കൊവിഡ് പ്രതിസന്ധികൾക്കിടയിലും സമ്പന്നനായ ഏക ഇന്ത്യൻ വ്യവസായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 പ്രതിസന്ധി ആഗോളതലത്തില്‍ ബിസിനസുകള്‍ക്ക് കനത്ത ആഘാതമാണ് നല്‍കിയിരിക്കുന്നത്. രാജ്യത്തും സ്ഥിതി വ്യത്യസ്തമല്ല. പല വ്യവസായികള്‍ക്കും വന്‍നഷ്ടം വരുത്തന്നതിലേക്ക് കൊവിഡ് 19 പ്രതിസന്ധിയും ലോക്ക് ഡൗണും മാറി. എന്നാല്‍, ഈ പ്രതിസന്ധി ഘട്ടത്തിലും സമ്പത്തില്‍ നഷ്ടം വരാത്ത ഒരേയൊരു ഇന്ത്യന്‍ വ്യവസായിയായി മാറിയിരിക്കുകയാണ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഡിമാര്‍ട്ട് നടത്തുന്ന അവന്യൂ സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രൊമോട്ടര്‍ രാധാകിഷന്‍ ദമാനി. ഇന്ത്യ, രാജ്യവ്യാപക ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോള്‍, പരിഭ്രാന്തരായി അവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടിയ ഉപഭോക്തക്കളാണ് ഇതിലെ പ്രധാന ഘടകം.

ഓഹരി വില ഉയർന്നു

ഓഹരി വില ഉയർന്നു

ഇതിനാല്‍, അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് ലിമിറ്റഡിന്റെ ഓഹരി വില ഈ വര്‍ഷം 20 ശതമാനത്തിലധികം ഉയര്‍ന്നു. ബുധനാഴ്ച കമ്പനി ഓഹരി 2,278.75 രൂപയുടെ അഞ്ച് ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തി. പ്രമുഖ വാര്‍ത്താ മാധ്യമമായ ബ്ലൂംബര്‍ഗിന്റെ കണക്കുകൂട്ടല്‍ അനുസരിച്ച്, രാധാകിഷന്‍ ദമാനിയുടെ ആസ്തി ഈ വര്‍ഷം അഞ്ച് ശതമാനം ഉയര്‍ന്ന് 10.2 ബില്യണ്‍ ഡോളറിലെത്തി. ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം, സമ്പന്നരായ ഇന്ത്യക്കാരില്‍ നേട്ടമുണ്ടാക്കിയ ഏക കോടീശ്വരനായി അദ്ദേഹം മാറി.

അംബാനിയുടെ ആസ്തി

അംബാനിയുടെ ആസ്തി

കൊവിഡ് 19 മഹാമാരിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളെത്തുടര്‍ന്ന്, ഇതേ സൂചികയില്‍ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിയ്ക്കും ഉദയ് കോട്ടക്കിനും അവരുടെ വില്‍പ്പനയുടെ 32 ശതമാനത്തിലധികം സമ്പത്ത് നഷ്ടപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ആസ്തി രണ്ട് മാസത്തിനിടെ 28 ശതമാനം അഥവാ ഒരു ദിവസം 300 മില്യൺ യുഎസ് ഡോളർ കുറഞ്ഞു. മാർച്ച് 31 വരെ 48 ബില്യൺ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഓഹരി വിപണിയിലുണ്ടായ വൻ ഇടിവാണ് ആസ്തിയിൽ കനത്ത നഷ്ടത്തിന് കാരണം.

ലോക്ക് ഡൌൺ ഗുണം ചെയ്തു

ലോക്ക് ഡൌൺ ഗുണം ചെയ്തു

രാജ്യവ്യാപക ലോക്ക് ഡൗണ്‍ കാരണം, അതിവേഗം നീങ്ങുന്ന ഉപഭോക്തൃ വസ്തുക്കളുടെ ഡിമാന്‍ഡ് പെട്ടെന്ന് വര്‍ദ്ധിക്കുന്നതിനിടയില്‍ കുറഞ്ഞ വില മാതൃകയിലുള്ള ഡീ മാര്‍ട്ട്, മറ്റു സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളെ അപേക്ഷിച്ച് സഹായകരമാണ്. ഡിമാര്‍ട്ടിന്റെ വിതരണ ശൃംഖല തടസപ്പെടാത്തിടത്തോളം, ലോക്ക് ഡൗണ്‍ സാഹചര്യത്തിനിടയില്‍ അവന്യൂ സൂപ്പര്‍മാര്‍ക്കറ്റുകളുടെ സാധ്യതകള്‍ മികച്ചതായി കണക്കാക്കപ്പെടുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് 100 കോടി

പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് 100 കോടി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, കൊവിഡ് 19 പ്രതിരോധ പോരാട്ടങ്ങള്‍ക്കായി പിഎം-കെയേഴ്‌സ് ഫണ്ടിലേക്ക് 100 കോടി രൂപ രാധാകിഷന്‍ ദമാനി സംഭാവന ചെയ്തിരുന്നു. ഇവ കൂടാതെ, നിരവധി സംസ്ഥാന ദുരിതാശ്വാസ ഫണ്ടുകളിലേക്കായി 55 കോടിയോളം രൂപയും ദമാനി ഇതിനകം സംഭാവനയായി നല്‍കിയിട്ടുണ്ട്.

Read more about: coronavirus india billionaire
English summary

കൊവിഡ് പ്രതിസന്ധികൾക്കിടയിലും സമ്പന്നനായ ഏക ഇന്ത്യൻ വ്യവസായി

Radhakishan Damani still rich despite covid crisis
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X