ജയ്പൂര്‍: പെട്രോള്‍ വില സെഞ്ച്വറി അടിക്കുന്ന ദിവസം ഇന്ത്യയില്‍ അധികം ദൂരെയല്ലെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞപ്പോഴും പെട്രോളിനും ഡീസലിനും വില കൂടിയ രാജ്യമായിരുന്നു ഇന്ത്യ.
പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടക്കാന്‍ ഒരുങ്ങുകയാണ് രാജസ്ഥാനില്‍ എന്നാണ് വാര്‍ത്ത. ഒരു ലിറ്റര്‍ പെട്രോളിന് രാജസ്ഥാനില്‍ 99 രൂപ വരെ വില എത്തിയിരിക്കുന്നു എന്നാണ് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കടക്കുകയും ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍.,.
ഒരു രൂപ കുറവ്
തുടര്‍ച്ചയായി ആറാം ദിവസവും ഇന്ധന വില കൂടിയിരിക്കുകയാണ്. രാജസ്ഥാനില്‍ പെട്രോള്‍ ലിറ്ററിന് 99 രൂപയാണ് ഫെബ്രുവരി 14 ന് ഉള്ള വില. ഡീസലിന് ലിറ്ററിന് 91 രൂപയും.
വില കൂടുന്നു
ആറ് ദിവസത്തെ തുടര്‍ച്ചയായ വില വര്‍ദ്ധന തന്നെയാണ് രാജസ്ഥാനില്‍ റെക്കോര്‍ഡ് വിലയിലേക്ക് പെട്രോളിനെ എത്തിച്ചിട്ടുള്ളത്. 29 പൈസയാണ് പെട്രോളിന് ഒടുവില്‍ കൂടിയത്. ഡീസലിന് 32 പൈസയും കൂടിയിട്ടുണ്ട്.
വ്യത്യസ്ത വില
രാജസ്ഥാനും ഇന്ത്യയില്‍ തന്നെ അല്ലേ. പിന്നെങ്ങനെയാണ് ഇത്രയും വില വ്യത്യാസം വരുന്നത് എന്നാകും പലരും ചിന്തിക്കുന്നത്. ഓരോ സംസ്ഥാനത്തേയും പ്രാദേശിക നികുതികളും ട്രാന്സ്പോര്ട്ടേഷന് ചെലവുകളും അനുസരിച്ച് പെട്രോള്‍- ഡീസല്‍ വിലകളില്‍ വ്യത്യാസം ഉണ്ടാകും. അത് തന്നെയാണ് രാജസ്ഥാനിലെ ഈ ഉയര്‍ന്ന വിലയുടെ കാരണവും.
99 കടന്നു
രാജ്യത്ത് ഇന്ധനങ്ങള്‍ക്ക് ഏറ്റവും അധികം വാറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനം രാജസ്ഥാന് ആണ്. ശ്രീഗംഗാനഗറില്‍ ഫെബ്രുവരി 14 ഞായറാഴ്ച പെട്രോളിന്റെ വില 99.29 രൂപയായി ഉയര്‍ന്നു. ഡീസല്‍ വില ലിറ്ററിന് 91.17 രൂപയും ആയിട്ടുണ്ട്.
കുറച്ചിട്ടും ഇതാണ് സ്ഥിതി
പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ വാറ്റ് വെട്ടിക്കുറയ്ക്കാന്‍ കഴിഞ്ഞ മാസം രാജസ്ഥാന് സര്‍ക്കാര്‍ തയ്യാറായിരുന്നു. രണ്ട് ശതമാനം കുറച്ചെങ്കിലും ഇപ്പോഴും 36 ശതമാനം ആണ് പെട്രോളിന്റെ വാറ്റ്. ഡീസലിന് 26 ശതമാനവും.
100 കടന്നിട്ടുണ്ട്
രാജസ്ഥാനില്‍ തന്നെ പെട്രോള്‍ വില 100 രൂപ കടന്നിട്ടുണ്ട്. പ്രീമിയം പെട്രോളിനാണ് ലിറ്ററിന് 100 രൂപ കവിഞ്ഞത്. 102.07 രൂപയാണ് ഒരു ലിറ്റര്‍ പ്രീമിയം/ബ്രാന്‍ഡഡ് പെട്രോളിന്റെ വില. സമാന നിലവാരത്തിലുള്ള ഡീസലിന് 94.83 രൂപയും കൊടുക്കണം.
മുംബൈയില്‍ റെക്കോര്‍ഡ് വില
മുംബൈയിലും പെട്രോളിന് റെക്കോര്‍ഡ് വിലയില്‍ എത്തിയിട്ടുണ്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് 95.21 രൂപയാണ്. കൊല്‍ക്കത്തില്‍ പെട്രോള്‍ വില ലിറ്ററിന് 90.01 രൂപയും ചെന്നൈയില്‍ 90.96 രൂപയും ആണ്. ബെംഗളൂരുവില്‍ 91.70 രൂപയും ഹൈദരാബാദില്‍ 92.26 രൂപയും ആണ് ഒരു ലിറ്റര്‍ പെട്രോളിന് വില.
ആറ് ദിവസം
തുടര്‍ച്ചയായി ആറ് ദിവസം പെട്രോളിനും ഡീസലിനും വില കൂടി എന്ന് നേരത്തേ പറഞ്ഞുവല്ലോ. ഈ ദിവസങ്ങളില്‍ മൊത്തം ഒരു ലിറ്റര്‍ പെട്രോളിന് 1.80 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ലിറ്റര്‍ ഡീസലിന് 1.88 രൂപയും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
