തിരുവനന്തപുരം; സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഓട്ടോകാസ്റ്റ് ലിമിറ്റഡുമായി കൈകോര്‍ത്ത് മൂല്യവര്‍ധിത കാസ്റ്റിങ് കയറ്റുമതി രംഗത്തെ പ്രമുഖ സ്ഥാപനം ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സ്. 27 കോടി രൂപയുടെ വാര്‍ഷിക ഓര്‍ഡര്‍ കൈമാറി.വ്യവസായ മന്ത്രി ഇപി ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു ഓഡർ കൈമാറ്റം.

യുകെയിലേയും ഇറ്റലിയിലേയും വിവിധ പദ്ധതികള്‍ക്കായാണ് ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സ് ഓട്ടോകാസ്റ്റില്‍ നിന്ന് കാസ്റ്റിങ്ങുകള്‍ വാങ്ങുന്നത്. ജെസിബി വാഹനങ്ങള്‍ക്കായുള്ള ഫ്ളാഞ്ച് ഹബ്ബ്, വ്യവസായ ഹൗസിങ് കാസ്റ്റിങ്, വിവിധ ബിയറിങ് ബ്രാക്കറ്റ്, ഗിയര്‍ബോക്സ് സപ്പോര്‍ട്ട് എന്നിങ്ങനെ 12 കാസ്റ്റിങ്ങുകള്‍ക്കായാണ് ഓര്‍ഡര്‍. പ്രതിമാസം രണ്ടേകാല്‍ കോടി രൂപയുടെതാണ് ഓര്‍ഡര്‍. പ്രതിമാസം 265 മെട്രിക് ടണിന്റെയും വര്‍ഷത്തില്‍ 3200 മെട്രിക് ടണിന്റെയും കാസ്റ്റിങ് ഓട്ടോകാസ്റ്റ് നിര്‍മ്മിച്ച് നല്‍കും.
മാരുതിയ്ക്കും ഇന്ത്യന്‍ റെയില്‍വേയ്ക്കും പിന്നാലെ കൂടുതല്‍ ഓര്‍ഡറുകളെത്തുന്നത് ഓട്ടോകാസ്റ്റ് ലിമിറ്റഡിന് മുതല്‍ക്കൂട്ടാണ്. പ്രതിമാസം 500 മെട്രിക് ടണ്‍ ഉത്പാദനം എന്ന പ്രഖ്യാപിത ലക്ഷ്യത്തോട് അടുക്കുകയാണ് സ്ഥാപനം.ഡിസംബറില്‍ 402 മെട്രിക് ടണിന്റെ റെക്കോര്‍ഡ് ഉത്പാദനം നടത്താന്‍ സ്ഥാപനത്തിനായി.റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്ഗനൈസേഷന് (ആര്‍ഡിഎസ്ഒ) ന്റെ ക്ലാസ് - എ ഫൗണ്ടറി അംഗീകാരം ലഭിച്ചതോടെയാണ് ഓട്ടോകാസ്റ്റിന് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭ്യമായി തുടങ്ങിയത്.ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സ് സിഇഒ എസ് ജ്ഞാനശേഖര്‍, ബിസിനസ് മാനേജര്‍ അര്‍ഷാദ് മുഹമ്മദ് തന്‍വീര്‍, ഓട്ടോകാസ്റ്റ് എംഡി അനില്‍കുമാര്‍, ചെയര്മാന് കെഎസ് പ്രദീപ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications