ഇപ്പോൾ കൂടുതൽ എഫ്ഡി വരുമാനം വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളുണ്ട്
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 4.00 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി 2021 ഏപ്രിൽ 7 ന് നിലനിർത്തിയിരുന്നു. കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന് ഉണ്ടായ സാമ്പത്തിക തകർച്ച പരിമിതപ്പെടുത്തുന്നതിനാണ് ഇത് ചെയ്തത്. മുതിർന്ന പൗരന്മാരായ പൗരന്മാർക്ക് ഏറെ വെല്ലുവിളിയാണ് റിസർ ബാങ്കിന്റെ ഈ തീരുമാനം. വിരമിക്കലിന് ശേഷം സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താനും മറ്റ് നേട്ടങ്ങൾക്കും ഇക്കൂട്ടർ പ്രധാനമായും സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്.

ഇപ്പോൾ കൂടുതൽ എഫ്ഡി വരുമാനം വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളുണ്ട്. സമഗ്രമായ റിസ്ക് വിശകലനത്തെ തുടർന്ന്, അത് പ്രതീക്ഷിച്ച വരുമാനത്തിനും റിസ്ക് ടോളറൻസിനും അനുസൃതമാണെങ്കിൽ, നിക്ഷേപകർ അവരുടെ ഫണ്ടുകളുടെ ഒരു ഭാഗം അത്തരം ബാങ്കുകളിൽ നിക്ഷേപിക്കുന്നത് കണക്കിലെടുക്കാം. അതിനാൽ, സ്ഥിര നിക്ഷേപത്തിന് നിലവിൽ ഉയർന്ന പലിശനിരക്ക് നൽകുന്ന സ്വകാര്യ മേഖലയിലെ മികച്ച ബാങ്കുകൾ ഏതൊക്കെയെന്ന് നോക്കാം.
യെസ് ബാങ്ക് മൂന്ന് വർഷം മുതൽ പത്ത് വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പൊതുജനത്തിന് 6.75 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. ഡിസിബി ബാങ്കിൽ ഇതേ കാലാവധിയിൽ പൊതുജനത്തിനുള്ള പലിശ സമാനമാണെങ്കിലും മുതിർന്ന പൗരന്മാർക്ക് നേരിയ കുറവ് കാണിക്കുന്നു. 7.25 ശതമാനം.
ആർബിഎൽ ബാങ്കിൽ 60 മാസ കാലാവധിയിൽ 6.60 ശതമാനവും 7.10 ശതമാനവുമാണ് പലിശ. ഇൻഡസ്ലാൻഡ് ബാങ്കിൽ മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ കാലാവധിയിൽ 6.50 ശതമാനം പലിശയും 7.00 ശതമാനം പലിശയും ലഭിക്കുന്നു. ആക്സിന് ബാങ്കിൽ അഞ്ച് വർഷം മുതൽ പത്ത് വർഷം വരെ കാലാവധിയിൽ 5.75 ശതമാനവും 6.50 ശതമാനവുമാണ് പലിശ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
