മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. അഭിനേതാവെന്ന നിലയിൽ മലയാളികളെ അത്ഭുതപ്പെടുത്തിയ പൃഥ്വിരാജ് സംവിധാന രംഗത്തും നിർമ്മാണ രംഗത്തും തന്റെ മുഖമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഏതൊരാളും അസൂയയോടെ നോക്കിക്കാണുന്ന പൃഥ്വിയുടെ വളർച്ച അപ്രതീക്ഷിതമായിരുന്നു. നിരവധി പരാജയ ചിത്രങ്ങളിലൂടെ കരിയർ മുന്നോട്ട് പോയ പൃഥ്വിരാജ് ഇപ്പോൾ വിജയ ചിത്രങ്ങളുടെ മാത്രം ഭാഗമാവുന്നു.
മലയാള നടൻമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നയാളും പൃഥ്വിരാജ് തന്നെയായിരിക്കും. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ പൃഥ്വിരാജ് സിനിമയിലെത്തുന്നത്. അതിനു ശേഷം വെള്ളിത്തിര, സ്വപ്നക്കൂട്, ചക്രം, അനന്തഭദ്രം, ക്ലാസ്മേറ്റ്സ്, വാസ്തവം, അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ് തുടങ്ങി നിരവധി ചിത്രങ്ങൾ. 2019 ലൂസിഫർ എന്ന ചിത്രത്തിലൂടെ തന്റെ ആദ്യ സംവിധാന ചിത്രവും പുറത്തിറങ്ങി. സിനിമയോടുള്ള ഭ്രാന്തമായ താത്പര്യമാണ് പൃഥ്വിരാജിന്റെ വളർച്ചക്കു പിന്നിൽ എന്ന് വ്യക്തമാണ്.
പൃഥ്വിരാജ് സുകുമാരൻ്റെ മൊത്തം ആസ്തി
2024ലെ കണക്ക് അനുസരിച്ച് പൃഥ്വിരാജ് സുകുമാരന്റെ മൊത്തം ആസ്തി ഏകദേശം 54 കോടിയാണ്. ഇത് അദ്ദേഹത്തിന്റെ സിനിമ ബോക്സ് ഓഫീസിൽ നിന്ന് നേടിയതിന്റെ പകുതി പോലും ഇല്ല.
2024-ൽ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ രണ്ട് സിനിമകൾക്കുമായി മൊത്തം 250 കോടി കളക്ഷൻ നേടി . ആടുജീവിതം: ദി ഗോട്ട് ലൈഫ്' എന്ന ചിത്രം ബോക്സ് ഓഫീസിൽ 160.08 കോടി കളക്ഷൻ നേടിയപ്പോൾ 'ഗുരുവായൂർ അമ്പലനടയിൽ' ബോക്സ് ഓഫീസിൽ 90 കോടി കളക്ഷൻ നേടി. ഇത് വേൾഡ് വൈഡ് കളക്ഷനാണ്. അതായത് അദ്ദേഹത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്റെ 21% മാത്രമാണ് പൃഥ്വിരാജിന്റെ മൊത്തം ആസ്തിയായ 54 കോടി. സാധാരണയായി പൃഥ്വിരാജ് ഒരു സിനിമയ്ക്ക് 4 മുതൽ 5 കോടി വരെ പ്രതിഫലം വാങ്ങുന്നു.

പൃഥ്വിരാജിന്റെ പ്രധാന സ്വത്തുക്കൾ...
പൃഥ്വിരാജിന്റെ സ്വത്തുകൾ ഏറെ ചർച്ച ചെയ്യേണ്ടതാണ്. മുംബൈയിലെ പാലി ഹില്ലിൽ 17 കോടി രൂപയ്ക്ക് വാങ്ങിയ ഒരു ആഡംബര ബംഗ്ലാവ് പൃഥ്വിരാജ് സുകുമാരനുണ്ട്. അടുത്തിടെ അദ്ദേഹം മുംബൈയിൽ 30 കോടി രൂപയ്ക്ക് തന്റെ നിർമ്മാണ കമ്പനിക്കായി ഓഫീസ് സ്ഥാപിക്കുന്നതിനായി സ്ഥലം വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ കേരളത്തിലെ കൊച്ചിയിൽ ഒരു ആഡംബര ബംഗ്ലാവ് ഉണ്ട്. അവിടെയാണ് പൃഥ്വിരാജ് കൂടുതൽ സമയവും ചെലവഴിക്കുന്നത്.
4.37 കോടി വിലയുള്ള ലംബോർഗിനി ഉറുസും 2.37 മുതൽ 3 കോടി വരെ വിലയുള്ള റേഞ്ച് റോവർ വോഗും ഉൾപ്പെടെ നിരവധി കാറുകളുടെ പൃഥ്വിരാജ് സ്വന്തമാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ ലംബോർഗിനി ഏറെ ചർച്ചാവിഷയമായിരുന്നു.
എംബുരാൻ...
മലയാളികൾ ഏറെ കാത്തിരിക്കുന്ന റിലീസാണ് എംബുരാൻ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംബുരാൻ. ലൂസിഫറിനേ അപേക്ഷിച്ച് വലിയ ബജറ്റിൽ എടുക്കുന്ന ചിത്രമാണ് എംബുരാൻ. ഏകദേശം 400 കോടി ബജറ്റിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ലൂസിഫർ വെറും 30 കോടിയിലാണ് ചിത്രീകരിച്ചത്.
പൃഥ്വിരാജിൻ്റെ മകൾ അലംകൃത മേനോൻ അംബാനി സ്കൂളിലാണ് പഠിക്കുന്നത് എന്നു സംബന്ധിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. 10 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് ദീരൂബായി അംബാനി സ്കൂളിലെ ഫീസ്. മലയാളത്തിൽ മറ്റൊരു താരത്തിൻ്റെയും മക്കൾ അംബാനി സ്കൂളിൽ പഠിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
