ദില്ലി;റെയിൽവെ സ്റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതിയുമായി റെയിൽടെൽ. ആദ്യഘത്തിൽ 4000 റെയിൽവേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുക. രാജ്യത്തെ 5,950 ൽ അധികം സ്റ്റേഷനുകളിൽ റെയിൽടെൽ ഇതിനകം തന്നെ സൗജന്യ വൈ-ഫൈ സേവനം നൽകുന്നുണ്ട്.സ്മാർട്ട്ഫോണും സജീവ കണക്ഷനുമുള്ള ആർക്കും ഒടിപി അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക് ശേഷം വൈഫൈ ഉപയോഗിക്കാനാകും.
ഈ പ്രീപെയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നതോടെ, ഒരു യാത്രക്കാരന് 1 എംബിപിഎസ് വേഗതയിൽ പ്രതിദിനം 30 മിനിറ്റ് വരെ സൗജന്യ വൈ-ഫൈ ഉപയോഗിക്കാൻ കഴിയും.34 എംബിപിഎസ് വേഗമുള്ള വൈ ഫൈക്കായി ചെറിയ നിരക്ക് ഉപഭോക്താവിൽ നി്ന്ന് ഈടാക്കും. നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, ക്രിഡ് കാർഡ് എന്നിവ ഉപയോഗിച്ച് പണമടക്കാം.

5 ജിബി ഡാറ്റയ്ക്ക് 10 രൂപ, 10 ജിബിയ്ക്ക് 15 രൂപ, അഞ്ച് ദിവസം 10 ജിബിയ്ക്ക് 20 രൂപ, അഞ്ച് ദിവസം 20 ജിബിയ്ക്ക് 30 രൂപ, 10 ദിവസം 20 ജിബിയ്ക്ക് 40, 30 ജിബിക്ക് 50 ,30 ദിവസം 60 ജിബിക്ക് 70 രൂപ എന്ന തോതിലാണ് ഈടാക്കുക. ഉത്തർപ്രദേശിലെ 20 സ്റ്റേഷനുകളിൽ പ്രീപെയ്ഡ് വൈ-ഫൈ പരീക്ഷണം നടത്തിയെന്നും മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വ്യാപിപ്പിക്കുന്നതെന്നും റെയിൽടെൽ സിഎംഡി പുനീത് ചൗള പറഞ്ഞു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications