മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തും: ആര്‍ബിഐ ഗവര്‍ണര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്, അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപം ത്വരിതപ്പെടുത്തുന്നതിന് ഒരു ശക്തമായ കേസ് ഉണ്ടാക്കിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ വലിയ നിക്ഷേപം ആവശ്യമാണ്. ഇതില്‍ സ്വകാര്യ, പൊതുമേഖലകള്‍ ഒരു പ്രധാന പങ്ക് വഹിക്കേണ്ടതുണ്ടെന്ന് സിഐഎ െപരിപാടിയില്‍ India Inc -യെ അഭിസംഭോധന ചെയ്തുകൊണ്ട് ശക്തികാന്ത ദാസ് വ്യക്തമാക്കി.

 

സമീപകാല കാര്‍ഷിക പരിഷ്‌കാരങ്ങള്‍ പുതിയ അവസരങ്ങള്‍ തുറന്നുവെന്നും കാര്‍ഷിക മേഖല കൂടുതല്‍ ശോഭയോടെ വളരുകയാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറയുന്നു. കാര്‍ഷിക വരുമാനം സ്ഥിരമായി വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് പുതിയ നയങ്ങള്‍ അത്യാവശ്യമാണ്. വിദേശ വിനിമയ നിരക്കിനെ സംബന്ധിച്ചടത്തോളം രൂപയ്ക്ക് വേണ്ടി റിസര്‍വ് ബാങ്കിന് നിശ്ചിത ലക്ഷ്യങ്ങളില്ല. എന്നാല്‍, അനാവശ്യമായ ചാഞ്ചാട്ടങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ആഭ്യന്തര വിമാന സർവ്വീസുകൾ; എവിടേയ്ക്കെല്ലാം യാത്ര ചെയ്യാം, ടിക്കറ്റ് നിരക്ക് എത്ര?

മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തും: ആര്‍ബിഐ ഗവര്‍ണര്‍

മെച്ചപ്പെട്ട സാമ്പത്തിക ക്ഷേമത്തിനായി ആഗോള മൂല്യശൃംഖലയില്‍ ഇന്ത്യയുടെ പങ്ക് വര്‍ധിപ്പിക്കേണ്ട ആവശ്യമുണ്ടെന്നും ദാസ് അഭിപ്രായപ്പെട്ടു. 'കാര്യക്ഷമമായ വിതരണശൃംഖലയ്ക്ക് സാമ്പത്തിക ക്ഷേമം വര്‍ധിപ്പിക്കാന്‍ കഴിയും. വതരണശൃംഖലയില്‍ മുന്നോട്ടും പിന്നോട്ടും ബന്ധമുളള മേഖലകളിലെ നിക്ഷേപം ഉയര്‍ന്ന ഉല്‍പാദനവും വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കും,' അദ്ദേഹം വ്യക്തമാക്കി.

ആഗോള മൂല്യശൃംഖലയുടെ ഭാഗമാകാനുള്ള ശ്രമങ്ങള്‍ നടത്താന്‍ ശരിയായ സമയമാണിത്. ഉല്‍പാദനക്ഷമതയിലും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ആഗോള മൂല്യശൃംഖലയുടെ വിഹിതത്തില്‍ 1 ശതമാനം വര്‍ധനവ് രാജ്യത്തിന് ആളോഹരി വരുമാനം 1 ശതമാനത്തിലധികം വര്‍ധിപ്പിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറയുന്നു. യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറുകള്‍ നേരത്തേ പൂര്‍ത്തിയാക്കുന്നതിലൂടെ കൂടുതല്‍ തന്ത്രപരമായ വ്യാപാര സംയോജനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും അത്യാവശ്യമാണ്.

ആഗസ്റ്റിലെ ധനനയത്തിൽ റിസർവ് ബാങ്ക് വായ്പ നിരക്ക് 25 ബേസിസ് പോയിന്റ് കുറക്കാൻ സാധ്യത

മറ്റ് വികസ്വര സമ്പദ്‌വ്യവസ്ഥകളില്‍ നിന്ന് കടുത്ത മത്സരമാണ് അതിവേഗം ഉയര്‍ന്നുവരുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിയെ പരാമര്‍ശിച്ച് ദാസ് പറഞ്ഞു. തൊഴില്‍ പെര്‍മിറ്റുകളും ഇമിഗ്രേഷന്‍ നയങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, സ്വകാര്യത, ഡാറ്റ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more about: rbi ആര്‍ബിഐ
English summary

pushing infrastructure will lead to economic growth says rbi governor shaktikanta das | മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തും: ആര്‍ബിഐ ഗവര്‍ണര്‍

pushing infrastructure will lead to economic growth says rbi governor shaktikanta das
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X