റെയിൽവേ ആരംഭിച്ച പദ്ധതിയായിരുന്നു റോഡ് സുരക്ഷാ പദ്ധതി (ആർ. എസ്. പി). ലെവൽ ക്രോസിംഗുകളിൽ മേൽപ്പാലങ്ങളുടെ നിർമ്മാണം ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ പദ്ധതി. ദക്ഷിണ റെയിൽവേയുടെ കീഴിൽ 115 റോഡ് മേൽപ്പാലങ്ങളുടെയും അണ്ടർപാസുകളുടെയും നിർമ്മാണം ഈ സംരംഭത്തിൽ ഉൾപ്പെടുന്നതാണ്. ഇതിൽ 73 പദ്ധതികൾ കേരളത്തിലാണ്. അതായത് തിരുവനന്തപുരം ഡിവിഷനിൽ 44 പാലങ്ങളും പാലക്കാട് ഡിവിഷനിൽ 29 പാലങ്ങളും.
72 മേൽപാലങ്ങളും ഒരു അണ്ടർ ബ്രിഡ്ജുമാണ് ഈ പദ്ധതിയിൽ കേരളത്തിൽ ഉൾപെടുന്നത്. ഇപ്പോൾ കണ്ണൂരിലെ ആനയിടുക്ക് ഈ റോഡ് സുരക്ഷാ പദ്ധതിയുടെ കീഴിൽ വരും. ചെന്നൈ, എറണാകുളം വിഭാഗങ്ങളിലാണ് നിലവിൽ ദക്ഷിണ റെയിൽവേയുടെ ഭൂരിഭാഗം നിർമ്മാണ പദ്ധതികളും കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ഇതെല്ലാം റോഡ് സുരക്ഷ പദ്ധതിക്കു കീഴിലേക്ക് കൈമാറ്റം ചെയ്തു, മാത്രമല്ല ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മേൽനോട്ടത്തിലായിരിക്കും ഈ കാര്യങ്ങൾ നടപ്പിലാക്കുന്നത്.

പത്ത് വർഷം മുമ്പ് (2013-14) പാലക്കാട് ഡിവിഷന്റെ കീഴിൽ വരുന്ന കാസർകോട് ജില്ലയിലെ ഉദുമ, കോട്ടികുലം സ്ഥലങ്ങളിലെ പദ്ധതികൾ ഇനിയും ആരംഭിച്ചിട്ടില്ല. ഈ പദ്ധതികൾ വേഗത്തിലാക്കുകയാണ് ലക്ഷ്യം. നിലവിൽ റെയിൽവേയും സംസ്ഥാന സർക്കാരും നിർമ്മാണച്ചെലവ് തുല്യമായി പങ്കിടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേയാണ് ട്രാക്കിന് മുകളിലുള്ള നിർമ്മാണം നടത്തുന്നത്.
സംസ്ഥാനത്തെ 27 ലെവൽ ക്രോസിംഗുകൾ ഇല്ലാതാക്കി പുതിയ റോഡ്-റെയിൽ പാലങ്ങളും ആക്സസ് റോഡുകളും നിർമ്മിക്കാനുമായി കേരള റെയിൽ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ 27 എണ്ണത്തിൽ ഒരെണ്ണത്തിൽ മാത്രമാണ് നിലവിൽ നിർമ്മാണം പുരോഗമിക്കുന്നത്.
കേരള റെയിൽ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി അജിത് കുമാർ പറഞ്ഞത് എട്ട് പദ്ധതികൾക്കായി കോർപ്പറേഷൻ ടെൻഡർ നൽകിയിട്ടുണ്ടെന്നാണ്. റെയിൽവേ പദ്ധതികൾക്ക് മുഴുവൻ ധനസഹായവും നൽകിയതിന് ശേഷമാണ് ടെൻഡറുകൾ നൽകിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കാരണം കേരള സർക്കാർ ഈ പദ്ധതിക്ക് വിഹിതം നൽകിയിരുന്നില്ല. എല്ലാ പദ്ധതികൾക്കും റെയിൽവേ പൂർണ്ണമായും ധനസഹായം നൽകാനുള്ള സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടന്നുവരികയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
