തിരുവനന്തപുരം: ഇടത് സർക്കാരിന്റെ നാല് വർഷക്കാലത്ത് പൊതുമേഖലാ വ്യവസായ രംഗത്തുണ്ടായ നേട്ടങ്ങൾ ഉയർത്തിക്കാട്ടി വ്യവസായ മന്ത്രി ഇപി ജയരാജൻ. ഈ കാലത്ത് ചവറ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന് ലാഭം 464 കോടി ആണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പല പൊതുമേഖലാ സ്ഥാപനങ്ങളേയും ലാഭത്തിലാക്കാൻ സാധിച്ചതായി വ്യവസായ മന്ത്രി ചൂണ്ടിക്കാട്ടി.
വ്യവസായ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് : '' പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ അഞ്ച് വര്‍ഷക്കാലം നേട്ടങ്ങളുടേതാണ്. ലാഭത്തിലായ സ്ഥാപനങ്ങളുടെ ലാഭം വര്‍ധിപ്പിക്കാനും നഷ്ടത്തിലുള്ള പലതിനേയും ലാഭത്തിലെത്തിക്കാനും പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും നഷ്ടം കുറയ്ക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാധിച്ചു. പ്രതിസന്ധികള്‍ പ്രയാസം ഉണ്ടാക്കിയകാലത്താണ് ഇച്ഛാശക്തിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയത്.

നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ മുഖംമിനുക്കിയ ചവറ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് 2016-2021 കാലയളവില്‍ നേടിയത് 463.83 കോടി രൂപയുടെ ലാഭം. 2011-16 കാലത്തേതിനേക്കാള്‍ ഇരട്ടിയിലധികം വരും ലാഭം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആകെ നേടിയത് 216.39 കോടി രൂപയുടെ ലാഭമാണ്. 2014-15, 2015-16 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തിയതിന് ശേഷമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലേക്ക് തിരിച്ചെത്തിയത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലടക്കം കഴിഞ്ഞ അഞ്ച് വര്‍ഷവും സ്ഥാപനം ലാഭം രേഖപ്പെടുത്തി. 2017-18 വര്‍ഷത്തില്‍ 181.1കോടി രൂപയുടെ റെക്കോര്‍ഡ് ലാഭവും കെഎംഎംഎല്‍ സ്വന്തമാക്കി. 2020-21 വര്‍ഷം ഡിസംബര്‍ വരെ 48.61 കോടി രൂപയാണ് ലാഭം. കൊവിഡും ലോക്ക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ച കാലത്താണ് ഈ നേട്ടം സ്വന്തമാക്കാന്‍ കെഎംഎംഎല്ലിന് സാധിച്ചത്''.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
