സർക്കാർ പിന്തുണയോടെയുള്ള ഒരു പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്‌ക്രീം (എൻപിഎസ്). കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിട്ടി അഥവാ പിഎഫ്ആർഡിഎക്കാണ് ഈ പെൻഷൻ പദ്ധതിയുടെ നടത്തിപ്പിനുള്ള ചുമതല. 2004-ൽ രാജ്യത്തെ ഗവൺമെന്റ് ജീവനക്കാർക്കായാണ് സർക്കാർ ഈ പെന്‍ഷന്‍ പദ്ധതി കൊണ്ടുവന്നത്. എന്നാൽ 2009-ൽ എല്ലാ വിഭാഗം ജനങ്ങൾക്കും അംഗമാവാൻ കഴിയുന്ന തരത്തിൽ പദ്ധതിയിൽ ഭേദഗതി വരുത്തിയതോടെ എൻപിഎസിനുള്ള പ്രചാരം ക്രമേണ ഏറിക്കൊണ്ടിരിക്കുകയാണ്. 18-നും 65-നും മധ്യേ പ്രായമുള്ള ഏതൊരു വ്യക്തിക്കും എൻപിഎസിൽ ചേരാവുന്നതാണ്.
ഒരു നിക്ഷേപമെന്നതിന് പുറമെ എൻപിഎസ് ആദായനികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. സ്വകാര്യമേഖലയിലെ അംഗങ്ങൾക്ക് (ശമ്പളക്കാരും സ്വയം തൊഴിൽ ചെയ്യുന്നവരും ഉൾപ്പെടെ) എൻപിഎസ് സംഭാവനയിൽ രണ്ട് ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ നേടാൻ കഴിയും. പിഎഫ്‌ആർഡിഎയുടെ അഭിപ്രായത്തിൽ, എൻപിഎസിന്റെ സ്വകാര്യമേഖല പതിപ്പായ സിറ്റിസൺ മോഡലിന് രണ്ട് വ്യത്യസ്ത പരിധികളുണ്ട്. അതിൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഡി (1) പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കാം.
സ്വയം തൊഴിൽ ചെയ്യുന്നവർ: ഐടി ആക്‌റ്റിന്റെ 80സിസിഡി(1) പ്രകാരം സ്വയം തൊഴിൽ ചെയ്യുന്ന എൻപിഎസ് വരിക്കാർക്ക് അവരുടെ മൊത്ത വരുമാനത്തിന്റെ (ബേസിക്സ് + ഡിഎ) 20 ശതമാനം വരെയുള്ള സംഭാവനയിൽ നികുതി ഇളവ് ലഭിക്കാം, പരമാവധി പരിധി 15 ലക്ഷം രൂപയാണ്.
ശമ്പളക്കാരായ എൻപിഎസ് വരിക്കാർ: ഇത്തരം വരിക്കാർക്ക് എൻപിഎസിലേക്കുള്ള ശമ്പളത്തിന്റെ 10 ശതമാനം വരെയുള്ള (ബേസിക് + ഡിഎ) സംഭാവനയ്‌ക്ക് നികുതിയിളവ് അവകാശപ്പെടാം. പിഎഫ്ആർഡിഎ പറയുന്നത് പ്രകാരം 'എൻപിഎസിലേക്ക് ശമ്പളത്തിന്റെ 10 ശതമാനം വരെ (ബേസിക് + ഡിഎ) സ്വയം സംഭാവന നൽകുന്ന ജീവനക്കാർക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഡി (1) പ്രകാരം നികുതിയിളവ് ലഭിക്കും, ഇത് 80 സിസിഇ പ്രകാരം 1.50 ലക്ഷം രൂപയുടെ പരിധിക്ക് വിധേയമാണ്'.
അധിക നികുതി ആനുകൂല്യങ്ങൾ: ചില അധിക നികുതി ആനുകൂല്യങ്ങൾ എൻപിഎസ് ചട്ടത്തിന് കീഴിൽ അനുവദനീയമാണ്. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം ശമ്പളം ലഭിക്കുന്നവർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും അവരുടെ 50,000 രൂപ വരെയുള്ള നിക്ഷേപത്തിന് അധിക കിഴിവ് അവകാശപ്പെടാം. ഇത് 1.50 ലക്ഷം രൂപയുടെ പധിക്ക് പുറമെ വരുന്ന തുകയാണ്. അതിനാൽ എൻപിഎസിലേക്കുള്ള സ്വയം സംഭാവന ഉൾപ്പെടെ ഈ വരിക്കാർക്ക് രണ്ട് ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications