ആഭ്യന്തര വിപണി മികച്ച നേട്ടത്തോടെയാണ് ആരംഭിച്ചത്. സെൻസെക്‌സ് 565.44 പോയിൻ്റ് ഉയർന്ന് 72,667.13ലും നിഫ്റ്റി 170.60 പോയിൻ്റ് ഉയർന്ന് 22,009.70 ലുമാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയിൽ എട്ട് ഓഹരികൾ ഒഴികെ ബാക്കി 42 ഓഹരികളും നേട്ടത്തിലാണ്.
വ്യാഴാഴ്ച നേട്ടത്തിലേക്കെത്തിയ പ്രധാനപ്പെട്ട ഓഹരികളിൽ ഒന്ന് റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) ആണ്. ആദ്യ സെഷനിൽ തന്നെ 2.5 ശതമാനത്തിന്‍റെ വർധനവാണ് കമ്പനിയുടെ ഓഹരിയിലുണ്ടായത്. ആർവിഎൻഎൽ ഓഹരിയുടെ കുതിപ്പിനെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.
റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ)
റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് റെയില്‍ വികാസ് നിഗം ലിമിറ്റഡ്. റെയിൽവെയുടെ അടിസ്ഥാന വികസന സൗകര്യങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2003-ലാണ് കമ്പനി രൂപീകരിക്കുന്നത്.

മുന്നേറ്റത്തിന്‍റെ കാരണം
മഹാരാഷ്ട്ര മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് 339 കോടി രൂപയുടെ കരാർ ആർവിഎൻഎൽ നേടിയതോടെയാണ് ഓഹരിയിൽ മുന്നേറ്റമുണ്ടായത്. പൂനെ മെട്രോ റെയിൽ പദ്ധതിയുടെ നോർത്ത്-സൗത്ത് കോറിഡോറിൽ പിസിഎംസിക്കും എൻഐജിഡിഐക്കും ഇടയിൽ എലവേറ്റഡ് വയഡക്ട് രൂപകൽപന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമാണ് കാരാർ. 130 ആഴ്ചയ്ക്കുള്ളിൽ പണി പൂർത്തിയാക്കണമെന്നും കരാറിലുണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
നിലവിൽ (21-03-2024 11.30 AM ) 245.80 രൂപയാണ് റെയിൽ വികാസ് നിഗം ലിമിറ്റഡിന്‍റെ ഓഹരി വില. ആദ്യ സെഷനിൽ തന്നെ 2.76 ശതമാനത്തിന്‍റെ വളർച്ച നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിപണിയിൽ നേരിയ ഇടിവ് കമ്പനിക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ 54.91 ശതമാനമാണ് കഴിഞ്ഞ ആറ് മാസത്തെ വളർച്ച. അതോടൊപ്പം ഒരു വർഷത്തിനിടെ 283.48 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ലാഭം നേടാനും ആർവിഎൻഎൽ ഓഹരിക്ക് സാധിച്ചു.
345.50 രൂപയാണ് 52 ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 63.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വില.
ഓഹരി പങ്കാളിത്തം
ലഭ്യമായ പുതിയ വിവരങ്ങൾ പ്രകാരം പ്രമോട്ടർ 72.84% ഓഹരികൾ ഹോൾഡ് ചെയ്യുന്നു. പബ്ലിക്കിന്‍റെ കൈവശം 18.49% ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 2.59%, മറ്റുള്ളവർ 5.9% എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.
കൂടുതൽ ഓർഡറുകൾ
കഴിഞ്ഞയാഴ്ച സെൻട്രൽ റെയിൽവേ, മഹാരാഷ്ട്ര മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയിൽ നിന്ന് 386 കോടി രൂപയുടെ രണ്ട് പദ്ധതികൾ കമ്പനി നേടിയിരുന്നു. സംസ്ഥാനത്തിൻ്റെ നോർത്ത്, സൗത്ത് സോണുകളിലെ വിതരണ അടിസ്ഥാന സൗകര്യ വികസനത്തിനായി ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും കമ്പനിക്ക് കമ്പനിക്ക് ഓർഡറുകളുണ്ട്.
നോർത്ത് സോണിനുള്ള പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. 409.65 കോടി രൂപ ചെലവഴിച്ച് 24 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതുപോലെ, സൗത്ത് സോണിനുള്ള പ്രോജക്റ്റിന് മൊത്തം 100 കോടി രൂപയാണ് ചെലവ്. 888.56 കോടി രൂപയും 24 മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതുമാണ്.

ഈ പ്രോജക്റ്റുകൾക്ക് പുറമേ ജബൽപൂർ കമ്പനി ഏരിയയിലെ വിവിധ ജില്ലകളിലെ 11 കെവി ലൈൻ കെവി-അനുബന്ധ വർക്കുകളുടെ വിതരണം, ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട കരാറും ആർവിഎൻഎൽ നേടിയിട്ടുണ്ട്.
പുതിയ ഓർഡറുകൾ കൂടുതലായി ലഭിക്കുന്നതോടെ ഓഹരി വിപണിയിൽ വലിയ മുന്നേറ്റം നടത്താൻ റെയിൽ വികാസ് നിഗം ലിമിറ്റഡിന് കഴിയുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications