നിഷ്‌ക്രിയ ആസ്തികളുടെ വര്‍ധനവില്‍ ആശങ്ക; കോടിക്കണക്കിന് രൂപ സ്വരൂപിക്കാനൊരുങ്ങി പൊതുമേഖലാ ബാങ്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യമേഖല ബാങ്കുകളുടെ മൂലധന സമാഹരണം പിന്നിട്ടു കഴിഞ്ഞപ്പോള്‍, ഇപ്പോഴിതാ ബാങ്കിംഗിലെ മൂന്നില്‍ രണ്ട് നിക്ഷേപങ്ങളും അഡ്വാന്‍സുകളും നിയന്ത്രിക്കുന്ന പൊതുമേഖലാ ബാങ്കുകളും (പിഎസ്ബി) മൂലധന സമാഹരണത്തിനായി പദ്ധതിയിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ആറ് മാസത്തെ വായ്പ മൊറട്ടോറിയം കാലവധിയ്ക്ക് ശേഷമുള്ള നിഷ്‌ക്രിയ ആസ്തികളെയും മൂലധനത്തിലുണ്ടാവുന്ന കുറവും നേരിടാനാണ് പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ മൂലധന സമാഹരണത്തിനായി പദ്ധതിയിടുന്നത്.

 

 റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

നിലവില്‍ ധനപരമായി പരിമിതികള്‍ നേരിടുന്ന സര്‍ക്കാരില്‍ നിന്ന് പിഎസ്ബികള്‍ക്ക് സമയബന്ധിതവും ആവശ്യമുള്ളതുമായി മൂലധനം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. കൊവിഡ് 19 അനുബന്ധ സമ്മര്‍ദം കണക്കിലെടുത്ത് മൂലധന ബഫറുകള്‍ സൃഷ്ടിക്കാന്‍ ബാങ്കിംഗ് റെഗുലേറ്ററായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇതിനകം തന്നെ വാണിജ്യ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), മൂലധനം സമാഹരിക്കുന്നതിന് അടിയന്തര പദ്ധതിയില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍, 25,000 കോടി രൂപയുടെ മൂലധനം സമാഹരിക്കാനുള്ള നിര്‍ദേശം ബാങ്ക് പുറപ്പെടുവിച്ചിട്ടുണ്ട്. മൂലധന അടിത്തറ മെച്ചപ്പെടുത്തുന്നതിനായി ഐഡിബിഐ ബാങ്കിന് 11,000 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിക്കാനുണ്ട്.

ഐഡിബിഐ

ഐഡിബിഐ ബാങ്കിന്റെ പുതിയ പ്രൊമോട്ടറാണ് എല്‍ഐസി. ബെംഗളൂരു ആസ്ഥാനമായ കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ഇക്വിറ്റി ക്യാപിറ്റല്‍ വഴി 5,000 കോടി രൂപ വീതം സമാഹരിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി. മൂലധന പര്യാപ്ത അനുപാതത്തില്‍ 14:14 ശതമാനത്തില്‍ മതിയായ മൂലധനമുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് ഈ വര്‍ഷാവസാനം മൂലധനം സമാഹരിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, സ്വകാര്യ ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി, നല്ല വിലയിലും (ഇക്വിറ്റി) നിരക്കിലും (ഡെറ്റ് ക്യാപിറ്റല്‍) വിപണിയില്‍ നിന്ന് മൂലധനം സമാഹരിക്കാന്‍ പിഎസ്ബികള്‍ക്ക് കഴിയില്ല.

വിദ്യാഭ്യാസ വായ്‌പയും വ്യക്തിഗത വായ്‌പയും: വായ്പ എടുക്കുന്നവർ തീർച്ചയായും അറിയണം ഇക്കാര്യങ്

പിഎസ്ബി

പിഎസ്ബികളുടെ മൂല്യനിര്‍ണയം ഓഹരി വിപണിയില്‍ വളരെ കുറവാണ്. അതിനാല്‍, വലിയൊരു മൂലധനം അര്‍ത്ഥമാക്കുന്നത് ഉയര്‍ന്ന ഇക്വിറ്റി ഡൈല്യൂഷന്‍ എന്നാണ്. ബാങ്കുകളുടെ മൂല്യനിര്‍ണയത്തിന്റെ സൂചകമായ പ്രൈസ് ടു ബുക്ക്, സ്വകാര്യ ബാങ്കുകളും പിഎസ്ബികളും തമ്മിലുള്ള വലിയ അന്തരം കാണിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥാവകാശവും വിപണിയില്‍ കുറഞ്ഞ മൂല്യനിര്‍ണയവും കാരണം മിക്ക പിഎസ്ബികളും മൂലധനത്തിനായി സര്‍ക്കാരിനെ ആശ്രയിച്ചിരിക്കുന്നു.

ക്രെഡിറ്റ് സ്കോർ കുറവുള്ള സാഹചര്യത്തിലും ഒരു വായ്‌പ എങ്ങനെ തരപ്പെടുത്താം?

സര്‍ക്കാര്‍

അടുത്ത കാലത്തായി മൂലധനത്തെ സ്വാധീനിക്കാന്‍ റീക്യാപിറ്റലൈസേഷന്‍ ബോണ്ട് റൂട്ട് വരെ സര്‍ക്കാര്‍ ഉപയോഗിക്കുകയുണ്ടായി. റീക്യാപ്പ് ബോണ്ടുകള്‍ക്ക് കീഴില്‍, പിഎസ്ബികള്‍ സബ്‌സ്‌ക്രൈബ് ചെയ്ത ബോണ്ടുകള്‍ സര്‍ക്കാര്‍ നല്‍കുന്നു. ബാങ്കുകളില്‍ നിന്നുള്ള സബ്‌സ്‌ക്രിപ്ഷനായി സര്‍ക്കാരിന് ലഭിക്കുന്ന പണം അവര്‍ക്ക് സര്‍ക്കാര്‍ മൂലധനമായി തിരികെ നല്‍കുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പിഎസ്ബികള്‍ക്ക് 3.08 ലക്ഷം കോടി രൂപയുടെ മൂലധനം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആകര്‍ഷകമായ നിക്ഷേപമായി എന്‍പിഎസ്; കാരണമിതാണ്‌

മൂലധനം

2.11 ലക്ഷം കോടി രൂപയുടെ മൂലധനം നല്‍കാന്‍ സര്‍ക്കാര്‍ 2017 -ല്‍ അവസാനമായി റീക്യാപ്പ് ബോണ്ട് റൂട്ട് ഉപയോഗിച്ചിരുന്നു. ഉയര്‍ന്ന നിഷ്‌ക്രിയ ആസ്തികളും കൊവിഡ് 19 ന് ശേഷമുള്ള ബാങ്കുകളുടെ മൂലധനത്തിലെ കുറവും കാരണം പിഎസ്ബികള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കുമായി വീണ്ടും മൂലധന പദ്ധതി ആവശ്യമായി വന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

Read more about: bank ബാങ്ക്
English summary

public sector banks to raise thousands of crores as fear of npas looms large | നിഷ്‌ക്രിയ ആസ്തികളുടെ വര്‍ധനവില്‍ ആശങ്ക; കോടിക്കണക്കിന് രൂപ സ്വരൂപിക്കാനൊരുങ്ങി പൊതുമേഖലാ ബാങ്കുകള്‍

public sector banks to raise thousands of crores as fear of npas looms large
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X