A Oneindia Venture

കുറഞ്ഞ ചിലവിൽ ദാഹം അകറ്റാം, റെയിൽ നീരിന്‍റെ വില കുറച്ച് റെയിൽവേ, പുതിയ നിരക്ക് ഇങ്ങനെ...

തീവണ്ടികളിൽ യാത്ര ചെയ്യാത്ത ആളുകൾ വളരെ കുറവാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് ട്രെയിനുകൾ കൂടുതൽ വൃത്തിയും സമയ നിഷ്ഠയും പാലിക്കാൻ തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണവും വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ട്രെയിനുകളിൽ ലഭ്യമായ കുപ്പിവെള്ളമായ റെയിൽ നീറിന്‍റെ വില കുറച്ചിരിക്കുകയാണ് റെയിൽ‌വേ മന്ത്രാലയം. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു.

കുറഞ്ഞ വിലയിൽ കുപ്പിവെള്ളം

ജിഎസ്ടി നിരക്ക് കുറച്ചതിന്‍റെ ചുവട് പിടിച്ചാണ് റെയിൽ നീരിന്‍റെ വില കുറയ്ക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചത്. റെയിൽവേ ബോർഡ് പുറത്തിറക്കിയ സർക്കുലർ പ്രകാരം, ഒരു ലിറ്റർ കുപ്പി റെയിൽ നീരിന്‍റെ വില 15 രൂപയിൽ നിന്ന് 14 രൂപ ആയി കുറച്ചു. അതേസമയം 500 മില്ലി കുപ്പി വെള്ളം വാങ്ങാൻ ഇനി 10 രൂപ നൽകേണ്ട. പകരം 9 രൂപ നൽകിയാൽ മതി. പുതിയ നിരക്കുകൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

"ജിഎസ്ടി കുറച്ചതിന്‍റെ ഗുണം ഉപഭോക്താക്കൾക്ക് നേരിട്ട് കൈമാറുന്നതിനായി, റെയിൽ നീറിന്‍റെ വിൽപ്പന വില ഒരു ലിറ്ററിന് 15 രൂപയിൽ നിന്ന് 14 രൂപ ആയും അര ലിറ്ററിന് 10 രൂപയിൽ നിന്ന് 9 രൂപ ആയും കുറയ്ക്കാൻ തീരുമാനിച്ചു," എന്ന് മന്ത്രാലയം എക്‌സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്തു.

വെള്ളം കുടിക്കാം, കുപ്പിവെള്ളത്തിന്‍റെ വില കുറച്ച് റെയിൽവേ

റെയിൽ നീറിന് പുറമെ, റെയിൽവേ പരിസരങ്ങളിലോ ട്രെയിനുകളിലോ വിൽക്കുന്ന മറ്റ് ബ്രാൻഡുകളുടെ ഐആർസിടിസി/റെയിൽവേ ഷോർട്ട്‌ലിസ്റ്റ് ചെയ്ത പാക്കേജുചെയ്ത കുടിവെള്ള കുപ്പികളുടെ പരമാവധി ചില്ലറ വിൽപ്പന വില ഒരു ലിറ്റർ കുപ്പിക്ക് 15 രൂപയിൽ നിന്ന് 14 രൂപ ആയും 500 മില്ലി ശേഷിയുള്ള കുപ്പിക്ക് 10 രൂപയിൽ നിന്ന് 9 രൂപ ആയും പരിഷ്കരിച്ചു. ഈ നടപടിയും 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

യാത്രാ നിരക്ക് വർദ്ധനവ്

ജൂലൈയിൽ റെയിൽവേ മന്ത്രാലയം എസി, നോൺ-എസി ക്ലാസുകളിലെ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പുതിയ ഘടന അനുസരിച്ച്, എല്ലാ എസി വിഭാഗങ്ങളിലെയും - ഫസ്റ്റ് ക്ലാസ്, 2-ടയർ, 3-ടയർ, ചെയർ കാർ - നിരക്കുകൾ കിലോമീറ്ററിന് രണ്ട് പൈസ വീതം വർദ്ധിച്ചു. സ്ലീപ്പർ, സെക്കൻഡ് ക്ലാസ് (ജനറൽ), ഫസ്റ്റ് ക്ലാസ് എന്നിവയുൾപ്പെടെ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ നോൺ-എസി ക്ലാസുകളിൽ കിലോമീറ്ററിന് ഒരു പൈസ വീതവും കൂട്ടി.

ഓർഡിനറി ട്രെയിനുകളിലെ സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് 500 കിലോമീറ്റർ വരെ നിരക്ക് വർധനയില്ല. അതിനുപുറമെ, 501-1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 5 രൂപയും, 1,501-2,500 കിലോമീറ്ററിന് 10 രൂപയും, 2,501-3,000 കിലോമീറ്ററിന് 15 രൂപയും നിരക്ക് വർദ്ധിച്ചു. സബർബൻ, പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കുകളിൽ മാറ്റമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X