കഴിഞ്ഞ 12 ആഴ്ചയ്ക്കുള്ളില്‍ ജിയോയില്‍ 15.7 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തി ക്വാല്‍കോം. ഇതോടെ റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും ഉയര്‍ന്ന പിന്തുണയുള്ള പുത്തന്‍ സ്ഥാപനമായി ക്വാല്‍കോം മാറി. ഞായറാഴ്ച വൈകുന്നേരം ക്വാല്‍കോം വെന്‍ച്വേഴ്സ്, 97 മില്യണ്‍ ഡോളര്‍ റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപിക്കുമെന്ന് അറിയിച്ചു. ഇത് ഇന്ത്യന്‍ ടെലികോം ഓപ്പറേറ്ററില്‍ 0.15 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കാന്‍ ക്വാല്‍കോമിനെ പ്രാപ്തമാക്കും.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി നൂതന 5ജി ഇന്‍ഫ്രാസ്ട്രക്ചറും സേവനങ്ങളും പുറത്തിറക്കാന്‍ ജിയോ പ്ലാറ്റ്ഫോമുകളെ സഹായിക്കുമെന്ന് ക്വാല്‍കോം വ്യക്തമാക്കി. ഇന്ത്യയിലെ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയുമായി മത്സരിക്കുന്ന റിലയന്‍സ് ജിയോ, വോയ്സ് റേറ്റ് കട്ട്, ഡാറ്റ പ്ലാനുകള്‍ എന്നിവ വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ വിപണിയില്‍ മുന്‍നിരയിലെത്തി.

ഇക്കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്റര്‍നെറ്റ് വിപണിയില്‍, 400 ദശലക്ഷം വരിക്കാരെ സമ്പാദിച്ചുകൊണ്ട് മുന്‍പന്തിയിലെത്താന്‍ ജിയോയ്ക്കായി. ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍, ഒരു ARPU (ഒരു ഉപയോക്താവിന് ശരാശരി വരുമാനം) നിലനിര്‍ത്തിക്കൊണ്ട് റിലയന്‍സ് ജിയോ തങ്ങളുടെ വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമെന്നതും ജിയോയുടെ പ്രശസ്തി വര്‍ധിപ്പിച്ചു.
ഇതിന് പുറമെ ഉയര്‍ന്ന നിലവാരമുള്ളതും ആകര്‍ഷകവുമായ നിക്ഷേപകരും ജിയോയ്ക്കായി എത്തി. ഫെയ്സ്ബുക്ക്, സില്‍വര്‍ ലേക്ക്, ജനറല്‍ അറ്റ്ലാന്റിക്, ഇന്റല്‍ എന്നിവ ഈ ആഗോള മഹാമാരിക്കിടയിലും ജിയോ പ്ലാറ്റ്ഫോമുകളെ പിന്തുണച്ച ലോകോത്തര നിക്ഷേപകരാണ്. ഇക്കാലയളവില്‍ ജിയോ പ്ലാറ്റ്ഫോമുകള് 25.24 ശതമാനം ഓഹരികള്‍ വിറ്റു. റിലയന്‍സ് ഇന്ഡസ്ട്രീസിനായുള്ള ഡിജിറ്റല്‍ യൂണിറ്റ് സംഗീതം, തല്‍സമയ ടിവി ചാനലുകള്‍, സിനിമകള്‍, ടിവി ഷോകള്‍ എന്നിവയ്ക്കുള്ള സ്ട്രീമിംഗ് ഉള്‍പ്പടെ നിരവധി ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു.
ഈ മാസം ആദ്യത്തോടെ ഇന്ത്യന്‍ കമ്പനി മറ്റൊരു ചുവടുവയ്പ്പ് കൂടി മേഖലയില്‍ കൂട്ടിച്ചേര്‍ത്തു; ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം. ഭാവിയില്‍ റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുകള് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ചില സേവനങ്ങളും അനുഭവങ്ങളും നല്‍കുമെന്ന് കമ്പനി വിശ്വസിക്കുന്നുവെന്ന് ക്വാല്‍കോം ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് മോളന്‍കോഫ് അറിയിച്ചു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications