വരുമാനത്തിലും സുരക്ഷയിലും സര്‍ക്കാരിന്റെ ഉറപ്പ്; ആര്‍ഡിജി അക്കൗണ്ട് തുടങ്ങിയില്ലേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകളിലെ ഫിക്‌സഡ് ഡിപ്പോസിറ്റ് പദ്ധതികളാണ് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്നവര്‍ക്കും വിശ്വാസമുളള നിക്ഷേപ മാര്‍ഗം. സുരക്ഷിതത്വവും സ്ഥിരതയും മുന്‍നിര്‍ത്തിയും ഇന്ത്യയിലെ ബാങ്കുകളുടെ പ്രവര്‍ത്തന മികവും അടിസ്ഥാനപ്പെടുത്തിയാല്‍ ആ തീരുമാനം ഒരു പരിധി വരെ ശരിയുമാണ്. അടുത്തിടെ വരെ പലിശ നിരക്ക് ഉയര്‍ന്നിരുന്നതു കൊണ്ട് ആര്‍ക്കും മാറി ചിന്തിക്കേണ്ടിയും വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 5.5 ശതമാനത്തിലേക്ക് ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ താഴന്നതോടെ ബദല്‍ മാര്‍ഗം അന്വേഷിക്കേണ്ട അവസ്ഥയുമായി. അങ്ങനെ, സ്ഥിര നിക്ഷേപത്തിന് സുരക്ഷിതമായൊരു ബദല്‍ മാര്‍ഗം തേടുന്നവര്‍ക്കുള്ള ഏറ്റവും മികച്ച ഉത്തരമാണ് സര്‍ക്കാര്‍ ബോണ്ടുകള്‍. കൂടാതെ, ബോണ്ട് വാങ്ങുന്നതിലൂടെ പോര്‍ട്ട്‌ഫോളിയോയുടെ വൈവിധ്യവത്കരണത്തിനും സ്ഥിരവരുമാനത്തിനും സഹായകമാകുന്നു. അതിനാല്‍ ഇവിടെ ഏറ്റവും സുരക്ഷിതമായ രീതിയില്‍ ചെറുകിട നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുന്നതിനുള്ള മാര്‍ഗമാണ് വിവരിക്കുന്നത്.

 

എന്താണ് ബോണ്ടുകള്‍?

എന്താണ് ബോണ്ടുകള്‍?

ലളിതമായി പറഞ്ഞാല്‍, ഒരു ബോണ്ട് വാങ്ങുന്നത് ഒരു വായ്പ നല്‍കുന്നത് പോലെയാണ്. അതായത്, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പണസമാഹരണത്തിനായി പുറത്തിറക്കുന്നതാണ് സര്‍ക്കാര്‍ ബോണ്ടുകള്‍. 91 ദിവസം മുതല്‍ 40 വര്‍ഷം വരെ കാലാവധിയുള്ള ബോണ്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഹ്രസ്വ കാലയളവിലുള്ളവ ട്രഷറി ബില്ലുകളെന്നും ഒരു വര്‍ഷത്തിനു മുകളിലുള്ളവയെ ഗവണ്‍മെന്റ് ബോണ്ടുകളെന്നുമാണ് അറിയപ്പെടുന്നത്. ധനകാര്യ മേഖലയിലെ കമ്പനികളും കോര്‍പ്പറേറ്റ് ബോണ്ടുകള്‍ പുറത്തിറക്കാറുണ്ട്. ബോണ്ട് വാങ്ങുന്നതിലൂടെ, കാലാവധി പൂര്‍ത്തിയാകുന്നതു വരെ നിങ്ങള്‍ക്ക് ഒരു സ്ഥിര വരുമാന വരുമാനം പ്രതീക്ഷിക്കാം. സര്ക്കാര്‍ ബോണ്ടുകളാകുമ്പോള്‍ മറ്റ് സുരക്ഷിതത്വ പ്രശ്‌നങ്ങളോ തിരിച്ചടവ് മുടങ്ങുമെന്ന പേടിയോ വേണ്ടതില്ല. ഈ വിഭാഗത്തില്‍ പലിശ നിരക്കിനെ കൂപ്പണ്‍ റേറ്റ് എന്നും പറയാറുണ്ട്.

Also Read: ചാഞ്ചാട്ടമില്ല; കടബാധ്യതയുമില്ല; നിക്ഷേപകരെ സമ്പന്നരാക്കിയ 5 സ്റ്റോക്കുകൾ ഇതാ

റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് അക്കൗണ്ട്

റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് അക്കൗണ്ട്

സര്‍ക്കാര്‍ ബോണ്ടുകളില്‍ സാധാരണക്കാര്‍ക്കും നേരിട്ട് നിക്ഷേപം നടത്താനുള്ള അവസരമാണ് റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് (RDG) അക്കൗണ്ട്. അതായത്, വ്യക്തികള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്ന് ഓണ്‍ലൈന്‍ മുഖേന സര്‍ക്കാര്‍ ബോണ്ടുകള്‍ നേരിട്ട് വാങ്ങാനും തിരിച്ചു നല്‍കാനും കഴിയുന്ന സംവിധാനമാണ് റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് അക്കൗണ്ട് (ആര്‍ഡിജി). നേരത്തെ, മ്യൂച്വല്‍ ഫണ്ടുകളിലൂടെയാണ് (GILT FUND) ചെറുകിട നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ പരോക്ഷ അവസരം ഉണ്ടായിരുന്നത്. സര്‍ക്കാര്‍ പുറത്തിറക്കുന്ന ട്രഷറി ബില്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ട് (SGB), സര്‍ക്കാര്‍ ബോണ്ട്, സ്റ്റേറ്റ് ഡെവലപ്മന്റ് ലോണ്‍ എന്നിവയില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതോടെ സാധാരണക്കാര്‍ക്കും കൈവന്നത്.

Also Read: വാങ്ങുന്നുണ്ടോ? ഈയാഴ്ചയിലെ 4 ഐപിഒകള്‍; അറിയേണ്ടതെല്ലാം

എങ്ങനെ, ആര്‍ക്കൊക്കെ?

എങ്ങനെ, ആര്‍ക്കൊക്കെ?

സാധാരണ രീതിയില്‍ ബാങ്കില്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങുന്നതു പോലെ, വ്യക്തികള്‍ക്ക് തനിച്ചോ കൂട്ടായോ അക്കൗണ്ട് ആരംഭിക്കാം. പ്രവാസികള്‍ക്കും റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്‌ഫോമിലൂടെ (https://www.rbiretaildirect.org.in/) നിക്ഷേപം നടത്താം. കെവൈസി (തിരിച്ചറിയല്‍ രേഖ) നടപടിക്രമം പാലിച്ച ശേഷം ഓണ്‍ലൈനായി റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് അക്കൗണ്ട് തുടങ്ങാം. ഇതിനോടൊപ്പം പാന്‍ കാര്‍ഡ്, സജീവമായ ഇ-മെയില്‍ ഐഡി, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവയും ആവശ്യമാണ്. അക്കൗണ്ട് പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്കു ശേഷം 3.30 വരെയാണ് ഇടപാടുകള്‍ നടത്താനാവുക. ഇതിന് റിസര്‍വ് ബാങ്ക് ഫീസ് ഈടാക്കുന്നില്ല. അക്കൗണ്ട് നോമിനികളായി രണ്ടു പേരെ നിര്‍ദേശിക്കാം.

Also Read: വിദേശ സ്ഥാപനങ്ങള്‍ക്ക്‌ വന്‍ നിക്ഷേപമുള്ള ഫിനാന്‍സ് സ്റ്റോക്ക് വാങ്ങാം; 21% ലാഭം നേടാം

പണം തിരിച്ചെടുക്കുന്നത്

പണം തിരിച്ചെടുക്കുന്നത്

മെച്ചൂരിറ്റി കാലാവധി പൂര്‍ത്തിയാക്കിയാല്‍ പലിശ നിരക്കിനോടൊപ്പം നിക്ഷേപ തുക തിരിച്ചു കിട്ടും. കാലാവധിയെത്തും മുമ്പ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി എപ്പോള്‍ വേണമെങ്കിലും വിറ്റ് പണം തിരിച്ചെടുക്കാനും സാധിക്കും. പക്ഷേ ഡീ-മാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. അതേസമയം, ഓഹരി നിക്ഷേപത്തെ പോലെ ആദായത്തിന്റെ തോതില്‍ വിലയിരുത്തിയാല്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് നഷ്ട സാധ്യതയുണ്ടാകില്ല. സ്ഥിര വരുമാന പദ്ധതികളില്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണ് സര്‍ക്കാര്‍ ബോണ്ടുകളിലെ നിക്ഷേപം. എങ്കിലും പണപ്പെരുപ്പ നിരക്കിലെ ഏറ്റക്കുറച്ചിലനുസരിച്ച് ബോണ്ടുകളിലെ ആദായത്തിലും വ്യത്യാസമുണ്ടാകാം.

Also Read: 30% വിലക്കുറവില്‍ 4 ബ്ലൂചിപ്പ് കമ്പനികളുടെ ഓഹരികള്‍; വാങ്ങുന്നോ?

ആദായം എത്ര?

ആദായം എത്ര?

നിലവില്‍ 10 വര്‍ഷ കാലാവധിയുള്ള ബോണ്ടിന്റെ ആദായം 6.5 ശതമാനവും മൂന്നു വര്‍ഷ കാലാവധിയുള്ള ബോണ്ടിന്റെ പലിശ നിരക്ക് 5.1 ശതമാനവുമാണ്. അതുപോലെ അത്യാവശ്യം വന്നാല്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ആര്‍ഡിജി അക്കൗണ്ടിലെ കടപ്പത്രങ്ങള്‍ ഈടുവച്ച് വായ്പ നേടാനും സാധിക്കും. ബോണ്ടുകളിലൂടെയും കടപ്പത്രങ്ങളിലൂടെയും നമ്മുടെ പക്കല്‍ നിന്നും പണം സര്‍ക്കാരാണ് വാങ്ങുന്നത് എന്നതിനാല്‍ തിരിച്ചു കിട്ടുന്നതിലെ 'റിസ്‌ക്' ഒരു പരിധി വരെ ഇല്ലെന്ന് പറയാം.

Also Read: 33% നേട്ടം; 18 രൂപ വരെ ഡിവിഡന്റും; 159 രൂപയുടെ ഈ ലാര്‍ജ്കാപ്പ് സ്റ്റോക്ക് വിട്ടുകളയാമോ?

നികുതി ബാധ്യത

നികുതി ബാധ്യത

ഒരു വര്‍ഷം കൈവശം വെച്ചശേഷം വില്‍ക്കുകയാണെങ്കില്‍ പണപ്പെരുപ്പ നിരക്ക് കിഴിവ് ചെയ്ത ശേഷമുള്ള (ഇന്‍ഡക്സേഷന്‍ ബെനഫിറ്റ്) തുകയ്ക്ക് ആദായ നികുതി നല്‍കിയാല്‍ മതിയാകും. ഒരു വര്‍ഷത്തില്‍ താഴെക്കാലം കൈവശം വച്ചശേഷം വില്‍ക്കുകയാണെങ്കില്‍ ഒരോരുത്തരുടെയും ബാധകമായ ആദായ നികുതി സ്ലാബ് അനുസരിച്ചാണ് നികുതി നല്‍കേണ്ടത്. ബാങ്കുകളിലെ സ്ഥിര നിക്ഷേപം, കോര്‍പറേറ്റ് ബോണ്ട് എന്നിവയേക്കാള്‍ നികുതി ആനുകൂല്യം സര്‍ക്കാര്‍ ബോണ്ടുകളിലെ ആദായത്തിന് ലഭിക്കും.

Also Read: 74% വരെ നേട്ടം ലഭിക്കും; ആകര്‍ഷക വിലയിലേക്കെത്തിയ 4 മിഡ്കാപ്പ് സ്റ്റോക്കുകള്‍ വാങ്ങാം

Read more about: smart investment
English summary

RBI Retail Direct Gilt Account For Government Bonds And Debentures A Safe Investment Here Check Details

RBIs Retail Direct Gilt Account For Government Bonds And Debentures. A Safe Investment. Here Check The Details.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X