ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക വിദഗ്ധരുമായും വ്യവസായികളുമായും ഇന്നലെ കൂടിക്കാഴ്ച്ച നടത്തി. എന്നാൽ ധനമന്ത്രി ഇല്ലാതെ കൂടിക്കാഴ്ച്ച നടത്തിയതാണ് സമൂഹമാധ്യങ്ങളിൽ വാർത്തയായത്. കോൺഗ്രസ് എംപി ശശി തരൂറുൾപ്പെടെ നിരവധി പേർ ഇക്കാര്യം സംബന്ധിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്തുകൊണ്ടാണ് ചര്‍ച്ചയില്‍നിന്ന് ധനമന്ത്രിയെ പുറത്താക്കിയതെന്നാണ് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തത്.
ആഭ്യന്തരമന്ത്രി അമിത് ഷാ, വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, ഗതാഗത, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രി നിതിൻ ഗഡ്കരി എന്നിവരാണ് നിതി ആയോഗ് യോഗത്തിൽ പങ്കെടുത്ത മറ്റ് മന്ത്രിമാർ. എന്നാൽ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിനെക്കുറിച്ച് പാർട്ടി സഹപ്രവർത്തകരിൽ നിന്ന് നിർദ്ദേശം തേടിയ ശേഷം സീതാരാമൻ ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് തിരക്കിലായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.

നിക്ഷേപത്തിലും ഉപഭോഗത്തിലും ഗണ്യമായ ഇടിവുണ്ടായതിനെത്തുടർന്ന് സമ്പദ്വ്യവസ്ഥ 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനം വളർച്ച കൈവരിക്കുമെന്ന കണക്കാക്കപ്പെടുന്ന സമയത്താണ് നിർമ്മല സീതാരാമന്റെ രണ്ടാമത്തെ ബജറ്റ് അവതരണം. പ്രധാനമന്ത്രിയും മുകേഷ് അംബാനിയും രത്തൻ ടാറ്റയും ഉൾപ്പെടെയുള്ള ഉന്നത വ്യവസായികളും തമ്മിൽ ഈ ആഴ്ച ആദ്യം നടന്ന മറ്റൊരു യോഗത്തിലും സീതാരാമൻ പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ വർഷത്തെ, ബജറ്റിന് മുമ്പുള്ള നിതി ആയോഗ് യോഗത്തിലും സീതാരാമൻ പങ്കെടുത്തിരുന്നില്ല, എന്നാൽ ഗോയൽ പങ്കെടുക്കുകയും ചെയ്തിരുന്നു. മോദി സർക്കാരിന്റെ ആദ്യ ടേമിൽ അരുൺ ജെയ്റ്റ്ലി ധനമന്ത്രിയായിരുന്നപ്പോൾ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധരും തമ്മിലുള്ള നിതി ആയോഗ് യോഗങ്ങളിൽ പങ്കെടുക്കുമായിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
