ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഇലട്രോണിക്‌സ് ഉപകരണങ്ങളുടെ വില അടുത്ത മാസം വര്‍ദ്ധിക്കും, കാരണമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ടെലിവിഷന്‍, എയര്‍കണ്ടീഷണര്‍ (എസി), വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍ എന്നിവയുള്‍പ്പെടെ നിരവധി ഗാര്‍ഹിക ഉപകരണങ്ങളുടെ വില ഉടന്‍ വര്‍ദ്ധിക്കും. 5-6 ശതമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക്കേജിംഗ് മെറ്റീരിയലുകളുടെ വില പെട്ടെന്നുള്ള വര്‍ധനയും ഘടക ചെലവുകളും ചരക്ക് നിരക്കുകളും വര്‍ദ്ധിച്ചതുമാണ് ഇപ്പോള്‍ വില ഉയരാനുള്ള പ്രധാന കാരണം. തുടര്‍ച്ചയായ മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് വില വര്‍ദ്ധിക്കുന്നത്.

 
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഇലട്രോണിക്‌സ് ഉപകരണങ്ങളുടെ വില അടുത്ത മാസം വര്‍ദ്ധിക്കും, കാരണമിതാണ്

പുതുക്കിയ വില ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വില വര്‍ധന സംബന്ധിച്ച് റീട്ടെയില്‍ വ്യാപരികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഇന്ത്യയിലെ ഏറ്റവും ഗാര്‍ഹിക ഉപകരണ നിര്‍മാതാക്കളായ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ, അടുത്ത മാസം ഉപകരണങ്ങളില്‍ 3-4 ശതമാനം വിലവര്‍ദ്ധനവ് ഉണ്ടാകുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ജനുവരിയില്‍ 6-7 ശതമാനം വിലവര്‍ദ്ധിപ്പിച്ചതിന് ശേഷമാണിത്.

ഇന്‍പുട്ട് വിലവര്‍ദ്ധനയുടെ മൊത്തത്തിലുള്ള ആഘാതം കഴിഞ്ഞ രണ്ട് മാസമായി 11-13% ആണ്, ഇത് ഉപയോക്താക്കള്‍ക്ക് ബാധ്യത വരുത്താതിരിക്കാന്‍ ഘട്ടം ഘട്ടമായി കൂട്ടാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നെന്ന് എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ വൈസ് പ്രസിഡന്റ് വിജയ് ബാബു പറഞ്ഞു. വേനല്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള എയര്‍ കണ്ടീഷണറുകള്‍ക്ക് ആറ് മുതല്‍ ഏഴ് ശതമാനം വരെ വിലയാണ് വര്‍ദ്ധിക്കുന്നത്. കൂടാതെ ടിവി പാനല്‍ വില ഏകദേശം 20-30% വരെ വര്‍ദ്ധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ സമ്പന്നകുടുംബങ്ങള്‍ ജീവകാരുണ്യത്തിനായി മാറ്റിവച്ചത് 12,000 കോടി രൂപ

വിസ്മൃതിയിലാകുമോ '2000' ന്റെ നോട്ടുകള്‍? അച്ചടിച്ച് രണ്ട് വര്‍ഷം... ലോക്‌സഭയില്‍ സമ്മതിച്ചു

English summary

price of home appliances including TV, AC and Washing machines is likely to increase in next month

price of home appliances including TV, AC and Washing machines is likely to increase in next month
Story first published: Tuesday, March 16, 2021, 14:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X