ലാഭക്ഷമതയിൽ മികച്ച് നിൽക്കുന്ന മിഡ്കാപ് ഓഹരികൾ; വില 100 രൂപയിൽ താഴെ; നോക്കുന്നോ?
ഓഹരികൾ തിരഞ്ഞെടുക്കുന്നതിൽ പ്രധാനമാണ് സാങ്കേതിക വിശകലനം. ഓഹരിയിലെ എൻട്രി പോയിന്റും എക്സിറ്റ് പോയിന്റുകളടക്കം മനസിലാക്കാൻ സാങ്കേതിക വിശകലനം സഹായിക്കും. ഇതിനൊപ്പം പ്രധാനമാണ് അടിസ്ഥാന വിശകലനവും. കമ്പനികളുടെ സാമ്പത്തിക നില മനസിലാക്കി തരുന്നത് അടിസ്ഥാന വിശകലനമാണ്. ഇതിന് പറ്റിയ ഒരു അളവുകോലാണ് ഇബിഐടിഡിഎ
ഇബിഐടിഡിഎ എന്നത് കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ലാഭക്ഷമത അളക്കുന്ന അളവുകോലാണ്. പലിശ, നികുതികൾ, മൂല്യത്തകർച്ച, അമൂർത്തമായ ആസ്തികളുടെ മൂല്യത്തകർച്ച എന്നീ ചെലവുകൾ കണക്കിലെടുക്കുന്നതിന് മുൻപ് കമ്പനി ബിസിനസ് പ്രവർത്തനങ്ങളിൽ നിന്ന് എത്രമാത്രം പണം സമ്പാദിക്കുന്നു എന്നാണ് കാണിക്കുന്നത്. പ്രവർത്തന ചെലവ് കുറച്ചുവെയ്ക്കുന്ന കമ്പനികൾക്കോ ഉയർന്ന വരുമാനം ഉണ്ടാക്കുന്ന കമ്പനികൾക്കോ മാത്രമെ ഉയർന്ന ഇബിഐടിഡിഎ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. ഒരു കമ്പനിയുടെ സാമ്പത്തികയും പണേതര ചെലലുകളെ ഒഴിവാക്കുന്നതിന് മുൻപ് കണക്കാക്കുന്ന ലാഭക്ഷമതയാണിത്. മികച്ച ഇബിഐടിഡിഎ മാർജിനുള്ള 5 മിഡ് ക്യാപ് ഓഹരികളെ നോക്കാം.
എൻടിസിപി ഗ്രീൻ
പവർ ജനറേഷനും വിതരണവും നടത്തുന്ന എൻടിപിസി ഗ്രീൻ ആണ് പട്ടികയിലെ പ്രധാനി. പൊതുമേഖലാ സ്ഥാപനമായ എൻടിപിസി ഗ്രീനിന്റെ അനുബന്ധ കമ്പനിയാണിത്. ഗുജറാത്തിലെ ഖാവ്ഡയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പാർക്ക് കമ്പനി വികസിപ്പിക്കുന്നുണ്ട്. ഇതിന്റെ ഒരു വലിയ ഭാഗം ഇപ്പോൾ പ്രവർത്തനക്ഷമമാണ്. 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഇബിഐടിഡിഎ മാർജിൻ 98.59 ശതമാനമാണ്.

എസ്ജെവിഎൻ ലിമിറ്റഡ്
കേന്ദ്ര സർക്കാരിനും ഹിമാചൽ പ്രദേശ് സർക്കാരിനും ഓഹരി പങ്കാളിത്തമുള്ള ഒരു മിനി രത്ന കമ്പനിയാണ് പവർ സെക്ടറിൽ പ്രവർത്തിക്കുന്ന എസ്ജെവിഎൻ ലിമിറ്റഡ്. ജലവൈദ്യുത പദ്ധതികളും സൌരോർജം, കാറ്റാടി, താപോർജ ഉൽപാദനവും കമ്പനി നടത്തുന്നു. 2025 സാമ്പത്തിക വർഷത്തെ എബിഐടിഡിഎ മാർജിൻ 82.21 ശതമാനമാണ്.
ഇൻഫോ എഡ്ജ്
ഇന്ത്യയിലെ ഡിജിറ്റൽ സേവന രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ് ഇൻഫോ എഡ്ജ്. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ പോർട്ടലായ നൗക്കരി ഇൻഫോ എഡ്ജിന്റെ സംരംഭമാണ്. കമ്പനിയുടെ വരുമാനത്തിന്റെ സിംഹഭാഗവും ഇതിൽ നിന്നാണ് ലഭിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ പ്ലാറ്റ്‌ഫോമായ 99acres, മാട്രിമോണിയൽ സേവനങ്ങൾക്ക് വേണ്ടിയുള്ള ജീവൻശാതി, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കുള്ള ശിക്ഷ എന്നിവ കമ്പനിയുടെ വെബ്സൈറ്റുകളാണ്. 72.65 ശതമാനമാണ് 2025 സാമ്പത്തിക വർഷത്തെ ഇബിഐടിഡിഎ മാർജിൻ.
ഇൻഡസ് ടവർ
ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികൾക്ക് ആവശ്യമായ ടവറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകുന്ന ലോകത്തിലെ തന്നെ വലിയ കമ്പനികളിലൊന്നാണ് ഇത്. ഇന്ത്യയിലുടനീളം ഏകദേശം 2,30,000-ത്തിലധികം ടവറുകളും 3,60,000-ത്തിലധികം കോ-ലോക്കേഷനുകളും കമ്പനിക്കുണ്ട്. ഇൻഡസ് ടവറിന്റെ 50 ശതമാനത്തിലധികം ഓഹരികളും എയർടെലിന്റെ കയ്യിലാണ്. 71.09 ശതമാനമാണ് കമ്പനിയുടെ 2025 സാമ്പത്തിക വർഷത്തെ ഇബിഐടിഡിഎ മാർജിൻ.
എൻഎച്ച്പിസി
ജലവൈദ്യുത പദ്ധതികളുടെ ആസൂത്രണം, നിർമ്മാണം, പ്രവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നവരത്ന കമ്പനിയാണ് എൻഎച്ച്സിപി. ഹിമാലയൻ സംസ്ഥാനങ്ങളിൽ കമ്പനിക്ക് വലിയ സാന്നിധ്യമുണ്ട്. നിലവിൽ സോളാർ, വിൻഡ് എനർജി മേഖലകളിലേക്കും കമ്പനി വികസിച്ചുകൊണ്ടിരിക്കുന്നു. 66.1 ശതമാനമാണ് കമ്പനിയുടെ 2025 സാമ്പത്തിക വർഷത്തെ ഇബിഐടിഡിഎ മാർജിൻ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


