10,000 രൂപവരെയുള്ള പണമിടപാടുകൾ നടത്താൻ കഴിയുന്ന ഒരു പ്രീപെയ്‌ഡ് കാർഡ് പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രമെന്റ് (പിപിഐ) പുറത്തിറക്കുന്നത്. വാർത്താ അവലോകന യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ആർബിഐ അതികൃതർ ഈ കാര്യം അറിയിച്ചത്. ചരക്ക് സേവന ഇടപാടുകൾ നടത്താൻ മാത്രമേ ഈ കാർഡ് ഉപയോഗിക്കാൻ കഴിയൂ. ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഇത് റീ ചാർജ്ജ് ചെയ്യാം, മാസം 50,000 രൂപയാണ് പരമാവധി റീച്ചാർജ് ചെയ്യാൻ കഴിയുക. ഡിസംബർ 31-ന് മുൻപ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആർബിഐ അറിയിക്കുന്നതാണ്.
പേടിഎം, മൊബിക്വിക് (സെമി-ക്ലോസ്‌ഡ് സിസ്റ്റം പിപിഐ), ഗിഫ്‌റ്റ് കാർഡ് (ക്ലോസ്‌ഡ് സിസ്റ്റം പിപിഐ), ട്രാവൽ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ (ഓപ്പൺ സിസ്റ്റം പിപിഐ) തുടങ്ങിയവയാണ് നിലവിലെ പിപിഐകൾ.
പിപിഐകൾക്കായുള്ള ആർബിഐ നിയമങ്ങൾ ഇവയാണ്:
1. ഉപഭോക്താവിന്റെ മിനിമം വിശദാംശങ്ങൾ രേഖപ്പെടുത്തികൊണ്ട് ബാങ്കുകൾക്കും, നോൺ-ബാങ്കിംഗ് സ്ഥാപനങ്ങൾക്കും 10,000 രൂപവരെ പണമിടപാടുകൾ നടത്താൻ കഴിയുന്ന പിപിഐ നൽകാൻ കഴിയും.
2. വൺ ടൈം പിൻ (ഒടിപി) അയച്ച് പരിശോധിച്ചുറപ്പിക്കാൻ കഴിയുന്ന മൊബൈൽ നമ്പർ, പേര്, തിരിച്ചറിയൽ കാർഡിന്റെ നമ്പർ തുടങ്ങിയവ പിപിഐ രജിസ്റ്റർ ചെയ്യാൻ ആവശ്യമാണ്.

3. ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പിപിഐ റീചാർജ്ജ് ചെയ്യാൻ കഴിയും. ഒരു മാസം 10,000 രൂപ വരെയാണ് പിപിഐയിൽ റീച്ചാർജ്ജ് ചെയ്യാൻ കഴിയുക കൂടാതെ ഒരു സാമ്പത്തിക വർഷത്തിൽ മൊത്തം ഒരു ലക്ഷം രൂപവരെ റീച്ചാർജ്ജ് ചെയ്യാം.
4. ചരക്ക്, സേവന ഇടപാടുകൾ നടത്താൻ മാത്രമേ ഇത്തരം പിപിഐ ഉപയോഗിക്കാൻ കഴിയൂ. കൂടാതെ പിപിഐകളിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്കോ മറ്റ് പിപിഐകളിലേക്കോ പണം കൈമാറ്റം ചെയ്യാൻ സാധിക്കില്ല.
5. പിപിഐ ഉപയോഗിച്ച് ചരക്കുകളും സേവനങ്ങളും വാങ്ങുന്നതിന് പ്രത്യേക പരിധിയൊന്നുമില്ല, എന്നാൽ പിപിഐ ഇഷ്യു ചെയ്യുന്നയാൾ പിപിഐ പരിധിക്കുള്ളിൽ ഈ ആവശ്യങ്ങൾക്ക് പരിധി തീരുമാനിച്ചേക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
