ദോഹ: ആഗോളതലത്തില്‍ മിക്ക വ്യോമയാന കമ്പനികളും പ്രതിസന്ധിയിലാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സര്‍വീസ് നിലയ്ക്കുകയും ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടകയും ചെയ്തു. സമാനമായ നടപടികള്‍ ഖത്തര്‍ എയര്‍വേയ്സും സ്വീകരിച്ചിരുന്നു. എന്നാല്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുമെന്ന സൂചനയാണ് കമ്പനി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. സര്‍വീസുകള്‍ പഴയപടി ആകുന്ന വേളയിലാണ് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക.

മാത്രമല്ല, ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ലെന്നും ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. നഷ്ടം നികത്തുന്നതിന് മിക്ക വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് ഉയര്‍ത്തുമെന്ന സാധ്യതകള്‍ നിലനില്‍ക്കവെയാണ് നിരക്ക് കൂട്ടില്ലെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമുള്ള നിരക്കിലേക്ക് പോകില്ല. നിലവിലെ നിരക്ക് തുടരുമെന്നും ഖത്തര്‍ എയര്‍വേയ്സ് പറയുന്നു. ഖത്തര്‍ ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അക്ബര്‍ അല്‍ ബക്കര്‍.
കൊറോണ കാരണം യാത്ര റദ്ദാക്കേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ടിക്കറ്റ് തുക മടക്കി നല്കാന് ഖത്തര്‍ എയര്‍വേയ്സ് തീരുമാനിച്ചു. റീഫണ്ടിന് വേണ്ടി 160 കോടി ഡോളറാണ് കമ്പനി അനുവദിച്ചിരിക്കുന്നത്. പല കമ്പനികളും വീണ്ടും യാത്രയ്ക്കുള്ള അവസരങ്ങള്‍ ഒരുക്കുന്ന വേളയിലാണ് ഖത്തര്‍ എയര്‍വേയ്സ് ടിക്കറ്റ് തുക മടക്കി നല്‍കുന്നത് എന്നും ശ്രദ്ധേയമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
