ദില്ലി: പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. ജനുവരി - മാര്‍ച്ച് കാലഘട്ടത്തില്‍ 586 കോടി രൂപ അറ്റാദായം കുറിച്ചുകൊണ്ടാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കിയത്. ഡിസംബര്‍ പാദത്തില്‍ 506 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. കൃത്യം ഒരു വര്‍ഷം മുന്‍പുള്ള ചിത്രത്തില്‍ 697 കോടി രൂപ നഷ്ടമാണ് ബാങ്ക് നേരിട്ടിരുന്നത്. എന്തായാലും 2021 സാമ്പത്തിക വര്‍ഷം ഓരോ പാദത്തിലും അറ്റാദായം അനുക്രമമായി ഉയര്‍ത്താന്‍ ബാങ്കിന് സാധിച്ചു. ഡിസംബര്‍ പാദത്തില്‍ നിന്നും മാര്‍ച്ച് പാദത്തിലെത്തുമ്പോള്‍ 16 ശതമാനം വര്‍ധനവാണ് അറ്റാദായത്തില്‍ കണ്ടത്.

ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പലിശ വരുമാനം 48.3 ശതമാനം കൂടി 6,938 കോടി രൂപയില്‍ എത്തിനില്‍ക്കുന്നു. ഒരു വര്‍ഷം മുന്‍പിത് 4,677 കോടി രൂപയായിരുന്നു. ഇതേസമയം, ജനുവരി - മാര്‍ച്ച് കാലത്ത് ബാങ്കിന്റെ നിഷ്ക്രിയാസ്തിയും കൂടിയിട്ടുണ്ട്. 12.99 ശതമാനത്തില്‍ നിന്നും 14.12 ശതമാനമായാണ് നിഷ്ക്രിയാസ്തികളുടെ വിഹിതം ഉയര്‍ന്നത്. 2021 സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ ചിത്രം പരിശോധിക്കുമ്പോള്‍ നിഷ്ക്രിയാസ്തി 5.73 ശതമാനം തൊടുന്നു. അവസാന പാദത്തില്‍ 22,531 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് മൊത്തം വരുമാനം കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പുള്ള കണക്കുപുസ്തകത്തില്‍ 16,388 കോടി രൂപയാണ് പിഎന്‍ബി മൊത്തം വരുമാനം കുറിച്ചിരുന്നതും.
നിലവില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കിട്ടാക്കടം 5,293 കോടി രൂപയാണ്. ഒരു വര്‍ഷം മുന്‍പിത് 4,618 കോടി രൂപ മാത്രമായിരുന്നു. ഇത്തവണ കിട്ടാക്കടങ്ങളുടെ ബാധ്യത 15 ശതമാനം കൂടി. മാര്‍ച്ച് 31 പ്രകാരം പിഎന്‍ബിയുടെ ക്യാപിറ്റല്‍ അഡിക്വസി റേഷ്യോ (ബാങ്കിന്റെ മൂലധനവും അതിനുള്ള റിസ്കും തമ്മിലെ അനുപാതം) 14.32 ശതമാനമാണ്. വെള്ളിയാഴ്ച്ച 1.37 ശതമാനം നഷ്ടത്തിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരികള്‍ വ്യപാരം നിര്‍ത്തിയത്. 43.40 രൂപയില്‍ ആരംഭിച്ച് 43.10 രൂപയില്‍ പിഎന്‍പി ഓഹരികള്‍ ദിനം പിന്നിട്ടു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications