ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍; മൂന്നാം പാദം ജിഡിപി 0.4%

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കോവിഡ് വരുത്തിയ ക്ഷീണമെല്ലാം പതിയെ വിട്ടുമാറുന്നു. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 0.4 ശതമാനമാണ് ഉയര്‍ന്നത്. ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും ഉത്സവകാലം സജീവമായതും വളര്‍ച്ചയെ സ്വാധീനിച്ചു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടത്. രണ്ടാം പാദത്തില്‍ -7.3 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച.

ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍; മൂന്നാം പാദം ജിഡിപി 0.4%

 

രാജ്യത്ത് മൊത്തം ഉത്പാദിപ്പിച്ച സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യമായ ജിവിഎ (ഗ്രോസ് വാല്യൂ ആഡഡ്) അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 1 ശതമാനം വളര്‍ന്നു. ഉത്പാദന, നിര്‍മാണ, സര്‍ക്കാര്‍ മേഖലകളുടെ തിരിച്ചുവരവാണ് മൂന്നാം പാദത്തിലെ ജിഡിപി കണക്കുകളില്‍ നിര്‍ണായകമായത്. ഒപ്പം കാര്‍ഷിക മേഖലയുടെ തുടര്‍ച്ചയായ മുന്നേറ്റവും സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം പകരുന്നു. പറഞ്ഞുവരുമ്പോള്‍ ഖനനം ഒഴികെ മറ്റെല്ലാ മേഖലകളും ഒക്ടോബര്‍ - ഡിസംബര്‍ കാലത്ത് വളര്‍ച്ച രേഖപ്പെടുത്തി. ഓരോ മേഖലയുടെയും പ്രകടനം ചുവടെ കാണാം.

  • കാര്‍ഷിക മേഖല 3.9 ശതമാനം വളര്‍ച്ച കയ്യടക്കി; രണ്ടാം പാദത്തില്‍ 3 ശതമാനമായിരുന്നു വളര്‍ച്ച.
  • ഖനന മേഖലയില്‍ 5.9 ശതമാനം ഇടിവ് സംഭവിച്ചു; രണ്ടാം പാദത്തില്‍ 7.6 ശതമാനമായിരുന്നു ഇടിവ്.
  • ഉത്പാദന മേഖല 1.6 ശതമാനം മുന്നേറി; രണ്ടാം പാദത്തില്‍ 1.5 ശതമാനമായിരുന്നു തകര്‍ച്ച.
  • വൈദ്യുത മേഖല 7.3 ശതമാനം വളര്‍ച്ച കുറിച്ചു; രണ്ടാം പാദത്തില്‍ വളര്‍ച്ച 4.4 ശതമാനം.
  • നിര്‍മാണ മേഖല 6.2 ശതമാനം വളര്‍ന്നു; രണ്ടാം പാദത്തില്‍ ഇടിവ് 7.2 ശതമാനം.
  • വ്യാപാര, ഹോട്ടല്‍, ഗതാഗത, ആശയവിനിമയ മേഖലകള്‍ ചേര്‍ന്ന് 7.7 ശതമാനം ഇടിവ് രേഖപ്പെടുത്തി; മുന്‍ പാദത്തില്‍ ഇടിവ് 15.3 ശതമാനം.
  • സാമ്പത്തിക സേവന മേഖല 6.6 ശതമാനം വളര്‍ന്നു; രണ്ടാം പാദത്തില്‍ ഇടിവ് 9.5 ശതമാനം.
  • സര്‍ക്കാരിന്റെ പൊതുചിലവുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പൊതുഭരണ മേഖല 1.5 ശതമാനം വളര്‍ച്ച കയ്യടക്കി; മുന്‍ പാദം ഇടിവ് 9.3 ശതമാനം.

ഇതേസമയം, നടപ്പു സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ ചിത്രം നോക്കിയാല്‍ ജിഡിപി വളര്‍ച്ചാ നിരക്ക് -8 ശതമാനത്തില്‍ നില്‍ക്കുകയാണ്. നേരത്തെ, -7.7 ശതമാനം വളര്‍ച്ചയായിരുന്നു പ്രവചിച്ചത്. നടപ്പു വര്‍ഷം ആദ്യ പാദത്തെ ജിഡിപി വളര്‍ച്ച -23.9 ശതമാനത്തില്‍ നിന്നും -24.4 ശതമാനമായി മന്ത്രാലയം തിരുത്തി. രണ്ടാം പാദത്തിലെ ജിഡിപി കണക്കുകള്‍ -7.5 ശതമാനത്തില്‍ നിന്നും -7.3 ശതമാനമായും നിജപ്പെടുത്തിയിട്ടുണ്ട്.

Read more about: gdp
English summary

Q3 GDP: Indian Economy On The Growth Track In October-December Quarter

Q3 GDP: Indian Economy On The Growth Track In October-December Quarter. Read in Malayalam.
Story first published: Friday, February 26, 2021, 18:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X