പബ്ജി നിരോധിക്കപ്പെട്ടത് നാട്ടിലെ യൂത്തന്മാരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്. അവര്‍ക്കിനി സന്തോഷിക്കാം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരോധിച്ച പബ്ജി ഇന്ത്യയിലേക്ക് പുതിയ രൂപത്തില്‍ തിരികെ എത്തുന്നു. പബ്ജി മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ പുതിയ ഗെയിം ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് പബ്ജി കോര്പ്പറേഷന് അറിയിച്ചിരിക്കുന്നത്. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പതിപ്പ് കൂടിയാണ്.
സെപ്റ്റംബറിലാണ് ഇന്ത്യയില്‍ പബ്ജി നിരോധിക്കപ്പെട്ടത്. ദക്ഷിണ കൊറിയന്‍ കമ്പനിയായ ക്രാഫ്റ്റോണ്‍ ആണ് പബ്ജി കോര്‍പ്പറേഷന്റെ മാതൃകമ്പനി. പബ്ജിയുടെ മൊബൈല്‍, പിസി വേര്‍ഷനുകള്‍ അടക്കം വിവിധ പ്ലാറ്റ്ഫോമുകളില്‍ അവതരിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റ് അസൂറയുമായി ക്രാഫ്റ്റോണ്‍ ഇന്ക് കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലേക്കും പബ്ജി തിരിച്ചെത്താനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ആയിരുന്നു നേരത്തെ പബ്ജിയുടെ ഇന്ത്യയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ ടെന്സെന്റുമായുളള ബന്ധം പബ്ജി ഉപേക്ഷിച്ചിരിക്കുകയാണ്. അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് പിറകെ കേന്ദ്ര സര്‍ക്കാര്‍ ചൈനയ്ക്ക് നല്കിയ ഡിജിറ്റല്‍ സ്ട്രൈക്കിന്റെ ഭാഗമായാണ് പബ്ജിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
ഇന്ത്യയില്‍ 100 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 746.36 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പബ്ജി കോര്പ്പറേഷന് ആലോചിക്കുന്നത്. ഇക്കുറി ഉപഭോക്താക്കളുടെ ഡാറ്റയ്ക്ക് പൂര്‍ണസുരക്ഷ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡാറ്റയ്ക്ക് തങ്ങള്‍ വന്‍ മൂല്യം കല്‍പ്പിക്കുന്നുണ്ടെന്നും പ്രാദേശികമായ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതായിരിക്കും പുതിയ ഗെയിം എന്നും പബ്ജി കോര്പ്പറേഷന് ഉറപ്പ് നല്കുന്നു.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications