു. DCX സിസ്‌റ്റംസിന് 3000 കോടി രൂപയുടെ ഒരു ഏകീകൃത ഓർഡർ ബുക്ക് ഉണ്ട്. കഴിഞ്ഞ 14 മാസത്തെ കണക്ക് പ്രകാരം ഓഹരിയുടെ പ്രകടനം 390-280 രൂപയ്ക്ക് മുകളിലായിരുന്നു. ഇത് ഈ ഓഹരികളുടെ തുടർച്ചയായ കുതിപ്പിനെ സൂചിപ്പിക്കുന്നു.
ഈ പ്രകടനങ്ങൾ പരിശോധിച്ചാൽ വരും പാദങ്ങളിൽ ഓഹരി വില 449 രൂപ നിലവാരത്തിലേക്ക് ഉയരുമെന്നാണ് ബജാജ് ബ്രോക്കിംഗ്സ് റിസർച്ച് ടീം വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഇപ്പോൾ ഈ സ്റ്റോക്കുകൾ വാങ്ങിയാൽ ബജറ്റിനു ശേഷം ലാഭം ഉറപ്പാണ്. ഇവിടെ DCX സിസ്റ്റംസിന്റെ അഭിപ്രായത്തിൽ ഓഹരി വില 355-380 രൂപയിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നും 12 മാസത്തേക്ക് ടാർഗെറ്റ് വില 449 രൂപയുമായിരിക്കും എന്നാണ്. ഇത് 24 ശതമാനം ഉയർച്ചയിലേക്ക് എത്തിക്കും.
2. അപീജയ് സുരേന്ദ്ര പാർക്ക് ഹോട്ടൽ ഷെയർ
ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് കമ്പനിയായ അപീജയ് സുരേന്ദ്ര പാർക്ക് ഹോട്ടൽ ഓഹരികൾ ബി.എസ്.ഇ യിൽ വെള്ളിയാഴ്ച 3.6 ശതമാനം ഇടിഞ്ഞ് 181.80 രൂപയിലെത്തി. ഒക്യുപൻസി നിരക്കുകൾ, ശരാശരി റൂം നിരക്കുകൾ (ARR) എന്നിവയിലെ വരുമാനത്തിൽ നിന്ന് അപീജയ് സുരേന്ദ്ര പാർക്ക് ഹോട്ടലുകൾ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് ബജാജ് ബ്രോക്കിംഗ് വ്യക്തമാക്കിയത്.
ബജാജിന്റെ കണക്കനുസരിച്ച് വരും വർഷത്തിൽ ഈ ഓഹരി വില 235 രൂപ നിലവാരത്തിലേക്ക് ഉയരും. 12 മാസത്തിനുള്ളിൽ ഈ ഓഹരികൾ ഏകദേശം 21% നേട്ടമുണ്ടാക്കും.
3. അയോൺ എക്സ്ചേഞ്ച് ഓഹരി
ബി.എസ്.ഇ യിൽ വെള്ളിയാഴ്ച ജലവിതരണ മാനേജ്‌മെൻ്റ് സ്ഥാപനമായ അയോൺ എക്സ്ചേഞ്ച് ഓഹരി 4.5 ശതമാനം ഇടിഞ്ഞ് 592.80 രൂപയിലെത്തി. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാ് പാദത്തിന്റെ അവസാനത്തിൽ കമ്പനി 3580 കോടി രൂപയുടെ ഓർഡർ ബുക്ക് നേടിയിട്ടുണ്ട്.
അയോൺ എക്‌സ്‌ചേഞ്ച് ഓഹരികൾ ശക്തമായ മുന്നേറ്റത്തിലാണ്. ബജാജ് റിസർച്ച് ടീമിന്റെ അഭിപ്രായത്തിൽ വരാനിരിക്കുന്ന വർഷത്തിൽ ഓഹരി വില 780 രൂപ നിലവാരത്തിലേക്ക് എത്തും. അയോൺ എക്‌സ്‌ചേഞ്ച് (ഇന്ത്യ) ഓഹരിയുടെ ടാർഗറ്റ് വില 780 രൂപയാണ്. ഇത് 23% നേട്ടം പ്രതീക്ഷിക്കാം.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications