കോവിഡ്-19 പ്രതിരോധ പോരാട്ടങ്ങൾക്കായി അവന്യൂ സൂപ്പര്‍മാർട്ട്സിന്റെ സ്ഥാപകനും ഡിമാര്‍ട്ട് പ്രമോട്ടറുമായ രാധാകിഷൻ ദമാനി 100 കോടി സംഭാവന നൽകി. പിഎം കെയേഴ്സ് ഫണ്ടിലേക്കാണ് സംഭാവന നൽകിയിരിക്കുന്നത്. മാത്രമല്ല നിരവധി സംസ്ഥാന ദുരിതാശ്വാസ ഫണ്ടുകളിലേക്കായി 55 കോടിയോളം രൂപ ദമാനി ഇതിനകം സംഭാവന നൽകിയിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പ് കമ്പനിയായ ബ്രൈറ്റ് സ്റ്റാർ ഇൻവെസ്റ്റ്‌മെൻറ് വഴിയാണ് ദമാനി സംഭാവന നൽകിയത്.
മഹാരാഷ്ട്രയ്‌ക്കും ഗുജറാത്തിനും 10 കോടി രൂപ വീതവും, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് 5 കോടി രൂപ വീതവും തമിഴ്‌നാട്, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവയ്‌ക്ക് 2.5 കോടി വീതവുമാണ് കോവിഡ്-19 പ്രതിരോധ പോരാട്ടങ്ങൾക്കായി ദമാനി സംസ്ഥാന സർക്കാറുകൾക്ക് മാത്രമായി സംഭാവന നൽകിയിരിക്കുന്നത്.

നിരവധി സിനിമ താരങ്ങളും കായിക താരങ്ങളുമാണ് കോവിഡ്-19 പ്രതിരോധ പോരാട്ടങ്ങൾക്കായി രാജ്യത്തിന് സഹായവുമായി രംഗത്തെത്തിയത്. ഹോക്കി താരം ധൻരാജ് പിള്ള പിഎം കെയേഴ്സ് ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്‌തു. പിഎം കെയേഴ്സ് ഫണ്ടിലേക്ക് 25 ലക്ഷം രൂപയാണ് ബോളിവുഡ് താരം കങ്കണ റണാവത് സംഭാവന നല്‍കിയത്. ദിവസക്കൂലിക്കാരുടെ കുടുംബത്തിന് അവശ്യ ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനായും സംഭാവന ചെയ്യുന്നതിനുള്ള പിന്തുണ അവര്‍ നല്‍കിയിരുന്നു. കൂടാതെ കങ്കണയുടെ അമ്മ ആശ ഒരു മാസത്തെ പെന്‍ഷന്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്‌തിരുന്നു.
മാർച്ച് 28 ശനിയാഴ്‌ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നതിനായി പ്രധാനമന്ത്രി സിറ്റിസൻ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട്) എന്ന ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്. പകർച്ചവ്യാധിക്കെതിരെ പോരാടാൻ സഹായിക്കുന്നതിന് പിഎം-കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് അദ്ദേഹം അന്ന് തന്നെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം അക്ഷയ് കുമാർ, അർജുൻ രാംപാൽ, കപിൽ ശർമ്മ, കാർത്തിക് ആര്യൻ തുടങ്ങി നിരവധി താരങ്ങൾ പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
