വന്ദേ ഭാരത് സ്ലീപ്പര്‍ എക്സ്പ്രസ്, അമൃത് ഭാരത് II ട്രെയ്നുകളുടെ ടിക്കറ്റ് റദ്ദാക്കല്‍ നിയമങ്ങള്‍ റെയില്‍വേ പരിഷ്ക്കരിച്ചു. പെട്ടെന്നുള്ള റദ്ദാക്കലുകള്‍ തടയുക, സീറ്റ് ഉപയോഗം പരമാവധിയാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണിത്. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ട്രെയ്ന്‍ പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് റദ്ദാക്കുന്ന ടിക്കറ്റുകളില്‍ റീഫണ്ടുകള്‍ ലഭ്യമാകില്ല. ചിലവഴിച്ച മുഴുവന്‍ തുകയും നഷ്ടമാകും. ജനുവരി 16 നാണ് റെയില്‍വേ മന്ത്രാലയം ഇത് സംബന്ധിച്ച പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

ഇത് പ്രകാരം:
- ട്രെയ്ന്‍ പുറപ്പെടുന്നതിന് 8 മണിക്കൂറിനുള്ളിലാണ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതെങ്കില്‍ റീഫണ്ട് നല്‍കില്ല.
- 72 മണിക്കൂറിന് മുന്‍പാണ് റദ്ദാക്കലെങ്കില് നിരക്കിന്റെ 25 ശതമാനം റദ്ദാക്കല്‍ ചാര്‍ജ്ജ് ബാധമകമാകും.
- പുറപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള റദ്ദാക്കലിന് പോലും നേരത്തെ, ഭാഗിക റീഫണ്ട് ലഭ്യമായിരുന്നു.
സീറ്റ് റിസര്‍വേഷന്‍ കാര്യക്ഷമമാക്കുക എന്നതാണ് പരിഷ്ക്കരണങ്ങളുടെ ലക്ഷ്യം. അതായത് നേരത്തെ പുറപ്പെടുന്നതിന് 4 മണിക്കൂറിനുള്ളിലായിരുന്നു ടിക്കറ്റ് റദ്ദാക്കുമ്പോള്‍ പണം നഷ്ടമായിരുന്നത്.ഇന്നത് 8 മണിക്കൂറിനുള്ളിലാണ്. ഈ സാഹചര്യത്തില്‍, വന്ദേ ഭാരത് സ്ലീപ്പര്‍, അമൃത് ഭാരത് കക ട്രെയിനുകള്‍ ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
വന്ദേ ഭാരത് vsഅമൃത് ഭാരത്
ദീര്‍ഘദൂര കണക്ടിവിറ്റി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ അമൃത് ഭാരത് പ്രഖ്യാപിച്ചത്. നിരക്ക് കുറവുള്ള, ലോക്കോമോട്ടീവ്-ഹോള്‍ഡ്, നോണ്‍-എസി സീറ്റുകളാണ് ഈ ട്രെയ്നുകളിലേറെയും. അതേസമയം വന്ദേഭാരത് പ്രമിയം സൗകര്യങ്ങളുമായി ഇന്റര്‍-സിറ്റി സര്‍വീസുകള്‍ നടത്തുന്നു. പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ട്രെയ്നിന്റെ പ്രത്യേകത
സെമി-ഹൈ-സ്പീഡാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications