തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ, വ്യാജ വാർത്തകൾ, ഷോർട്ട് റീലുകൾ എന്നിങ്ങനെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന വ്ലോഗർമാർ ദക്ഷിണ റെയിൽവേയ്ക്ക് ഒരു വെല്ലുവിളിയായി മാറുന്നു. റെയിൽവേയുടെ ഭാഗത്തു നിന്നും ഔദ്യോഗിക വിവരങ്ങൾ ഇല്ലെങ്കിലും പല വിഷയങ്ങളെ കുറിച്ചും ഇത്തരം വ്ലോഗർമാർ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നു. ഇതിലെ പ്രധാന പ്രശ്നമെന്തെന്നാൽ ഈ വ്ലോഗർമാരുടെ വീഡിയോ കണ്ട് പലരും ആളുകളും ഈ തെറ്റുകൾ ആവർത്തിക്കുന്നു എന്നതാണ്.
റെയിൽവേയുടെ പ്രവർത്തനങ്ങളെ കുറിച്ച് വ്യാജ പ്രചാരണം നടത്തുന്ന ഇത്തരക്കാർക്കെതിരെ കടുത്ത നിയമ നടപടിയിലേക്ക് നീങ്ങുകയാണ് ചെന്നൈ ഡിവിഷൻ. ഈ വീഡിയോകൾ തെറ്റായ സന്ദേശം നൽകുന്നുണ്ടെങ്കിലും നിജ സ്ഥിതി അറിയാതെ പല യാത്രക്കാരും റെയിൽവേ നിയമങ്ങൾ ലംഘിക്കുന്നു എന്ന കാരണത്താലാണ് ചെന്നൈ ഡിവിഷൻ നിയമ നടപടിയിലേക്ക് നീങ്ങുന്നത്.
തെറ്റായ വിവരങ്ങൾ
ജനറൽ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് എസി കമ്പാർട്ടുമെന്റിൽ പ്രവേശിക്കാമെന്നും, റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യുകയാണെങ്കിൽ ടിക്കറ്റ് നിരക്കിനൊപ്പം 250 മാത്രമേ പിഴയായി ഈടാക്കുകയുള്ളൂ എന്നും, റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിർബന്ധമല്ലെന്നും തുടങ്ങിയ വിവരങ്ങളാണ് പല വ്ലോഗർമാരും പ്രചരിപ്പിക്കുന്നത്. ഇത് തീർത്തും തെറ്റായ കാര്യങ്ങളാണ്. ഇന്ത്യൻ റെയിൽവേ ഒരിക്കലും ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നില്ല.

ഈ അവകാശവാദങ്ങൾ കണ്ട് യാത്രക്കാർ പലപ്പോഴും ഉദ്യോഗസ്ഥരുമായി തർക്കിക്കുന്നു. ഈ കാരണങ്ങൾ കൊണ്ടാണ് നിയമനടപടികളും ബോധവൽക്കരണ കാമ്പെയ്‌നുകളും ആരംഭിക്കാൻ റെയിൽവേ തീരുമാനിച്ചത്. റെയിൽവേയെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്നവരിൽ ചിലർ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള വ്‌ളോഗർമാരാണ്. അത്തരക്കാരുടെ പട്ടിക തയ്യാറാക്കിയ ശേഷമായിരിക്കും നിയമനടപടി സ്വീകരിക്കുന്നത്.
റെയിൽവേ നിയമങ്ങൾ
ഇന്ത്യൻ റെയിൽവേയുടെ നിയമം അനുസരിച്ച് റെയിൽവേ പരിസരത്ത് അനുമതിയില്ലാതെ വ്‌ളോഗുകൾ ചിത്രീകരിക്കുകയോ വീഡിയോകൾ റെക്കോർഡുചെയ്യുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. വീഡിയോ എടുക്കുന്നതിനായി പലരും അനധികൃതമായി ട്രാക്കുകൾ കടക്കാറുണ്ട്. റെയിൽവേ പുതിയ നിയമം കൊണ്ടു വന്നാൽ റീൽസെടുക്കുന്നതിനായി ട്രാക്കുകളിൽ അതിക്രമിച്ചു കടക്കുന്നത് കുറക്കാനും സാധിക്കുമെന്ന് റെയിൽവേ വിശ്വസിക്കുന്നു.
സ്റ്റേഷനുകൾ, യാർഡുകൾ, ഡിപ്പോകൾ, കടകൾ എന്നിവയ്ക്കുള്ളിൽ വീഡിയോഗ്രാഫിക്കും ഫോട്ടോഗ്രാഫിക്കും അനുമതി നൽകണമെന്ന് ആവശ്യപ്പെടുന്ന നിയമം കർശനമാക്കും. തെറ്റായ വിവരങ്ങൾ തടയുന്നതിനായി, എക്സ് പ്ലാറ്റ്‌ഫോമിൽ റെയിൽവേ ഒരു ഫാക്ട് ചെക്ക് ഹാൻഡിൽ ആരംഭിച്ചിട്ടുണ്ട്. അതിനാൽ റെയിൽവേയെക്കുറിച്ചുള്ള ഏതൊരു തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോയും കണ്ടാൽ നിങ്ങൾക്ക് ഈ ഹാൻഡിൽ ടാഗ് ചെയ്യാൻ കഴിയും.
വീഡിയോകൾ വിശ്വസിക്കണോ?
വ്ലോഗർമാരുടെ വീഡിയോ മാത്രം കണ്ട് തെറ്റുകൾ ആവർത്തിക്കരുത്. ഇത്തരം വീഡിയോകൾ ശ്രദ്ധയിൽപെട്ടാൽ റെയിൽവേയുടെ പ്രഖ്യാപനങ്ങളെ കുറിച്ചും പരിശോധിക്കണം. ഏതെങ്കിലും റെയിൽവേ നിയമങ്ങളിൽ ഔദ്യോഗികമായി മാറ്റങ്ങൾ ഉണ്ടായാൽ റെയിൽവേ നേരിട്ട് തന്നെ അത് അറിയിക്കും. സോഷ്യൽ മീഡിയ റീൽസുകൾ അവരുടെ വീഡിയോയുടെ റീച്ചിനു വേണ്ടി ചെയ്യുന്നതാണ്. അതിനാൽ തെറ്റായ വാർത്തകളിൽ വീഴരുത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
