ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് നിർണ്ണായക പ്രഖ്യാപനം നടത്തി സ്വകാര്യ ആശുപത്രി ശൃംഖലകൾ. സ്വകാര്യ ആശുപത്രി ശൃംഖലകളായ മാക്സ്, ഫോർട്ടിസ്, അപ്പോളോ എന്നിവയാണ് 18നും 45 ഇടയിൽ പ്രായമുള്ളവർക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. കൊവിഡ് -19 വാക്സിനേഷൻ ഡ്രൈവിന്റെ മൂന്നാം ഘട്ടം ശനിയാഴ്ച (മെയ് 1) മുതൽ ആരംഭിക്കുമ്പോഴാണ് ഈ പ്രഖ്യാപനം. രാജ്യത്ത് വാക്സിൻ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ മൂന്നാം ഘട്ട വാക്സിനേഷൻ ഫലപ്രദമായി നടത്താൻ കഴിഞ്ഞിട്ടില്ല. വാക്സിൻ നിർമാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ ലഭിക്കുമെന്നും ആശുപത്രി ശൃംഖലകൾ വ്യക്തമാക്കിയിട്ടുണ്ട്.
എന്നിരുന്നാലും, തങ്ങൾക്ക് വാക്സിൻ സ്റ്റോക്ക് കുറവാണെന്നും ദില്ലി സർക്കാരിൽ നിന്ന് എന്തെങ്കിലും ഡോസുകൾ ലഭിക്കുമോയെന്ന കാര്യത്തിൽ തങ്ങൾക്ക് ഉറപ്പില്ലെന്നുമാണ് ആശുപത്രി ശൃംഖലകൾ വ്യക്തമാക്കുന്നത്. പഞ്ച്ഷീൽ പാർക്ക്, പട്പർഗഞ്ച്, ഷാലിമാർ ബാഗ്, രജീന്ദർ പ്ലേസിലെ ബി എൽ കെ ആശുപത്രി എന്നിവിടങ്ങളിലെ നാല് കേന്ദ്രങ്ങൾ ശനിയാഴ്ച മുതൽ കോവിഷീൽഡ് സംഭരണം ആരംഭിക്കുമെന്ന് മാക്സ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

ദില്ലി എൻസിആറിലെ ശൃംഖലയിലെ തിരഞ്ഞെടുത്ത ആശുപത്രികളിൽ നിന്ന് സാർവത്രിക വാക്സിനേഷൻ ആരംഭിക്കുമെന്നാണ് "മാക്സ് ഹെൽത്ത് കെയർ വ്യക്തമാക്കിയിട്ടുള്ളത്.. വാക്‌സിൻ വിതരണം ആരംഭിക്കുന്നതിനാൽ മാക്സിന് കീഴിലുള്ള എല്ലാ ആശുപത്രികളിൽ നിന്ന് പൗരന്മാർക്ക് വാക്സിൻ സ്വീകരിക്കാൻ സാധിക്കും. കോവിഷീൽഡ് വാക്സിൻ ഒരു ഡോസിന് 800-900 രൂപ വരെ ചെലവാകുമെന്ന് മാക്സ് ഹെൽത്ത്കെയർ സിഎംഡി അഭയ് സോയി പറഞ്ഞു.
18 വയസ്സിന് മുകളിലുള്ളവർക്ക് ശനിയാഴ്ച അപ്പോളോ ഹോസ്പിറ്റലുകൾ പരിമിതമായ തോതിൽ മാത്രമാണ് വാക്സിൻ നൽകുകയുള്ളൂ. എന്നാൽ വരുന്ന ആഴ്ചകളിൽ വാക്സിനേഷന്റെ തോത് ഉയർത്തും. മെയ് ഒന്നിന് ഹൈദരാബാദ്, ചെന്നൈ, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലെ അപ്പോളോ സെന്ററുകളിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കുമെന്ന് അപ്പോളോ ഹോസ്പിറ്റൽസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഉത്തരേന്ത്യയിലുടനീളമുള്ള കേന്ദ്രങ്ങളിൽ വാക്സിനേഷൻ ആരംഭിക്കുമെന്നും വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഫോർട്ടിസ് ഹെൽത്ത്കെയർ അറിയിച്ചു. വാക്സിൻ, അഡ്മിനിസ്ട്രേഷൻ ചാർജുകൾ എന്നിവ ഉൾപ്പെടുന്ന കോവാക്സിൻ ഷോട്ടുകൾക്ക് ഒരു ഡോസിന് 1,250 രൂപയാണ് ആവശ്യമായി വരികയെന്നും റിപ്പോർട്ടിൽ പറയുന്നു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
