രാജ്യത്ത് ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളുണ്ട്. ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് നല്ലതാണ്. കാരണം മത്സരാധിഷ്ഠിത വിപണിയിൽ ഇടപാടുകാരെ കണ്ടെത്താൻ ബാങ്കുകൾ അവരുടെ പലിശനിരക്ക് ഉയർത്തുന്നതാണ് പ്രവണത. ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ധനകാര്യ സ്ഥാപനങ്ങൾ സേവിംഗ്സ് അക്കൗണ്ടുകൾക്ക് എട്ട് ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടു തന്നെ വരുമാനത്തിന്റെ ഒരു ഭാഗം സേവിംഗ്സ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നത് നിരവധി നേട്ടങ്ങൾ നൽകും.
1. എമർജൻസി ഫണ്ട്
സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന നിക്ഷേപം തൊഴിൽ നഷ്ടം, മെഡിക്കൽ അത്യാഹിതങ്ങൾ, അല്ലെങ്കിൽ പെട്ടെന്നുള്ള അറ്റകുറ്റപ്പണികൾ തുടങ്ങിയ അപ്രതീക്ഷിത ചെലവുകൾക്കുള്ള സാമ്പത്തികമായി ഉപയോഗിക്കാം. മൂന്ന് മുതൽ ആറ് മാസത്തെ ജീവിതച്ചെലവിനുള്ള പണം എമർജൻസി ഫണ്ടായി സൂക്ഷിക്കണം.

2. എളുപ്പം പിൻവലിക്കാം
സേവിംഗ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപം എടിഎമ്മുകൾ, ഓൺലൈൻ ട്രാൻസ്‌ഫറുകൾ അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി എളുപ്പം പിൻവലിക്കാൻ സാധിക്കും. നിക്ഷേപങ്ങളിൽ ഏർപ്പെടുകയോ വായ്പകൾ തേടുകയോ ചെയ്യാതെ ഉടനടി സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കാൻ ഇത് പ്രാപ്തരാക്കുന്നു.
3. പലിശ വരുമാനം
സേവിംഗ്‌സ് അക്കൗണ്ടുകളിലെ പലിശനിരക്കുകൾ മറ്റ് നിക്ഷേപ മാർഗങ്ങൾ വാഗ്ദാനം ചെയ്യുന്നതുപോലെ ഉയർന്നതായിരിക്കില്ല. പക്ഷെ കാലക്രമേണ പണപ്പെരുപ്പത്തിന്റെ ആഘാതത്തിൽ നിന്ന് സംരക്ഷണം നൽകും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് ഉയർത്താൻ തീരുമാനിച്ചതിന് ശേഷം, ഇന്ത്യയിലെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകളിൽ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പ്രമുഖ സ്വകാര്യ ബാങ്കുകൾ നൽകുന്ന താരതമ്യേന മിതമായ നിരക്കിൽ നിന്ന് വ്യത്യസ്തമായി എട്ട് ശതമാനം വരെ പലിശനിരക്ക് ചെറുകിട സ്വകാര്യ ബാങ്കുകളും സ്മോൾ ഫിനാൻസ് ബാങ്കുകളും വാഗ്ദാനം ചെയ്യുന്നു.
ഡിസിബി ബാങ്ക്
സേവിംഗ്സ് അക്കൗണ്ടുകൾക്ക് 8 ശതമാനം വരെ പലിശ ഡിസിബി ബാങ്ക് നൽകുന്നു. സ്വകാര്യ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന പലിശ നിരക്കാണിത്. സേവിഗ്സ് അക്കൗണ്ടിൽ 2,500 മുതൽ 5,000 രൂപവരെ മിനിമം ബാലൻസ് ആവശ്യമാണ്.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
സേവിംഗ്സ് അക്കൗണ്ടുകൾക്ക് 7.50 ശതമാനം വരെ പലിശ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. പലിശനിരക്കിന്റെ കാര്യത്തിൽ ചെറുകിട ധനകാര്യ ബാങ്കുകൾക്കിടയിൽ ഏറ്റവും ഉയർന്ന പലിശ നിരക്കാണ് ഇത് .
ഫെഡറൽ ബാങ്ക്
സേവിംഗ്സ് അക്കൗണ്ടുകളിൽ 7.15 ശതമാനം വരെ പലിശ നിരക്ക് ഫെഡറൽ ബാങ്ക് നൽകുന്നു. 5,000 രൂപ മിനിമം ബാലൻസ് നിലനിർത്താൻ കഴിയുമെങ്കിൽ, ഫെഡറൽ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം നല്ലതാണ്.
ഡിബിഎസ് ബാങ്ക്
സേവിംഗ്സ് അക്കൗണ്ടുകൾക്ക് 7 ശതമാനം വരെ ആകർഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ വിദേശ ബാങ്കുകൾക്കിടയിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കാണിത്.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
സേവിംഗ്സ് അക്കൗണ്ടുകളിൽ 7 ശതമാനം വരെ പലിശ നിരക്കുകൾ നൽകുന്നു. അക്കൗണ്ടിൽ 2,000 രൂപവരെ മിനിമം ബാലൻസ് ആവശ്യമാണ്.
എ യു സ്മോൾ ഫിനാൻസ് ബാങ്ക്
സേവിംഗ്സ് അക്കൗണ്ടുകളിൽ 7 ശതമാനം വരെ പലിശ നിരക്കുകൾ നൽകുന്നു. അക്കൗണ്ടിൽ 2,000 മുതൽ 5000 രൂപവരെ മിനിമം ബാലൻസ് ആവശ്യമാണ്.
ചെറുകിട സ്വകാര്യ ബാങ്കുകളും ചെറുകിട ധനകാര്യ ബാങ്കുകളും (എസ്എഫ്ബി) ബാങ്കിംഗ് മേഖലയിലെ വലിയ സ്ഥാപനങ്ങളെ അപേക്ഷിച്ച് സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഉയർന്ന പലിശ നിരക്ക് നൽകുന്നു. അതുകൊണ്ടു തന്നെ നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്യുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
