ദില്ലി; റെയില്‍വെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി വിവിധ റൂട്ടുകളിൽ ട്രെയിനുകൾ ഓടിക്കുന്നതിന് 13 കമ്പനികളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. വരുമാനം പങ്കിടുന്നത് സംബന്ധിച്ച കരാറിന് ശേഷമാകും ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുക.ഈ വർഷം ജൂലൈയിലാണ് ഇത് സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചത്. ഒക്ടോബർ 7 നാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്.

ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന്(ഐആര്‍സിടിസി), ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, വെല്‍സ്പണ്‍ എന്റര്‍പ്രൈസ്, പിന്‍സി ഇന്‍ന്‍ഫ്രടെക്, ക്യൂബ് ഹൈവേയ്സ് ആന്‍ഡ് ഇന്‍ഫ്രസ്ട്രക്ചര്‍, മേഘ എന്‍ജിനിയറിങ്,ഐആര്‍ബി ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്പേഴ്സ് എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് കമ്പനികൾ.
151 ആധുനിക ട്രെയിനകാളാണ് 12 ക്ലസ്റ്ററുകളിലായി ഓടിക്കുക. ഇന്ത്യൻ റെയിൽവേ ശൃംഖലയിലൂടെ പാസഞ്ചർ ട്രെയിനുകൾ ഓടിക്കുന്നതിനായി സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനുള്ള ആദ്യത്തെ പ്രധാന സംരംഭമാണിത്. 30,000 കോടി രൂപയുടെ നിക്ഷേപമാണ് സ്വകാര്യ മേഖലയിൽ നിന്ന് പ്രതിക്ഷീക്കുന്നത്.
35 വർഷത്തേതാണ് പദ്ധതി. കമ്പനികൾ റെയിൽവേയ്ക്ക് വാടക, ഊർജ ഉപഭോഗം, മൊത്തം വരുമാനത്തിന്റെ ഒരു വിഹിതം എന്നിവയടക്കം നിശ്ചിത തുകയാണ് നൽകുക. അതേസമയം ഇന്ത്യൻ റെയിൽവേ ജീവനക്കാർ തന്നെയാകും ട്രെയിനുകൾ ഓടിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
