A Oneindia Venture

128 രൂപയുണ്ടോ? നിങ്ങളുടെ പോർട്ട്ഫോളിയോയ്ക്ക് അനുയോജ്യമായ റെയിൽവേ സ്റ്റോക്ക് ഇതാണ്.. വാങ്ങുന്നില്ലേ..?

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (IRFC), റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ, റെയിൽ വികാസ് നിഗം ​​ലിമിറ്റഡ് (RVNL) തുടങ്ങി റെയിൽവേ പൊതുമേഖലാ ഓഹരികൾ കടുത്ത സമ്മർദ്ദത്തിൽ. സമീപകാലങ്ങളിലായി ഈ ഓഹരികൾ വലിയ തകർച്ചയിലാണ്. ഈ തകർച്ച നിക്ഷേപകർക്കിടയിലും ആശങ്കയുണർത്തുന്നു.

ഐ.ആർ.എഫ്‌.സി ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 46% ത്തിലധികം ഇടിഞ്ഞ് ഇന്ന് 125.05 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. റെയിൽടെൽ ഓഹരി വില അതിന്റെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 52% ഇടിഞ്ഞ് ഇന്ന് 300.40 രൂപയാണ് വ്യാപാരം തുടങ്ങിയത്. അതേപേലെ ആർ.വി.എൻ.എൽ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 47% ഇടിഞ്ഞു. ഇന്ന് 350.05 രൂപയിലാണ് വ്യാപാരം അരംഭിച്ചത്.

കേന്ദ്ര ബജറ്റും റെയിൽവേ ഓഹരികളും......

2026 ഫെബ്രുവരിയിൽ നടന്ന കേന്ദ്ര ബജറ്റിൽ റെയിൽവേ മേഖലയോട് മുഖം തിരിച്ച സമീപനമായിരുന്നു. പ്രതീക്ഷകൾക്കു വിരുദ്ധമായി അതോടെ റെയിൽവേ ഓഹരികളും തകർന്നു. കേന്ദ്ര ബജറ്റിൽ ഇന്ത്യൻ റെയിൽവേയുടെ മൂലധന ചെലവ് 2.52 ലക്ഷം കോടിയായി നിലനിർത്തി. ഇതേ തുകയായിരുന്നു മുൻ വർഷത്തിലും. ഇന്ത്യയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ‌വേ ശൃംഖലകൾ പോലുള്ള വമ്പൻ പദ്ധതികളെ കുറിച്ചുള്ള അമിത പ്രതീക്ഷകൾ മാത്രമായി ഈ വർഷത്തെ ബജറ്റ് ഒതുങ്ങി.

ഐ.ആർ.എഫ്‌.സി, റെയിൽടെൽ, ആർ.വി.എൻ.എൽ: ഏത് റെയിൽവേ സ്റ്റോക്കാണ് കൂടുതൽ മികച്ചത്?

നിലവിലെ സാഹചര്യത്തിൽ ഈ റെയിൽവേ ഓഹരികൾ വാങ്ങിയാൽ ലാഭമുണ്ടോ? ഐ.ആർ.എഫ്‌.സി, റെയിൽടെൽ, ആർ.വി.എൻ.എൽ തുടങ്ങിയ പ്രധാന ഓഹരികളിൽ ഏതാണ് മികച്ച റെയിൽവേ സ്റ്റോക്ക്? റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഈ മൂന്ന് ഓഹരികളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് തുടരുമെന്ന് വിദഗ്ധർ പറയുന്നു.

ഈ മൂന്ന് പൊതുമേഖലാ ഓഹരികളിൽ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഐ.ആർ.എഫ്‌.സി ഓഹരികളാണ് ഏറ്റവും മികച്ചതെന്ന് മേത്ത ഇക്വിറ്റീസിലെ ഗവേഷണ അനലിസ്റ്റും സീനിയർ വൈസ് പ്രസിഡന്റുമായ പ്രശാന്ത് തപ്‌സെ വിശ്വസിക്കുന്നു.

ഇന്ത്യൻ റെയിൽവേയ്ക്ക് റോളിംഗ് സ്റ്റോക്കും റെയിൽവേ പ്രോജക്ടുകളും പാട്ടത്തിന് നൽകിയാണ് ഐ.ആർ.എഫ്.സി പ്രധാനമായും അടിസ്ഥാന സൗകര്യ പദ്ധതികൾക്കും മറ്റും ധനസഹായം നൽകുന്നത്. ഇത് സ്ഥിരമായ വരുമാനവും ലാഭക്ഷമതയും ഉറപ്പാക്കുന്നു.

128 രൂപയുണ്ടോ? നിങ്ങളുടെ പോർട്ട്ഫോളിയോയ്ക്ക് അനുയോജ്യമായ റെയിൽവേ സ്റ്റോക്ക് ഇതാണ്.. വാങ്ങുന്നില്ലേ..

"ശക്തമായ സർക്കാർ പിന്തുണയും ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യകരമായ ലാഭവിഹിതം നൽകുന്നതുമായ കുറഞ്ഞ അപകടസാധ്യതയുള്ള ഓഹരികൾ തിരയുന്നവർക്ക് ഐ.ആർ.എഫ്‌.സി മികച്ച ദീർഘകാല തിരഞ്ഞെടുപ്പായിരിക്കും. ദീർഘകാല നിക്ഷേപത്തിനായി ഹ്രസ്വകാല റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ആർ.വി.എൻ.എൽ ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. അതായത് ട്രാക്ക് സ്ഥാപിക്കൽ, വൈദ്യുതീകരണം, സ്റ്റേഷൻ നവീകരണം തുടങ്ങിയ ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ ആർ.വി.എൻ.എൽ ഒരു പ്രധാന പങ്കാളിയാണ്" തപ്‌സെ വ്യക്തമാക്കി.

സർക്കാരിന്റെ കാഴ്ചപ്പാടും ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആർ.വി.എൻ.എല്ലിനെ സഹായിക്കും. റെയിൽവേ ഓഹരികളിൽ ഒരു പോർട്ട്‌ഫോളിയോ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ദീർഘകാല പോർട്ട്‌ഫോളിയോയിൽ ഈ രണ്ട് സ്റ്റോക്കുകളും ഉൾപ്പെടുത്തുന്നത് നല്ലതെന്ന് പ്രശാന്ത് തപ്‌സെ കൂട്ടിച്ചേർത്തു.

"ദീർഘകാല ലക്ഷ്യങ്ങളുടെ കാര്യത്തിൽ, 12 മാസത്തെ നിക്ഷേപത്തോടെ ഐ.ആർ.എഫ്.സി ഓഹരി വിലയ്ക്ക് 170-180 രൂപ എന്ന നിലയിലേക്ക് എത്താൻ സാധിക്കും. എന്നാൽ ആർ.വി.എൻ.എൽ ഓഹരികൾക്ക് 12 മാസത്തെ നിക്ഷേപ കാലയളവിൽ 420-450 രൂപ എന്ന ലക്ഷ്യത്തിലെത്താൻ കഴിയും " തപ്‌സെ വ്യക്തമാക്കി.

ഐ.ആർ.എഫ്.സി ഓഹരികൾ

വലിയ ഇടിവിനു ശേഷം ഐ.ആർ.എഫ്‌.സി ഓഹരി വിലയിൽ ഒരു ഏകീകരണ പാറ്റേൺ കാണാൻ സാധിക്കുന്നു. 123 - 125 എന്ന നിരക്കിലാണ് വില ഉയർന്നിരിക്കുന്നത്. അതായത് നിലവിലെ പ്രകടനം അനുസരിച്ച് ഈ ഓഹരികൾ വാങ്ങാൻ സാധിക്കും. എന്നാൽ ഓഹരി പ്രധാന മൂവിംഗ് ആവറേജുകൾക്ക് മുകളിൽ നിലനിർത്തുകയാണെങ്കിൽ അത് ഉയരാൻ സാധ്യതയുണ്ട്. 130 രൂപക്ക് മുകളിലേക്ക് വില ഉയർന്നാൽ അത് വാങ്ങൽ താൽപ്പര്യം ഉയർത്തും. ഇത് 145 - 155 രൂപ നിലയിലേക്ക് ഓഹരികൾ ഉയരാൻ കാരണമായേക്കും. ചോയ്‌സ് ബ്രോക്കിംഗിലെ ഡെറിവേറ്റീവ് അനലിസ്റ്റ് ഹാർദിക് മാറ്റാലിയ പറഞ്ഞു.

റെയിൽടെൽ ഓഹരികൾ...

ഹാർദിക് മാറ്റാലിയയുടെ അഭിപ്രായത്തിൽ, റെയിൽടെൽ ഓഹരികൾക്ക് 310 - 315 രൂപക്ക് അടുത്ത് വില ഉയരാൻ സാധ്യതയുണ്ട്. അതേസമയം, 290 രൂപയും മികച്ച ലെവലാണ് പ്രകടമാക്കുന്നത്. ഇതിന് താഴെയുള്ള വ്യാപാരം കൂടുതൽ നഷ്ടത്തിലേക്ക് നയിച്ചേക്കാം. ഒരു ബ്രേക്ക്ഔട്ട് കാണുന്നത് വരെ, ഈ ഓഹരി സമ്മർദ്ദത്തിൽ തുടരാൻ സാധ്യതയുണ്ട്.

ആർ.വി.എൻ.എൽ ഓഹരികൾ...

അടുത്തിടെയുണ്ടായ ഇടിവിന് ശേഷം ആർ.വി.എൻ.എൽ ഓഹരികൾ പ്രധാന പ്രതിരോധ നിലവാരത്തിന് മുകളിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ആർ.വി.എൻ.എൽ 355 രൂപക്ക് മുകളിൽ ക്ലോസ് ചെയ്താൽ ഒരു ഉയർച്ച കാണാൻ കഴിയും.

മൂന്ന് റെയിൽവേ ഓഹരികളിലും ഇപ്പോൾ വാങ്ങാൻ മികച്ചത് ഐ.ആർ.എഫ്‌.സി സ്റ്റോക്കുകളാണെന്ന് ഹാർദിക് മറ്റാലിയ പറയുന്നു. കൂടുതൽ പ്രതീക്ഷിക്കുന്നവർക്ക് ഐ.ആർ.എഫ്.സി നിരാശപ്പെടുത്തില്ല. ഇപ്പോൾ വാങ്ങുന്നോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X